Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepika

എ​ലോ​ൺ മ​സ്കി​ന് യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര ബ​ഹു​മ​തി ന​ൽ​കി ഡോ​ണൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ന്‍റെ പ​ര​മോ​ന്ന​ത ശാ​സ്ത്ര പു​ര​സ്കാ​ര​മാ​യ 'നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് സ​യ​ൻ​സ്' എ​ലോ​ൺ മ​സ്കി​ന് സ​മ്മാ​നി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​ർ​ക്കു​മി​ട​യി​ലെ മു​ൻ​കാ​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വെ​ച്ച് ട്രം​പ് മ​സ്കി​നെ ആ​ദ​രി​ച്ച​ത്. മ​സ്കി​നെ ഒ​രു "ദേ​ശീ​യ നി​ധി" എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ട്രം​പ്, അ​ദ്ദേ​ഹ​ത്തെ "ആ​ധു​നി​ക കാ​ല​ത്തെ തോ​മ​സ് എ​ഡി​സ​ൺ" എ​ന്നും പ്ര​ശം​സി​ച്ചു.

എ​ലോ​ൺ മ​സ്കി​ന് പു​റ​മേ ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​ൻ, എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൺ ഹു​വാം​ഗ്, എ​എം​ഡി ചീ​ഫ് ലി​സ സു ​എ​ന്നി​വ​ർ​ക്കും ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് സ​യ​ൻ​സ് ല​ഭി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ഡ​ല്ല, ക​മ്പ്യൂ​ട്ട​ർ ഭീ​മ​ൻ മൈ​ക്ക​ൽ ഡെ​ൽ എ​ന്നി​വ​ർ​ക്ക് നാ​ഷ​ണ​ൽ മെ​ഡ​ൽ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ പു​ര​സ്കാ​ര​വും സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം വൈ​റ്റ് ഹൗ​സി​ലെ 'ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ഗ​വ​ൺ​മെ​ന്റ് എ​ഫി​ഷ്യ​ൻ​സി' ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മ​സ്ക് പു​റ​ത്തു​പോ​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്പോ​രു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും, ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ബ​ന്ധം മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഈ ​പു​ര​സ്കാ​ര​ദാ​നം.
‌

Kerala

ശബരിമല: വിജിലന്‍സ് സംഘത്തെ മാറ്റുന്നതിനെതിരെ കെ. സുരേന്ദ്രന്‍റെ ഹര്‍ജി

കൊ​​ച്ചി: ശ​​ബ​​രി​​മ​​ല​​യി​​ലെ ദേ​​വ​​സ്വം വി​​ജി​​ല​​ന്‍സ് സം​​ഘ​​ത്തെ മാ​​റ്റാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രെ ബി​​ജെ​​പി ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ന്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍ജി ന​​ല്‍കി. ശ​​ബ​​രി​​മ​​ല സ്വ​​ര്‍ണ​​ക്കൊ​​ള്ള​​ക്കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​കും വ​​രെ വി​​ജി​​ല​​ന്‍സ് ടീ​​മി​​നെ മാ​​റ്റു​​ന്ന​​ത് വി​​ല​​ക്ക​​ണ​​മെ​​ന്നാ​​ണു ഹ​​ര്‍ജി​​യി​​ലെ ആ​​വ​​ശ്യം.

ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തെ വി​​ജി​​ല​​ന്‍സ് വി​​ഭാ​​ഗം ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും നി​​ല​​വി​​ലെ ഓ​​ഫി​​സ​​ര്‍മാ​​രു​​ടെ കാ​​ലാ​​വ​​ധി 2027 ജ​​നു​​വ​​രി 31 വ​​രെ നീ​​ട്ട​​ണ​​മെ​​ന്നും എ​​സ്‌​​ഐ ഒ​​ഴി​​വ് നി​​ക​​ത്ത​​ണ​​മെ​​ന്നു​​മു​​ള്ള കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ് നി​​ല​​നി​​ല്‍ക്കേ​​യാ​​ണ് പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു.

വി​​ജി​​ല​​ന്‍സ് ടീ​​മി​​ലേ​​ക്കു നി​​യ​​മി​​ക്കാ​​നാ​​യി പു​​തി​​യ ആ​​റം​​ഗ സം​​ഘ​​ത്തി​​നാ​​യി ഡി​​ജി​​പി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചെ​​ന്നും അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സ​​ത്തി​​നു മു​​മ്പ് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കി വി​​ജി​​ല​​ന്‍സ് ക്ലി​​യ​​റ​​ന്‍സി​​നാ​​യി അ​​യ​​ച്ചെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ ആ​​രോ​​പി​​ക്കു​​ന്നു. അ​​ന്വേ​​ഷ​​ണം നി​​ര്‍ണാ​​യ​​ക ഘ​​ട്ട​​ത്തി​​ലാ​​യി​​രി​​ക്കേ, നി​​ല​​വി​​ലെ സം​​ഘ​​ത്തെ പാ​​ടെ മാ​​റ്റു​​ന്ന​​ത് തെ​​ളി​​വ് ന​​ശി​​പ്പി​​ക്കാ​​നും അ​​ന്വേ​​ഷ​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നും ഇ​​ട​​യാ​​ക്കു​​മെ​​ന്നും ന​​ട​​പ​​ടി മു​​ന്‍കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച പ്ര​​കാ​​ര​​മാ​​ണെ​​ന്നും സ്വാ​​ഭാ​​വി​​ക നീ​​തി​​ക്കു വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ഹ​​ര്‍ജി​​യി​​ല്‍ പ​​റ​​യു​​ന്നു.

National

ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രെ ‘നോ ​യു​പി​ഐ ഡേ’: ​ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക്യു​ആ​ർ കോ​ഡ് മെ​ഷീ​നു​ക​ൾ വെ​ള്ള​ത്തി​ലെ​റി​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

ഭോ​പ്പാ​ൽ: യു​പി​ഐ ഫീ​സ് വ​ർ​ധ​ന​യ്ക്കെ​തി​രാ​യ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ൽ യു​പി​ഐ വ​ഴി പ​ണം സ്വീ​ക​രി​ക്കാ​നാ​യി ക​ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ക്യു​ആ​ർ കോ​ഡു​ക​ൾ ക​റു​ത്ത ടേ​പ്പ് ഒ​ട്ടി​ച്ചു​മ​റി​ച്ച വ്യാ​പാ​രി​ക​ൾ ഇ​ന്ന​ലെ ‘നോ ​യു​പി​ഐ ഡേ’ ​ആ​ച​രി​ച്ചു. 2000 രൂ​പ​യ്ക്കു​മേ​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് 0.4% മ​ർ​ച്ച​ന്‍റ് ഡി​സ്കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) പി​ടി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​ന​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ.

ഒ​ക്ടോ​ബ​ർ 15നാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ യു​പി​ഐ ക്യു​ആ​ർ കോ​ഡ് മെ​ഷീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ വെ​ള്ള​ത്തി​ലെ​റി​യു​മെ​ന്ന് ഇ​ൻ​ഡോ​ർ റീ​ട്ടെ​യ്ൽ ഗാ​ർ​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ക്ഷ​യ് ജ​യി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൂ​ടി​യാ​ലോ​ച​ന​ക​ളി​ല്ലാ​തെ​യാ​ണ് കേ​ന്ദ്രം ഫീ​സ് ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും വ്യാ​പാ​രി​ക​ൾ പ്ര​തി​ക​രി​ച്ചു.

ഇ​ൻ​ഡോ​ർ, ഭോ​പാ​ൽ, ജ​ബ​ൽ​പു​ർ, ഗ്വോ​ളി​യോ​ർ, റാ​ത്‍​ലം, നീ​മു​ച്, മ​ന്ദ്സോ​ർ, ജ​വോ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ‘നോ ​യു​പി​ഐ ഡേ’ ​ആ​ച​രി​ച്ചെ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന​യാ​യ അ​ഹി​ല്യ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ചെ​യ​ർ​മാ​ൻ ര​മേ​ശ് ഖ​ണ്ടേ​ൽ​വാ​ൽ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള തു​ക യു​പി​ഐ വ​ഴി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം വ​ന്നി​രു​ന്നു.

