ചാ​യ​യ്ക്കൊ​പ്പം ക​ഴി​ക്കാ​ൻ ഇത്തിരി മധുരം
ഏ​ത്ത​യ്ക്കാ പാ​റ്റീ​സ്

പ​ഴു​ത്ത ഏ​ത്ത​യ്ക്ക പു​ഴു​ങ്ങി പൊ​ടി​ച്ച​ത് - 2 ക​പ്പ്, നെ​യ്യ് - ഒ​രു ചെ​റി​യ ക​ര​ണ്ടി, ജി​ലേ​ബി ക​ള​ർ - ഒ​രു​നു​ള്ള് ഇ​വ​യെ​ല്ലാം ഒ​ന്നി​ച്ചു കു​ഴ​യ്ക്കാ​നു​ള്ള​ത്. അ​ക​ത്ത് നി​റ​യ്ക്കാ​ൻ​വേ​ണ്ടി തേ​ങ്ങാ തി​രു​മ്മി​യ​ത് അ​ര​ക​പ്പ്. ബ​ദാം പൊ​ടി​ച്ച​ത് ര​ണ്ടു വ​ലി​യ ക​ര​ണ്ടി, പ​ഞ്ച​സാ​ര മൂ​ന്നു വ​ലി​യ ക​ര​ണ്ടി, ഏ​ല​യ്ക്കാ പൊ​ടി ഒ​രു ചെ​റി​യ ക​ര​ണ്ടി. ഇ​ത് മൂ​പ്പി​ക്കാ​ൻ ഒ​രു ക​ര​ണ്ടി നെ​യ്യ്. പി​ന്നെ വ​റു​ത്തു​മൂ​പ്പി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ജി ഓ​യി​ൽ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ആ​ദ്യം പ​റ​ഞ്ഞ ചേ​രു​വ​യെ​ല്ലാം​കൂ​ടി കു​ഴ​ച്ച് എ​ട്ടു ഭാ​ഗ​ങ്ങ​ളാ​യി മാ​റ്റി​വ​യ്ക്കു​ക. ഇ​നി നി​റ​യ്ക്കാ​നു​ള്ള​വ​യെ​ല്ലാം ഒ​രു ക​ര​ണ്ടി നെ​യ്യി​ൽ മൂ​പ്പി​ച്ച് ത​ണു​ക്കാ​ൻ വ​യ്ക്കു​ക. പു​ഴു​ങ്ങി​യ കൂ​ട്ടി​ന്‍റെ ഓ​രോ ഭാ​ഗ​വും കൈ​വെ​ള്ള​യി​ൽ വ​ച്ച് പ​ര​ത്തി നി​റയ്ക്കാ​നു​ള്ള കൂ​ട്ടി​ൽ​നി​ന്ന് കു​റ​ച്ച് എ​ടു​ത്ത് ഇ​തി​ന്‍റെ ന​ടു​ക്കു​വ​ച്ച് പൊ​തി​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ന് ന​ല്ല ആ​കൃ​തി ത്രി​കോ​ണ​മാ​യോ വ​ട്ട​ത്തി​ലോ കൊ​ടു​ക്കാം.

എ​ല്ലാം ഇ​തു​പോ​ലെ ത​യാ​റാ​ക്കി ദോ​ശ​ക്ക​ല്ലി​ൽ അ​ല്പം എ​ണ്ണ ചൂ​ടാ​ക്കി തി​രി​ച്ചും മ​റി​ച്ചും ഇ​ട്ട് മൂ​പ്പി​ച്ചെ​ടു​ക്കു​ക.