Kerala

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി​ക്കു​വ​ഴ​ങ്ങി​യ സ​ർ​ക്കാ​ർ: എം.​വി. ഗോ​വി​ന്ദ​ൻ 

തൃ​ശൂ​ർ: ഇ​എം​എ​സ് സ​ർ​ക്കാ​രി​നെ​തി​രേ ന​ട​ത്തി​യ വി​മോ​ച​ന​സ​മ​രം പോ​ലെ, മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പി​ന്തി​രി​പ്പ​ൻ​ശ​ക്തി​ക​ളാ​ണു ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ഭ​ര​ണം അ​സാ​ധ്യ​മാ​ക്കി​യ​തെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പാ​ല​സ് ഗ്രൗ​ണ്ടി​ൽ അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ക​ട​ന്നാ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ ഇ​വ​ർ ആ​രം​ഭി​ച്ചു. സി​പി​എം നേ​തൃ​ത്വ​ത്തെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. കേ​ര​ള​ത്തെ ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും വ​രു​തി​ക്കു​നി​ർ​ത്താ​നാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കാ​ല​ങ്ങ​ളാ​യു​ള്ള ശ്ര​മം. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് അ​തു ന​ട​പ്പാ​യി​ല്ല.

ഇ​പ്പോ​ൾ അ​തി​നാ​യി ഗ​വ​ർ​ണ​റെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് അ​തി​നു കൂ​ട്ടു​പി​ടി​ക്കു​ന്നു. യു​ഡി​എ​ഫ്- ബി​ജെ​പി ഡീ​ലാ​ണു കേ​ര​ള​ത്തി​ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​പ്പോ​ൾ മ​ന​സി​ലാ​യി. പൂ​ർ​ണ​മാ​യും ബി​ജെ​പി​ക്കു വ​ഴ​ങ്ങി​യ സ​ർ​ക്കാ​രാ​ണു കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​നാ​യി.

Kerala

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്; മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

കാ​സ​ർ​ഗോ​ഡ്: വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​നെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്പെ​ഷ്യ​ൽ സെ​ല്ലി​ലെ അ​ന്വേ​ഷ​ണ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി വാ​ർ​ഡ് മെം​ബ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്ന ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ ഈ ​കാ​ല​ങ്ങ​ളി​ൽ വ​രു​മാ​ന​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത രീ​തി​യി​ൽ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ന​ധി​കൃ​ത​മാ​യി ഒ​രു രൂ​പ പോ​ലും സ​മ്പാ​ദി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഷ്‌‌​ട്രീ​യ എ​തി​രാ​ളി​ക​ളാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ പ​റ​ഞ്ഞു.

Kerala

സൈബര്‍ അന്വേഷണങ്ങള്‍ക്കായി ഏജന്‍റിക് എഐയുമായി പൊലിസിന്‍റെ ഹാക് കെപി 

കൊ​​​ച്ചി: കേ​​​ര​​​ള പൊ​​​ലി​​​സ് സൈ​​​ബ​​​ര്‍ഡോ​​​മി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ സം​​​രം​​​ഭ​​​മാ​​​യ ഹാ​​​ക് കെ​​​പി (ഹാ​​​ക് ഫോ​​​ണ്‍ പൊ​​​ലി​​​സിം​​​ഗ്) 2026 ന്‍റെ ഏ​​​ഴാ​​​മ​​​ത് പ​​​തി​​​പ്പ് കൊ​​​ക്കൂ​​​ണ്‍ 2026 ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും. ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ പൊ​​​ലി​​​സ് നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ക്ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ധി​​​ഷ്ഠി​​​ത പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ര്‍, നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ രം​​​ഗ​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ര്‍, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ലാ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ഒ​​​രു​​​മി​​​ച്ച് കൊ​​​ണ്ടു​​​വ​​​ന്നു​​​ള്ള പ​​​രി​​​ഹാ​​​ര പ​​​ദ്ധ​​​തി​​​യാ​​​ണ് ഹാ​​​ക്ക് കെ​​​പി​​​യി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഏ​​​ജ​​​ന്‍റി​​​ക് എ​​​ഐ ഫോ​​​ര്‍ ഇ​​​ന്‍വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍സ്- ഫ്രം ​​​എ​​​വി​​​ഡ​​​ന്‍സ് ടു ​​​ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് എ​​​ന്ന​​​താ​​​ണ് പ്ര​​​മേ​​​യം. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​നും വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നും ത​​​മ്മി​​​ല്‍ ബ​​​ന്ധി​​​പ്പി​​​ക്കാ​​​നും ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക എ​​​ഐ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​തി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്യും. എ​​​ഐ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മ്പോ​​​ള്‍ മ​​​നു​​​ഷ്യ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ടം, സു​​​ര​​​ക്ഷ, പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ​​​യു​​​ള്ള എ​​​ഐ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ​​​യ്ക്കും പ്ര​​​ത്യേ​​​ക പ്രാ​​​ധാ​​​ന്യം ന​​​ല്‍കും.

ഹാ​​​ക് കെ​​​പി 2026ലേ​​​ക്ക് ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് 1,100ല​​​ധി​​​കം അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ചു. ആ​​​റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 11 വേ​​​ദി​​​ക​​​ളി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക പി​​​ച്ചിം​​​ഗ് പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തി 50 പ്ര​​​ധാ​​​ന ടീ​​​മു​​​ക​​​ളെ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​ക്ടോ​​​ബ​​​ര്‍ അ​​​ഞ്ചു മു​​​ത​​​ല്‍ എ​​​ട്ടു വ​​​രെ കൊ​​​ച്ചി ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന റെ​​​സി​​​ഡ​​​ന്‍ഷ്യ​​​ല്‍ ബൂ​​​ട്ട് ക്യാ​​​മ്പി​​​ല്‍ ഇ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. ഫി​​​നാ​​​ലെ കൊ​​​ക്കൂ​​​ണ്‍ 2026നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കും.

ഇ​​​തി​​​ലൂ​​​ടെ സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​ര്‍, നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ര്‍, ഗ​​​വേ​​​ഷ​​​ക​​​ര്‍, മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. കൊ​​​ക്കൂ​​​ണ്‍ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ല്‍ വി​​​ജ​​​യി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കും. വി​​​ജ​​​യി​​​ക​​​ള്‍ക്ക് 10 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യു​​​ണ്ട്. വി​​​ജ​​​യി​​​ക​​​ള്‍ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ങ്കാ​​​ളി​​​ക​​​ള്‍ക്കും സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.

നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ര്‍ക്കും സ​​​മൂ​​​ഹ​​​ത്തി​​​നും മു​​​ന്നി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ക്കും. ഭാ​​​വി​​​യി​​​ല്‍ നി​​​യ​​​മ​​​നി​​​ര്‍വ​​​ഹ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ക​​​ഴി​​​വു​​​ള്ള പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ ക​​​ണ്ടെ​​​ത്തു​​​ക​​​യും അ​​​വ​​​രെ വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​ണു ല​​​ക്ഷ്യം.

International

സൗ​ദി​യെ സ​ഹാ​യി​ച്ചാ​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കും; മു​ന്ന​റി​യി​പ്പുമായി ഹൂ​തി​ക​ൾ

ടെ​ഹ്റാ​ൻ: സൗ​ദി അ​റേ​ബ്യ​യെ സ​ഹാ​യി​ച്ചാ​ൽ ഗ​ൾ​ഫി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഹൂ​തി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​ങ്ക​ട​ലി​ലെ ബാ​ബ് അ​ൽ മ​ന്ദേ​ബ് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​മേ​രി​ക്ക​യ്ക്ക് മു​ന്ന​റി​യി​പ്പു​ണ്ട്.

ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വെ​ടി​ക്കെ​ട്ടും ഡ്രോ​ൺ ഷോ​യും സൗ​ദി അ​റേ​ബ്യ മാ​റ്റി​വ​ച്ചു. രാ​ജ്യ​ത്തേ​യ്ക്ക് ഹൂ​തി​ക​ൾ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഈ ​മാ​സം 23നാ​ണ് സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

National

വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കർണാടക കോൺഗ്രസ് എംഎൽഎ രാജിവച്ചു 

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: വി​​​​​​ജ​​​​​​യ​​​​​​പു​​​​​​ര ജി​​​​​​ല്ല​​​​​​യി​​​​​​ലെ ഇ​​​​​​ന്ദി മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത ജി​​​​​​ല്ല​​​​​​യാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ യ​​​​​​ശ്വ​​​​​​ന്ത​​​​​​രാ​​​​​​യ​​​​​​ഗൗ​​​​​​ഡ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​ത്വം രാ​​​​​​ജി​​​​​​വ​​​​​​ച്ചു. സ്പീ​​​​​​ക്ക​​​​​​ർ ജി.​​​​​​എ​​​​​​സ്. പാ​​​​​​ട്ടീ​​​​​​ലി​​​​​​നാ​​​​​​ണ് ഗൗ​​​​​​ഡ രാ​​​​​​ജി​​​​​​ക്ക​​​​​​ത്ത് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.

ഖാ​​​​​​രി​​​​​​ഫ് സീ​​​​​​സ​​​​​​ണി​​​​​​ൽ വേ​​​​​​ന​​​​​​ൽ​​​​​​മ​​​​​​ഴ ല​​​​​​ഭി​​​​​​ച്ച​​​​​​യു​​​​​​ട​​​​​​ൻ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കി​​​​​​യെ​​​​​​ങ്കി​​​​​​ലും കൊ​​​​​​ടും​​​​​​വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​​​ടി​​​​​​വെ​​​​​​ള്ളം​​​​​​പോ​​​​​​ലും ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ടാ​​​​​​യി. അ​​​​​​വ​​​​​​രോ​​​​​​ടു മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് രാ​​​​​​ജി​​​​​​യെ​​​​​​ന്ന് യ​​​​​​ശ്വ​​​​​​ന്ത​​​​​​രാ​​​​​​യ​​​​​​ഗൗ​​​​​​ഡ രാ​​​​​​ജി​​​​​​ക്ക​​​​​​ത്തി​​​​​​ൽ സൂ​​​​​​ചി​​​​​​പ്പി​​​​​​ക്കു​​​​ന്നു. ഇ​​​​​​തേ വി​​​​​​ഷ​​​യ​​​മു​​​​​​ന്ന​​​​​​യി​​​​​​ച്ച് ഓ​​​​​​ഗ​​​​​​സ്റ്റ് 28ന് ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഡി.​​​​​​കെ. ശി​​​​​​വ​​​​​​കു​​​​​​മാ​​​​​​റി​​​​​​നും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജി ​​​​​​പ​​​​​​ര​​​​​​മേ​​​​​​ശ്വ​​​​​​ര​​​​​​യ്ക്കും ഗൗ​​​​​​ഡ നി​​​​​​വേ​​​​​​ദ​​​​​​നം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

സം​​​​​​സ്ഥാ​​​​​​ന​​​​​​മൊ​​​​​​ട്ടാ​​​​​​കെ 188 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്. വി​​​​​​ജ​​​​​​യ​​​​​​പു​​​​​​ര ജി​​​​​​ല്ല​​​​​​യി​​​​​​ലെ ഇ​​​ന്ദി, ചാ​​​​​​ന്ദ്ച​​​​​​ൻ ഒ​​​​​​ഴി​​​​​​കെ 13 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ൾ ഇ​​​​​​തി​​​​​​ലു​​​​​​ൾ​​​​​​പ്പെ​​​​​​ടും. എ​​​​​​ന്നാ​​​​​​ൽ, പ​​​ട്ടി​​​ത പൂ​​​​​​ർ​​​​​​ണ​​​​​​മ​​​​​​ല്ലെ​​​​​​ന്ന് ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. നേ​​​​​ര​​​​​ത്തേ ഡി. ​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ നേ​​​​​തൃ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭാ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് രാ​​​​​ജി ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വം ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തോ​​​​​ടെ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

National

27ന് ​ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ 27 ഞാ​യ​റാ​ഴ്ച എ​ല്ലാ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും പ്രാ​ദേ​ശി​ക ഗ്രാ​മീ​ണ ബാ​ങ്കു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് സെ​പ്റ്റം​ബ​ർ 28 മു​ത​ൽ 30 വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

ഇ​തി​നു തൊ​ട്ടു​മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ൾ നാ​ലാം ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ആ​യ​തി​നാ​ൽ അ​ഞ്ച് ദി​വ​സ​ത്തോ​ളം ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

International

ഹോ​ർ​മൂ​സി​ൽ ച​ര​ക്കു​ക്ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം: ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു 

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സി​ൽ ച​ര​ക്കു​ക്ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി മ​സ്‌​ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി സൂ​ര​ജ് യാ​ദ​വ് ആ​ണ് മ​രി​ച്ച​ത്. ക​പ്പ​ലി​ൽ 20 ഇ​ന്ത്യ​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ൾ​പ്പെ​ടെ 28 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ മ​സ്‌​ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​രീ​ബി​യ​ൻ രാ​ഷ്ട്ര​മാ​യ ആ​ന്‍റി​ഗ്വ ആ​ൻ​ഡ് ബാ​ർ​ബു​ഡ പ​താ​ക​യേ​ന്തി​യ ‘കേ​പ്പ് ദാ​വോ' എ​ന്ന ബ​ൾ​ക്ക് കാ​രി​യ​റാ​ണ് ഈ ​ക​പ്പ​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​റാ​ന്‍റെ പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് സ്ട്രെ​യ്റ്റ് അ​ഥോ​റി​റ്റി പ​ട്ടി​ക​പ്പെ​ടു​ത്തി​യ ക​പ്പ​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഈ ​ക​പ്പ​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

National

10000 രൂ​പ ത​ട​ഞ്ഞു​വ​ച്ച​തി​ന്‍റെ പ്ര​തി​കാ​രം; വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യ്ക്ക് തീ​യി​ട്ട് മു​ൻ ജീ​വ​ന​ക്കാ​ര​ൻ, ഉ​ട​മ​യ്ക്ക് ന​ഷ്ടം 24 കോ​ടി

സൂ​റ​ത്ത്: മു​ൻ ജീ​വ​ന​ക്കാ​ന്‍റെ പ്ര​തി​ക​രാ​ത്തി​ൽ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല ഉ​ട​മ​യ്ക്ക് ന​ഷ്ടം 24 കോ​ടി. ജോ​ലി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ച ശേ​ഷം കി​ട്ടാ​നു​ള്ള 10,000 രൂ​പ ഉ​ട​മ പി​ടി​ച്ചു​വ​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലാ​ണ് മു​ൻ​ജീ​വ​ന​ക്കാ​ര​ൻ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യ്ക്ക് തീ​യി​ട്ട​ത്. പ്ര​തി ധു​ലെ സ്വ​ദേ​ശി വി​നോ​ദ് സാ​ൽ​വെ അ​റ​സ്റ്റി​ൽ. 24 കോ​ടി രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ഗു​ജ​റാ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഗു​ജ​റാ​ത്ത് സൂ​റ​ത്തി​ലെ ശ്യാം ​സ​ങ്കി​ണി ടെ​ക്സ്റ്റൈ​ൽ മാ​ർ​ക്ക​റ്റി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ ദി​വ​സം 9.30 ഓ​ടെ അ​ഞ്ചാം നി​ല​യി​ൽ ഒ​ളി​ച്ചി​രു​ന്ന വി​നോ​ദ് രാ​ത്രി 12 മ​ണി​യോ​ടെ ആ​റാം നി​ല​യി​ലെ​ത്തി. വ​സ്ത്ര​ശാ​ല​യ്ക്ക് പു​റ​ത്തു​കൂ​ട്ടി​യി​ട്ട തു​ണി​ക്കെ​ട്ടി​ലേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​കൊ​ളു​ത്തി. ക​ത്തി​യെ​ന്നു​റ​പ്പാ​ക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ആ​റാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച ഷോ​പ്പു​ക​ളെ​ല്ലാം അ​ഗ്നി​ക്കി​ര​യാ​യി.