ഉ​രു​ള​ക്കി​ഴ​ങ്ങ് പേ​ട

ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി പൊ​ടി​ച്ച​ത്-​അ​ര​ക​പ്പ്. പ​ഞ്ച​സാ​ര-​മു​ക്കാ​ൽ ക​പ്പ്, പാ​ല്-​അ​ര​ക​പ്പ്, നെ​യ്യ്-​ഒ​രു വ​ലി​യ ക​ര​ണ്ടി, ന​ട്ട്സും മു​ന്തി​രി​യും ഓ​രോ വ​ലി​യ ക​ര​ണ്ടി വീ​തം. വാ​നി​ല എ​സ​ൻ​സ്, ജി​ലേ​ബി ക​ള​ർ, കാ​ൽ ക​പ്പ് തേ​ങ്ങ ചു​ര​ണ്ടി​യ​ത് ചെ​റു​താ​വി​യ വ​ഴ​റ്റി​യ​ത്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: കാ​ൽ ക​പ്പ് വെ​ള്ള​ത്തി​ൽ പ​ഞ്ച​സാ​ര ഉ​രു​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത് ഇ​ള​ക്കി പാ​ലും നെ​യ്യും ചേ​ർ​ത്ത് വി​ടാ​തെ ഇ​ള​ക്ക​ണം.

ന​ല്ല​തു​പോ​ലെ കു​റു​ക്കി​യാ​ൽ ബാ​ക്കി​യു​ള്ള എ​ല്ലാ കൂ​ട്ട​വും ചേ​ർ​ത്തി​ള​ക്കു​ക. ത​ണു​ത്ത​ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​യി ഉ​രു​ട്ടി അ​ൽ​പം ഒ​ന്ന് പ​ര​ത്തി​യെ​ടു​ക്കാം.

കേ​സ​രി

റ​വ ഒ​രു ക​പ്പ്, പാ​ൽ ര​ണ്ടു​ക​പ്പ്, പ​ഞ്ച​സാ​ര ര​ണ്ടേ​കാ​ൽ ക​പ്പ്, ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക​മു​ന്തി​രി​യും ചേ​ർ​ന്ന് അ​ര​ക​പ്പ്, നെ​യ്യ് ഒ​രു​ക​പ്പ്, കേ​സ​രി (കു​ങ്കു​മ​പ്പൂ​വ്) ഒ​രു നു​ള്ള് പാ​ലി​ൽ ക​ല​ക്കി​യ​ത്. ഏ​ല​യ്ക്കാ​പൊ​ടി-​ഒ​രു ടീ​സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം: ര​ണ്ടു ക​ര​ണ്ടി പാ​ലി​ൽ കേ​സ​രി ക​ല​ക്കി​വ​യ്ക്കു​ക. ക​ട്ടി​യു​ള്ള ഒ​രു പാ​നി​ൽ അ​ൽ​പം നെ​യ്യ് ചേ​ർ​ത്ത് റ​വ വ​റു​ത്തെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ലും പ​ഞ്ച​സാ​ര​യും ചേ​ർ​ത്തി​ള​ക്കു​ക. കു​റു​കി​ത്തു​ട​ങ്ങി​യാ​ൽ നെ​യ്യ് കു​റേ​ശേ​യി​ട്ട് കൈ​വി​ടാ​തെ ഇ​ള​ക്കു​ക. കു​റു​കി​ത്തു​ട​ങ്ങി​യാ​ൽ കേ​സ​രി ക​ല​ക്കി​യ പാ​ൽ ചേ​ർ​ത്തി​ള​ക്കി വ​റ്റി​യാ​ൽ ഏ​ല​യ്ക്കാ​പൊ​ടി ചേ​ർ​ത്തി​ള​ക്കി അ​തോ​ടൊ​പ്പം ക​ശു​വ​ണ്ടി​യും മു​ന്തി​രി​യും ചേ​ർ​ക്കു​ക. ഇ​ത് പാ​ത്ര​ത്തി​ൽ​നി​ന്നു വി​ട്ടു​തു​ട​ങ്ങി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

നെ​യ്യ് പു​ര​ട്ടി​യ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റു​ക. ഇ​ത് ഉ​റ​യ്ക്കു​ന്ന​തി​നു മു​ൻ​പും അ​ല്ലാ​തെ​യും ക​ഴി​ക്കാം.

തയാറാക്കിയത്: ഓമന ജേക്കബ്