വീ​ട്ടി​ലെ​ത്തി​യ വി​നോ​ദ് ഭാ​ര്യ​യോ​ടൊ​പ്പം രാ​ജ​സ്ഥാ​നി​ലേ​ക്കും പി​ന്നീ​ട് അ​യോ​ധ്യ​യി​ലേ​ക്കും പോ​യി. വി​നോ​ദ് ഗു​ജ​റാ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തും നോ​ക്കി കാ​ത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു ക്രൈം ​ബ്രാ​ഞ്ച് സം​ഘം. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ട​ക​ത്തി​ച്ച​ത് ത​ന്‍റെ പ്ര​തി​കാ​മെ​ന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. വ​സ്ത്ര​ശാ​ല​യി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന വി​നോ​ദി​നെ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റും ഉ​ട​മ​യും നി​ര​ന്ത​രം ശ​കാ​രി​ക്കു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ജോ​ലി രാ​ജി​വ​ച്ച വി​നോ​ദി​ന്‍റെ പ​തി​നാ​യി​രം രൂ​പ ഉ​ട​മ ത​ട​ഞ്ഞു​വ​ച്ചു. ഇ​താ​ണ് പ​ക​യാ​യി മാ​റി​തെ​ന്ന് വി​നോ​ദ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

മെ​സി​യെ മ​റ​യാ​ക്കി​യു​ള്ള ത​ട്ടി​പ്പ്; മു​ൻ കാ​യി​ക മ​ന്ത്രി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും, റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

കൊ​ച്ചി: മെ​സി​യെ മ​റ​യാ​ക്കി ന​ട​ത്തി​യ ത​ട്ടി​പ്പി​ലെ​ടു​ത്ത കേ​സി​ൽ മു​ൻ കാ​യി​ക മ​ന്ത്രി​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. മു​ൻ മ​ന്ത്രി അ​ബ്‌​ദു​റ​ഹ്മാ​നെ കൂ​ടാ​തെ ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രെ​യും വൈ​കാ​തെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സ്പി വി​ക്ര​മ​ന്‍റെ നേ​തൃ​ത്തി​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്‌​ക്ക് അ​യ​ക്കേ​ണ്ട​വ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കും. മു​ൻ കാ​യി​ക മ​ന്ത്രി​യു​ടെ ചോ​ദ്യം ചെ​യ്യ​ലും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം ജി​സി​ഡി​എ​യും സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും.

Kerala

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ന്ന് കൊ​ച്ചി​യി​ൽ; ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ കൊ​ച്ചി സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് നാ​ല് വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നേ​വ​ൽ ബേ​സ്, തേ​വ​ര, അ​റ്റ്‌​ലാ​ന്‍റി​സ്, ര​വി​പു​രം, പ​ള്ളി​മു​ക്ക്, ജോ​സ് ജം​ഗ്ഷ​ൻ, ബി​ടി​എ​ച്ച് റോ​ഡ്, പാ​ർ​ക്ക് അ​വ​ന്യൂ റോ​ഡ്, ഷ​ൺ​മു​ഖം റോ​ഡ്, മ​റൈ​ൻ ഡ്രൈ​വ്, ഹൈ​ക്കോ​ട​തി ജം​ഗ്ഷ​ൻ, ബാ​ന​ർ​ജി റോ​ഡ്, മാ​ധ​വ ഫാ​ർ​മ​സി, ക​ച്ചേ​രി​പ്പ​ടി, ക​ലൂ​ർ, ക​ലൂ​ർ-​പേ​ര​ണ്ടൂ​ർ റോ​ഡ്, ദേ​ശാ​ഭി​മാ​നി-​പു​ന്ന​യ്ക്ക​ൽ റോ​ഡ്, ഇ​ട​പ്പ​ള്ളി-​ച​ങ്ങ​മ്പു​ഴ റോ​ഡ്, ബി​ടി​എ​സ്. റോ​ഡ്, ഇ​ട​പ്പ​ള്ളി മ​ഠം ജം​ഗ്ഷ​ൻ, ച​ങ്ങ​മ്പു​ഴ-​ബി​ടി​എ​സ് ജം​ഗ്ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

ആ​ലു​വ-​പാ​ലാ​രി​വ​ട്ടം പി‍​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ൽ സ​മ്പൂ​ർ​ണ ഡ്രോ​ൺ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ പ​ര​മാ​വ​ധി കൊ​ച്ചി മെ​ട്രോ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റേ​റ്റ് അ​റി​യി​ച്ചു.

വാ​ത്തു​രു​ത്തി മു​ത​ൽ തേ​വ​ര, എം​ജി റോ​ഡ്, ബാ​ന​ർ​ജി റോ​ഡ്, ക​ലൂ​ർ സ്റ്റേ​ഡി​യം, പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള റൂ​ട്ടി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

Kerala

സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എം​യു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ 

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം​ഡി​എം​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. കൊ​ല്ലം ക​ല്ലും​താ​ഴം സ്വ​ദേ​ശി അ​ബ്ദു​ൽ മ​നാ​ഫ് (32), ക​രി​ക്കോ​ട് സ്വ​ദേ​ശി സു​നീ​ർ.​എ​സ് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ൽ അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​വേ കൊ​ല്ല​ത്തേ​ക്ക് വ​ന്ന വോ​ൾ​വോ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന യു​വാ​ക്ക​ളി​ൽ നി​ന്നാ​ണ് 4.042 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​ന ഇ​ട​പാ​ടു ന​ട​ത്തു​ന്ന ഇ​വ​ർ ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രി​കെ വ​രു​ന്ന വ​ഴി സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Kerala

ആ​ലു​വ​യി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി 

ആ​ലു​വ: യു​വ​തി​യെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക‌​ണ്ടെ​ത്തി. ആ​ലു​വ ചൂ​ർ​ണി​ക്ക​ര ഐ​ശ്വ​ര്യ ഫ്ളാ​റ്റി​ലെ കോ​മ്പൗ​ണ്ടി​ൽ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നി​രു​ന്ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഫ്ളാ​റ്റി​ൽ മൂ​ന്ന് മാ​സ​മാ​യി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി അ​നി​ല തോ​മ​സി​ന്‍റെ (45) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ കാ​ൻ​സ​ർ ചി​കി​ത്സ​യി​ലു​ള്ള സ്ത്രീ​യാ​ണ്. ഇ​ട​യ്ക്കി​ടെ ഇ​വ​ർ വ​ള​ർ​ത്തു നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങാ​റു​ണ്ട്. മ​രി​ച്ച അ​നി​ല​യെ കു​റി​ച്ച് ഫ്ളാ​റ്റി​ലെ മ​റ്റു​ള്ള​വ​ർ​ക്കും കാ​ര്യ​മാ​യ വി​വ​ര​മി​ല്ല. ഏ​റെ നാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​ടി മേ​ഖ​ല​യി​ൽ ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന​താ​യി ചി​ല​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന സ​ന​ൽ എ​ന്ന​യാ​ളു​ടേ​താ​ണ് കാ​ർ. ടാ​ക്സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​ത് റോ​ഡി​ൽ ഇ​റ​ക്കാ​റി​ല്ല. അ​തി​നാ​ൽ കാ​ർ ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

International

എ​ച്ച്ഐ​വി പ​ട​രു​ന്നു: ഫി​ജി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

സു​വ: എ​ച്ച്ഐ​വി രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ വ​ർ​ധ​ന​വി​നെ​ത്തു​ട​ർ​ന്ന് പ​സ​ഫി​ക് ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രോ​ഗ​പ​രി​ശോ​ധ​ന, ചി​കി​ത്സ, പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

പ​ത്തു ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്ത് 2025ൽ ​മാ​ത്രം 2,016 പു​തി​യ എ​ച്ച്ഐ​വി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രി അ​ന്‍റോ​ണി​യോ ലാ​ല​ബാ​ലാ​വു അ​റി​യി​ച്ചു. അ​ഞ്ചു വ​ർ​ഷം മു​മ്പ് 167 മു​തി​ർ​ന്ന​വ​രി​ൽ ഒ​രാ​ൾ​ക്ക് എ​ന്ന​തോ​തി​ലാ​യി​രു​ന്ന രോ​ഗ​ബാ​ധ, ഇ​പ്പോ​ൾ 60ൽ ​ഒ​രാ​ൾ​ക്ക് എ​ന്ന ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​നി​ര​ക്കി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സൗ​ജ​ന്യ സി​റി​ഞ്ച്-​സൂ​ചി വി​ത​ര​ണ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. ജ​ന​ങ്ങ​ൾ മ​ടി​ക്കാ​തെ വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. 2025ലെ ​യു​എ​ൻ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഫി​ജി​യി​ൽ 9,100 പേ​ർ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യി ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ 39% പേ​ർ​ക്കു മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് അ​റി​വു​ള്ള​ത്. 22% പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്. രോ​ഗം പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മെ​ടു​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Kerala

തു​ണി അ​ല​ക്കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ത്തു; ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ ത​ല്ലി, മൂ​ന്ന് പേ​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ളി​ച്ചു​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. തി​രു​വ​ല്ല കാ​വും​ഭാ​ഗം കി​ഴ​ക്കും​മു​റി കോ​ങ്ങാ​പ​ള്ളി​യി​ൽ വീ​ട്ടി​ൽ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് കെ. ​ത​ങ്ക​പ്പ​ൻ (52), കു​സു​മ​സ​ദ​നം വീ​ട്ടി​ൽ അ​ഖി​ൽ സു​ധ​ൻ (35) തു​ക​ല​ശേ​രി കു​ള​ക്കാ​ട്ട് ത​ത്തം​പ​ള്ളി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ (35) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും അ​മ്മ​യെ​യും അ​നു​ജ​നെ​യു​മാ​ണ് പ്ര​തി​ക​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. യു​വ​തി തു​ണി ക​ഴു​കി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നി​ടെ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​കോ​പി​ത​നാ​യ മ​നോ​ജ് സു​ഹൃ​ത്തു​ക്ക​ളെ​യും​കൂ​ട്ടി യു​വ​തി​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ, പ്രാ​യം ചെ​ന്ന അ​മ്മ എ​ന്നി​വ​രെ​യും സം​ഘ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ തി​രു​വ​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

International

ഇ​റാ​നു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ നി​ർ​ത്തി​വ​ച്ച് യു​എ​ഇ

ദു​ബാ​യ്: ഇ​റാ​നു​മാ​യു​ള്ള എ​ല്ലാ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളും നി​ർ​ത്തി​വ​ച്ച് യു​എ​ഇ. ഇ​റാ​നു​മാ​യി ഒ​രു ത​ര​ത്തി​ലു​മു​ള്ള വ്യാ​പാ​ര, ധ​ന വി​നി​മ​യ​വും ന​ട​ത്തി​ല്ലെ​ന്ന് യു​എ​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യു​എ​ഇ​ക്ക് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മി​സൈ​ൽ ആ​ക്ര​മ​ണ ഭീ​ഷ​ണി ചെ​റു​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ആ​രോ​പ​ണം ഇ​റാ​ൻ നി​ഷേ​ധി​ച്ചു. യു​എ​ഇ​യെ ആ​ക്ര​മി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ഇ​റാ​ന്‍റെ വി​ശ​ദീ​ക​ര​ണം.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖം കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം ഉ​റ​പ്പാ​ക്കും: മ​ന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മ്പൂ​ർ​ണ എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ-​വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ലോ​ക വി​പ​ണി​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​മെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മ്പൂ​ർ​ണ എ​ക്‌​സിം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ ക​യ​റ്റി​റ​ക്കു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പു​തി​യ വ്യാ​പാ​ര സാ​ധ്യ​ത​ക​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ൽ അ​നു​കൂ​ല​മാ​യ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു​വ​രെ നേ​രി​ട്ട് എ​ത്തി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​പ​ണി​ക​ളി​ലേ​ക്കും കേ​ര​ള​ത്തി​ന്‍റെ ക​യ​ർ, ക​റ്റാ​ർ​വാ​ഴ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​പ്ന പ​ദ്ധ​തി​യാ​യ മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യി ലോ​ജി​സ്റ്റി​ക്‌​സ് പാ​ർ​ക്കു​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ബാ​യ് തു​റ​മു​ഖം യു​എ​ഇ​യ്ക്ക് ന​ൽ​കി​യ വ​ലി​യ സം​ഭാ​വ​ന​ക​ൾ പോ​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖം കേ​ര​ള വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​മാ​യി മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

National

ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നാം പ്ര​സ​വ​ത്തി​നും 365 ദി​വ​സം അ​വ​ധി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വ​നി​താ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു മൂ​ന്നാം പ്ര​സ​വ​ത്തി​നും 365 ദി​വ​സം അ​വ​ധി. ഇ​തു​വ​രെ ആ​ദ്യ ര​ണ്ടു കു​ട്ടി​ക​ളു​ടെ ജ​ന​ന​ത്തി​നാ​ണ് ഒ​രു​വ​ർ​ഷം വീ​തം അ​വ​ധി ന​ൽ​കി​യി​രു​ന്ന​ത്. മൂ​ന്നാം പ്ര​സ​വ​ത്തി​ന് 12 ആ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി. സാ​മൂ​ഹ്യ​ക്ഷേ​മ​വും സ്ത്രീ​ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രെ​ന്ന നി​ല​യി​ലാ​ണു പു​തി​യ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി ഡി. ​ശ​ര​ത് കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ 90 ദി​വ​സ​ത്തെ പ്ര​സ​വാ​വ​ധി 2011 ലാ​ണ് ആ​റ് മാ​സ​മാ​യി ഉ​യ​ർ​ത്തി​യ​ത്. 2016ൽ ​ഇ​ത് ഒ​ന്പ​തു​മാ​സ​മാ​ക്കി ഉ​യ​ർ​ത്തി. 2021 ജു​ലൈ​യി​ൽ ഒ​രു വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ച്ച് ആ​ദ്യ ര​ണ്ട് പ്ര​സ​വ​ത്തി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; വെ​ള്ളി​യാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 13നും 14​നും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

National

ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ച് പോ​ലീ​സ്

ഗോ​ഹ​ട്ടി: ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ഇ​രു​സം​സ്ഥാ​ന​ക്കാ​ർ ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​നാ​യി പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. സ്വ​ന്തം ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി‍​ർ​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്ന് ആ​സാം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

കൈ​യേ​റ്റ​ത്തെ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് വെ​ടി​വ​യ്‌​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന അ​സ​മി​ലെ ദേ​മാ​ജി ജി​ല്ല​യി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന് സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​രോ​ധം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

അ​സ​മി​ലെ മി​സിം​ഗ് സ​മു​ദാ​യ​ത്തി​ന്‍റെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ട​കാം മി​സിം​ഗ് പോ​റി​ൻ കെ​ബാ​ങ്ങും (ടി​എം​പി​കെ) മ​റ്റ് പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. ഉ​പ​രോ​ധ​ത്തി​നി​ടെ, അ​സ​മി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് ചി​ല​യാ​ളു​ക​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ക​ല്ലേ​റി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍​ക്ക് നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി മു​ഖ്യ​മ​ന്ത്രി 

തി​രു​വ​ന​ന്ത​പു​രം: സ​മാ​ശ്വാ​സ തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​ര​ഞ്ജ​ന നാ​യ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി. എ​ഡി​എ​മ്മാ​യി​രു​ന്ന അ​ന്ത​രി​ച്ച ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ക​ള്‍ നി​ര​ഞ്ജ​ന​യ്ക്കാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് നി​ര​ഞ്ജ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യ​ത്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ ഡി. ​മ​ഞ്ജു​ഷ, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ആ​യാ​ണ് നി​ര​ഞ്ജ​ന​യ്ക്കു നി​യ​മ​നം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

2024 ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്നി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ന​വീ​ന്‍ ബാ​ബു​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ അ​ന്ന​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ദ്ദേ​ഹ​ത്തെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ര​ണം. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​ര്‍ സി​ബി​ഐ​ക്ക് വി​ട്ടി​രു​ന്നു. സി​പി​എം നേ​താ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​യാ​ണ് പ്ര​തി.

National

വീ​ടു​നോ​ക്കാ​നെ​ത്തി​യ ദ​ന്പ​തി​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പി​റ്റ്ബു​ൾ; യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക് 

ലു​ധി​യാ​ന: പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. വാ​ട​ക​വീ​ട് നോ​ക്കാ​നെ​ത്തി​യ ദ​മ്പ​തി​മാ​രെ​യാ​ണ് പി​റ്റ്ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. പ​ട്യാ​ല നി​വാ​സി​ക​ളാ​യ അ​ങ്കി​ത് സ​ബ​ർ​വാ​ൾ, ഭാ​ര്യ ഷി​ഫാ​ലി എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​തി​ൽ ഷി​ഫാ​ലി​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. യു​വ​തി​യു​ടെ കൈ​യി​ലും മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും നാ​യ മാ​ര​ക​മാ​യി ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യ്ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. പ​ഞ്ചാ​ബി​ലെ പ​ട്യാ​ല ഗു​മാ​ൻ ന​ഗ​റി​ലാ​ണ് സം​ഭ​വം.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഗു​മാ​ൻ ന​ഗ​റി​ൽ വാ​ട​ക​യ്ക്കു വീ​ട് നോ​ക്കാ​നാ​യെ​ത്തി​യ ദ​മ്പ​തി​മാ​ർ​ക്കൊ​പ്പം ഒ​രു ബ്രോ​ക്ക​റും ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി ബ്രോ​ക്ക​ർ ഗേ​റ്റ് തു​റ​ന്ന​തോ​ടെ വീ​ട്ടി​ൽ​നി​ന്ന് പി​റ്റ്ബു​ൾ പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി യു​വ​തി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ങ്കി​തി​നും ക​ടി​യേ​റ്റു. കാ​ലി​ലും പി​ൻ​ഭാ​ഗ​ത്തു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ക​ടി​യേ​റ്റ​ത്.

മി​നി​റ്റു​ക​ളോ​ളം നാ​യ​യു​ടെ ആ​ക്ര​മ​ണം നീ​ണ്ടു​നി​ന്നു. ഈ ​സ​മ​യം ബ്രോ​ക്ക​റും വീ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ വീ​ട്ടു​ട​മ​യും വ​ടി ഉ​പ​യോ​ഗി​ച്ച് നാ​യ​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. തു​ട​ർ​ന്ന് കൂ​ടു​ത​ൽ​പേ​രെ​ത്തി നാ​യ​യെ അ​ടി​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ദ​മ്പ​തി​മാ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി അ​ങ്കി​ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള നാ​യ​ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്ന് പ​ട്യാ​ല മേ​യ​ർ കു​ന്ദ​ൻ ഗോ​ഗി​യ പ്ര​തി​ക​രി​ച്ചു.

Kerala

വി​വാ​ഹ​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​നും ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ; ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ 

കാ​സ​ർ​കോ​ട്: വി​വാ​ഹ​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നും ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പൂ​ജ​ക​ൾ ന​ട​ത്താ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കോ​ട്ട​യം ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ന്‍റ​ണി വി​ൻ​സ​ന്‍റാ​ണ് കൊ​ല്ലം തെ​ന്മ​ല​യി​ൽ കാ​സ​ർ​കോ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കാ​സ​ർ​കോ​ട് ഉ​ദു​മ സ്വ​ദേ​ശി​യാ​യ സ്ത്രീ​യി​ൽ​നി​ന്ന് പ്ര​തി പ​ണം ത​ട്ടി​യ​ത്.

2025 സെ​പ്റ്റം​ബ​ർ 17 മു​ത​ൽ 2026 ജ​നു​വ​രി ര​ണ്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​ഞ്ഞ സ്ത്രീ​യെ ഫേ​സ്‌​ബു​ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം ഹൈ​ക്കോ​ട​തി​വ​ഴി എ​ളു​പ്പ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പൂ​ജ​ക​ൾ ന​ട​ത്തി പ​രി​ഹാ​രം കാ​ണാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് 13,16,731 രൂ​പ ത​ട്ടി​യ​ത്.

Kerala

മു​ട്ടി​ൽ മ​രം​മു​റി; അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ൻ​മാ​ർ വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി 

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി വ​ഞ്ച​നാ കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ൻ​മാ​ർ വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി. ഈ ​മാ​സം 18 നു ​ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. അ​ന്ന് കു​റ്റ​ങ്ങ​ൾ വാ​യി​ച്ചു കേ​ൾ​പ്പി​ക്കും.

വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ച് ക​ട​ത്തി​യ മ​ര​ങ്ങ​ൾ വ​നം​വ​കു​പ്പ് പാ​സ് ഉ​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യാ​പാ​രി​യാ​യ അ​ലി​യാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി വി​ശ്വാ​സ വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു.

Kerala

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; 16 പ്ര​തി​ക​ളും ഹാ​ജ​രാ​യി, കു​റ്റം നി​ഷേ​ധി​ച്ചു 

കൊ​ച്ചി: അ​ഭി​മ​ന്യു കൊ​ല​ക്കേ​സി​ൽ 16 പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ര​ണ്ട് ത​വ​ണ കോ​ട​തി ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടും പ്ര​തി​ക​ൾ ലം​ഘി​ച്ചി​രു​ന്നു. ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന വി​ചാ​ര​ണ കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ക്യാ​മ്പ​സ് ഫ്ര​ണ്ട്, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക‌​രാ​യ പ്ര​തി​ക​ൾ എ​ത്തി​യ​ത്.

പു​തു​താ​യി ചു​മ​ത്തി​യ കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്ക് വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​ത്. എ​ന്നാ​ൽ കു​റ്റം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. കേ​സ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. വി​ചാ​ര​ണ 17ന് ​ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

2018 ജൂ​ലൈ ര​ണ്ടി​നാ​ണ് കാ​മ്പ​സി​ലെ ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ അ​ഭി​മ​ന്യു കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സി​ലെ സു​പ്ര​ധാ​ന രേ​ഖ​ക​ൾ കോ​ട​തി ക​സ്റ്റ​ഡി​യി​ൽ നി​ന്ന് കാ​ണാ​താ​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നീ​ട് രേ​ഖ​ക​ൾ വീ​ണ്ടും ത​യാ​റാ​ക്കി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ഒ​ൻ​പ​ത് മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ‍​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

Kerala

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​നെ​ന്ന പേ​രി​ൽ ന​ട​ന്ന ത​ട്ടി​പ്പി​ൽ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. സം​ഭ​വ​ത്തി​ൽ കാ​യി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും മു​ൻ സ‍​ർ​ക്കാ​രി​ന് ഇ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​നാ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട്ട​വി​രു​ദ്ധ​മാ​യി താ​ത്പ​ര്യ പ​ത്രം ക്ഷ​ണി​ക്കാ​തെ​യാ​ണ് സ്പോ​ണ്‍​സ​റെ തീ​രു​മാ​നി​ച്ച​ത്. ഒ​രു മാ​ന​ണ്ഡ​വും പാ​ലി​ച്ചി​ല്ല. സ്പോ​ണ്‍​സ​ര്‍ ജി​എ​സ്ടി വെ​ട്ടി​പ്പും ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Kerala

ല​ക്ഷ​ദ്വീ​പി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: ഭ​ര​ണ​കൂ​ട ന​ട​പ​ടി റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി 

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ പ​ണ്ടാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പ​ണ്ടാ​രം ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നാ​യി ക​ള​ക്ട​ര്‍ 2024 ജൂ​ണ്‍ 27ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി റ​ദ്ദാ​ക്കി​യ​ത്. പ​ണ്ടാ​ര ഭൂ​മി​യു​ടെ സ​ര്‍​വേ​യും ഭൂ​മി​യു​ടെ ത​രം​മാ​റ്റ​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലെ ന​ട​പ​ടി​ക​ള്‍ ചോ​ദ്യം ചെ​യ്ത് ത​ദ്ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​ക​ളാ​ണു കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി ല​ക്ഷ​ദ്വീ​പി​ലെ പ​ണ്ടാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നു​വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

പ​ണ്ടാ​രം ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഭ​ര​ണ​കൂ​ട​ത്തി​നാ​ണെ​ന്നും ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ പാ​ട്ട​ക്കാ​ര്‍ മാ​ത്ര​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ത​ല​മു​റ​ക​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു കൃ​ഷി​യ​ട​ക്കം ന​ട​ത്തു​ന്ന ത​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു ദ്വീ​പ് നി​വാ​സി​ക​ളു​ടെ വാ​ദം.

Kerala

നാ​ലു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ യു​വാ​വ് ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നാ​ലു വ​യ​സു​കാ​രി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഒ​ന്നാം​പ്ര​തി സു​രേ​ഷ് എ​ന്ന റ​ഹീം (32) ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണു പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2019 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു ത​ന്പ​ടി​ച്ച നാ​ടോ​ടി​സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ച​ത്. പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ചാ​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണു കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കേ​സ് തെ​ളി​ഞ്ഞ​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ റ​ഹീം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ൽ​പോ​കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി തു​ട​രു​ന്ന​തി​നി​ടെ ചൊ​വ്വാ​ഴ്ച രാ​ത്രി ത​ഞ്ചാ​വൂ​ർ കൊ​ര​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വ​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

മി​ല്‍​മ​യു​ടെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം: ക​ബ​ളി​ക്ക​പ്പെ​ട​രു​തെ​ന്ന് മി​ൽ​മ

തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം എ​ന്ന പേ​രി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് വ്യാ​ജ​മാ​ണെ​ന്നു മി​ല്‍​മ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളാ​ല്‍ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം വ്യാ​ജ ലി​ങ്ക്/​സ​ന്ദേ​ശ​ത്തി​നെ​തി​രേ മി​ല്‍​മ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

46 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മി​ല്‍​മ​യു​ടെ പ്ര​ശ​സ്തി​ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മി​ല്‍​മ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി മി​ല്‍​മ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ‘മി​ല്‍​മ വാ​ര്‍​ഷി​കാ​ഘോ​ഷ സ​മ്മാ​നം’ എ​ന്ന പേ​രി​ല്‍ സ​മാ​ന​മാ​യ ഒ​രു വ്യാ​ജ ലി​ങ്ക് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മി​ല്‍​മ സ്വീ​ക​രി​ച്ച നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ തു​ട​ര്‍​ന്ന് അ​തു നീ​ക്കം ചെ​യ്തു.

National

വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ശി​ക്ഷ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്രി​യ​ര​ഞ്ജ​ന്‍റെ ശി​ക്ഷ സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വു​ശി​ക്ഷ​യും 10 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ങ്ങു​ന്ന ശി​ക്ഷ മ​ര​വി​പ്പി​ച്ച ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ശ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ്ര​തി​ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

2023 ഓ​ഗ​സ്റ്റ് 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് അ​രു​ണോ​ദ​യ​ത്തി​ൽ എ. ​അ​രു​ൺ​കു​മാ​റി​ന്‍റെ​യും ഐ.​ബി. ഷീ​ബ​യു​ടെ​യും മ​ക​ൻ ആ​ദി​ശേ​ഖ​റി​നെ (15) ക്ഷേ​ത്ര​മ​തി​ലി​ൽ മൂ​ത്രം ഒ​ഴി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണു പ്രി​യ​ര​ഞ്ജ​ൻ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ആ​ദി​ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക്ക് ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യി​ലെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​പ്രീം​കോ​ട​തി ന​ട​പ​ടി.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കെ കൊ​ല​പാ​ത​ക​മെ​ന്നു വി​ല​യി​രു​ത്തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ശി​ക്ഷ​യ്ക്കെ​തി​രേ പ്രി​യ​ര​ഞ്ജ​ൻ ന​ൽ​കി​യ അ​പ്പീ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണു ഇ​വ​ർ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

Kerala

പ​ട്ടി​ക​വ​ര്‍​ഗ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ‘ഊ​ര്’, ‘സ​ങ്കേ​തം’ പേ​രു​ക​ള്‍ തു​ട​രാം

കോ​ഴി​ക്കോ​ട്: പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ന് ‘ഊ​ര്’, ‘സ​ങ്കേ​തം’​എ​ന്നീ പ​ര​മ്പ​രാ​ഗ​ത പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ തു​ട​രാ​ന്‍ അ​നു​മ​തി. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍ കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ല്‍ കോ​ള​നി, സ​ങ്കേ​തം, ഊ​ര് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി ന​ഗ​ര്‍, ഉ​ന്ന​തി, പ്ര​കൃ​തി അ​ല്ലെ​ങ്കി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ മ​റ്റ് പേ​രു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് 2024 ജൂ​ണ്‍ 18ന് ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യ ഊ​ര്, സ​ങ്കേ​തം, കു​ടി, ഊ​ര് മൂ​പ്പ​ന്മാ​ര്‍, ഊ​രു​കൂ​ട്ടം എ​ന്നീ പ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രേ വി​വി​ധ പ​ട്ടി​ക​വ​ര്‍​ഗ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും നി​വേ​ദ​നം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്‍ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ച്ച​ത്. വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലും വി​വി​ധ ആ​സൂ​ത്ര​ണ പ്ര​ക്രി​യ​ക​ളി​ലും ഊ​ര്, ഊ​രു​കൂ​ട്ടം എ​ന്നീ പ​ദ​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും പു​ന​പ​രി​ശോ​ധ​ന ശി​പാ​ര്‍​ശ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 2024 ലെ ​ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന മ​റ്റു വ്യ​വ​സ്ഥ​ക​ള്‍ നി​ല​നി​റു​ത്തി​യി​ട്ടു​ണ്ട്.

Kerala

വി.​എ. അ​രു​ൺ കു​മാ​റി​ന്‍റെ ശ​മ്പ​ള വി​വ​രം പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി 

ആ​ലു​വ: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ ഡോ. ​വി.​എ. അ​രു​ൺ കു​മാ​ർ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ൽ ശ​മ്പ​ള​മാ​യി കൈ​പ്പ​റ്റി​യ തു​ക​യെ​പ്പ​റ്റി​യു​ള്ള വി​വ​രം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഐ​എ​ച്ച്ആ​ർ​ഡി.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഐ​എ​ച്ച്ആ​ർ​ഡി ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഡോ. ​വി.​എ. അ​രു​ൺ കു​മാ​ർ 2023 ജൂ​ൺ മൂ​ന്നു​മു​ത​ൽ 2026 ജൂ​ലൈ ഏ​ഴു​വ​രെ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ചാ​ർ​ജാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ശ​മ്പ​ളം എ​ന്ന​ത് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യാ​യ​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

Kerala

പു​ന​ർ​ജ​നി പ​ദ്ധ​തി: ക്ര​മ​ക്കേ​ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അ​ന്വേ​ഷ​ണ​വും യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക്ര​മ​ക്കേ​ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് 2020ൽ ​നി​യ​മ​സ​ഭ​യി​ൽ താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലും കു​റ്റ​മെ​ന്തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല.

വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ക്ര​മ​ക്കേ​ടും ന​ട​ന്നി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. അ​തി​നു ശേ​ഷ​മു​ണ്ടാ​യ പ​രാ​തി​ക​ൾ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ചും ഡി​വി​ഷ​ൻ ബ​ഞ്ചും ത​ള്ളി. പി​ന്നീ​ടാ​ണ് താ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​ത്. അ​തി​നു ശേ​ഷം 2023ൽ ​വീ​ണ്ടും പ​രാ​തി എ​ഴു​തി വാ​ങ്ങി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

2023 ജൂ​ണ്‍ 14ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് അ​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വി​ല്ലെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ര​ണ്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷ​മ​ല്ല ഇ​വ ന​ൽ​കി​യ​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഒ​രു ഡ​യ​റ​ക്ട​റും വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് ര​ണ്ടാ​മ​ത്തെ ഡ​യ​റ​ക്ട​റും റി​പ്പോ​ർ​ട്ട് ന​ൽ​കി.

പി​ന്നാ​ലെ​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്ന വാ​ർ​ത്ത അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട​ത്. വി​ജി​ല​ൻ​സി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം അ​സാ​ധ്യ​മെ​ന്ന നി​യ​മോ​പ​ദേ​ശം സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. ഈ ​റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം കി​ട്ടി​യി​ട്ടും കേ​സ് തീ​ർ​പ്പാ​ക്കാ​തെ കൈ​യി​ൽ​വ​ച്ച് പു​ക​മ​റ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ൽ ആ​ണ് ഇ​തെ​ന്ന് ഉ​റ​പ്പ​ല്ലേ.

പു​ന​ർ​ജ​നി​യി​ൽ എ​ത്ര പേ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കി, എ​ത്ര ധ​ന​സ​ഹാ​യം ന​ൽ​കി തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. ത​യ്യ​ൽ​മെ​ഷീ​നു​ക​ളും ലാ​പ്ടോ​പ്പു​ക​ളും കാ​ലി​ത്തീ​റ്റ​യു​മെ​ല്ലാം ന​ൽ​കി. വ​ണ്‍ കേ​ര​ള മി​ഷ​ൻ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചാ​രി​റ്റി രം​ഗ​ത്തു​ള്ള​വ​രു​ടെ പ​രി​ച​യ സ​മ്പ​ത്തും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ; വി​വാ​ദമായതോടെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ നി​രീ​ക്ഷി​ക്കാ​ൻ പി​ആ​ർ​ഡി കാ​മ​റ സ്ഥാ​പി​ച്ചെ​ന്ന പേ​രി​ൽ വി​വാ​ദം. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു മു​മ്പു​ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത ടി​വി ചാ​ന​ലു​ക​ളി​ൽ വ​ന്ന​തി​നെതു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​മ​റ മാ​റ്റി.

എ​ന്നാ​ൽ, സി​പി​എം സം​സ്ഥാ​ന സ​മി​തി ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​ർ മാ​തൃ​ക​യി​ൽ ചോ​ദ്യം ചോ​ദി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി തി​രി​ച്ച​റി​യാ​ൻ ക​ഴി​യും​വി​ധം സെ​ക്ര​ട്ടേ​റി​യ​റ്റ് നോ​ർ​ത്ത് ബ്ലോ​ക്കി​ലെ താ​ഴ​ത്തെ നി​ല​യി​ലെ പ​ത്ര​സ​മ്മേ​ള​ന ഹാ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Kerala

അ​തി​ശ​ക്ത​മാ​യ മ​ഴ: പ​ത്ത് ജി​ല്ല​ക​ളി​ൽ നാ​ളെ സ​മ്പൂ​ർ​ണ അ​വ​ധി; ര​ണ്ട് ജി​ല്ല​ക​ളി​ൽ ഭാ​ഗി​കം, 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ പ​ത്ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മ്പൂ​ർ​ണ അ​വ​ധി​യും ര​ണ്ടു ജി​ല്ല​ക​ളി​ൽ ഭാ​ഗി​ക അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചു. മ​ഴ മു​ന്ന​റി​യി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് 12 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. രാ​ത്രി വൈ​കി​യും ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ അ​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​ന്ന​തോ​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നോ​ണം ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും ജാ​ഗ്ര​താ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് എ​ന്നീ 10 ജി​ല്ല​ക​ളി​ലാ​ണ് പൂ​ർ​ണ​മാ​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഈ ​അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​യ​ന്ത്രി​ത അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ൽ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി​യു​ള്ള​തെ​ങ്കി​ലും ഇ​വി​ടെ പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും അ​വ​ധി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും ഉ​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

National

എ​കെ​ജി ഭ​വ​ന് സ​മീ​പം ഇ​ന്ന​ലെ​യും ഐ​ഷി​യെ തെ​ര‍​ഞ്ഞ് മ​ഫ്തി​യി​ൽ പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം 

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷി​നെ തെ​ര‍​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും മ​ഫ്തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​കെ​ജി ഭ​വ​ന് സ​മീ​പ​മെ​ത്തി. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എം.

ഇ​ന്ന് പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ അ​റ​സ്റ്റ് വാ​റ​ണ്ടി​നെ​തി​രെ സ​മീ​പി​ക്കും. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യു​ള്ള പോ​ലീ​സ് ന​ട​പ​ടി സു​പ്രീം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലും ഉ​യ​ർ​ത്തി​യേ​ക്കും. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ക​യ​റി​യു​ള്ള ന​ട​പ​ടി ഇ​ട​ത് നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് എം​പി​മാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

അ​ഭി​മ​ന്യു കേ​സ്: ആ​റി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു രാ​ഷ്‌​ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട കേ​സ് ഓ​ഗ​സ്റ്റ് ആ​റി​ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ള്‍​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​ന്ന് പ​രി​ഗ​ണി​ക്കും.

വി​ചാ​ര​ണ​യു​ടെ സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ചും തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ 323-ാം വ​കു​പ്പ്കൂ​ടി പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്ത​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പു​തി​യ വ​കു​പ്പ്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പു​തു​ക്കി​യ കു​റ്റ​പ​ത്രം വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് പ്ര​തി​ക​ളെ വീ​ണ്ടും വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും.

Kerala

അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തിലെ ല​ഹ​രി​ക​ച്ച​വ​ടം; ഒരധ്യാപിക കൂടി പിടിയിൽ

കോ​ഴി​ക്കോ​ട്: അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി​ക​ച്ച​വ​ട​ത്തി​ലെ ഒ​രു ക​ണ്ണി കൂ​ടി പോലീ​സ് പി​ടി​യി​ല്‍. ചെ​ങ്ങ​രോ​ത്ത് ഓ​ട്ടി​സം സെ​ന്‍ററി​ലെ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പി​ക​യാ​യ പേ​രാ​മ്പ്ര ആ​വ​ള കു​ട്ടോ​ത്ത് വ​ലി​യ പ​റ​മ്പി​ല്‍ നീ​ഷ്മ​യാ​ണു അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

പിടി​യി​ലാ​യ മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വും പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. മൂ​വ​രും പേ​ര​മ്പ്ര ബി​ആ​ര്‍​സി​യി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​മാ​രാ​ണ്. കേ​സി​ൽ പി​ടി​യി​ലാ​യ മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ർ​ത്ത​ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന അ​ധ്യാ​പി​ക​യാ​ണ്.

പേ​രാ​ന്പ്ര ബി​ആ‍‍​ര്‍​സി​യി​ലെ അ​ധ്യാ​പി​ക​മാ​രു​ടെ സം​ശ​യം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കീ​ര്‍​ത്ത​ന​യ്ക്കും കാ​വ്യ​ക്കും പി​ന്നാ​ലെ നീ​ഷ്മ​യു​ടെ അ​റ​സ്റ്റ്. മൂ​വ​രും പേ​രാ​ന്പ്ര ബി​ആ​ര്‍​സി​യി​ൽ തോ​ളോ​ട് തോ​ൾ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ്. നീ​ഷ്മ സ്പെ​ഷ​ൽ എ​ജ്യു​ക്കേ​റ്റ​റാ​ണ്. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ നീ​ഷ്മ​യേ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​രി​ച്ചു​വി​ട്ടു.

പി​ടി​യി​ലാ​യ അ​ധ്യാ​പി​ക​മാ​ർ ഇ​ട​നി​ല​ക്കാ​രാ​യാ​ണ് ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൂ​വ​ര്‍ സം​ഘ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ള്ള​വ​ര്‍ പ​ണം അ​യ​ച്ചുകൊ​ടു​ക്കും. ഇ​വ​ർ എം​ഡി​എം​എ​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത ഗൂ​ഗി​ൾ മാ​പ്പ് വ​ഴി അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാം​വ​ഴി ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് അ​ധ്യാ​പി​ക​മാ​ർ ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. മ​യ​ക്കുമ​രു​ന്ന് വി​റ്റ് കി​ട്ടി​യി​രു​ന്ന പ​ണം മൂ​വ​രും പ​ങ്കി​ടും. ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​വു​മാ​യും പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​മാ​രു​ടെ ബാ​ങ്ക് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് കോ​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. കീ​ർ​ത്ത​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 14 ല​ക്ഷം രൂ​പ​യും കാ​വ്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ അഞ്ച് മാ​സ​ത്തി​നി​ടെ ഒൻപത് ല​ക്ഷം രൂ​പ​യു​മാ​ണ് ലഹരി ഇടപാടിലൂടെ എ​ത്തി​യ​ത്.

Kerala

രാ​ജ്യ​ത്ത് നൂ​റി​ൽ ര​ണ്ടു​പേ​ർ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി ബാ​ധി​ത​ർ

കൊ​ച്ചി: രാ​ജ്യ​ത്ത് നൂ​റി​ൽ ര​ണ്ടു​പേ​ർ ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​അ​ല്ലെ​ങ്കി​ൽ സി ​ബാ​ധി​ത​രാ​ണെ​ന്നും നാ​ലു കോ​ടി ആ​ളു​ക​ൾ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് ബി​യും 60 ല​ക്ഷം മു​ത​ൽ 1.2 കോ​ടി വ​രെ ആ​ളു​ക​ൾ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് സി​യും ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദ​ഗ്ധ​ർ. ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ന്ന​ത്.

വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ഗ്രൂ​പ്പ് സി​ഇ​ഒ അ​ഭി​ഷേ​ക് പൊ​ഡു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഗോ​ള​ത​ല​ത്തി​ൽ 28 കോ​ടി ആ​ളു​ക​ളി​ലാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നും ബോ​ധ​വ​ത്ക​ര​ണ​വും കൃ​ത്യ​സ​മ​യ​ത്തെ രോ​ഗ​നി​ർ​ണ​യ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു. ഡോ.​റോ​യ് ജെ. ​മു​ക്ക​ട, ഡോ. ​മാ​യ പീ​താം​ബ​ര​ൻ, ഡോ.​അ​ജി​ത് സി. ​കു​ര്യാ​ക്കോ​സ്, ഡോ.​വി​ഷ്ണു ഗി​രീ​ഷ്, ഡോ. ​സു​ർ​ത റാം ​വി​ഷ്ണോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രൂ​പ്പ് സി​ഒ​ഒ ല​ക്ഷ്മ​ൺ സേ​തു​രാ​മ​ൻ, ഡോ.​പ്ര​ദീ​പ് ജോ​ർ​ജ് മാ​ത്യു, ഡോ.​ഫ​ദ്ൽ എ​ച്ച്.​വീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

ദാ​ത്തി​യ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

ദാ​ത്തി​യ (മ​ധ്യ​പ്ര​ദേ​ശ്): മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​ത്തി​യ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ നടക്കും. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സും ന​യി​ച്ച വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​ര​ശീ​ല വീ​ണ​ത്. വ​ഞ്ച​നാ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജേ​ന്ദ്ര ഭാ​ര​തി​യ്ക്കു എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ന​യി​ച്ച​ത്.

വി​ക​സ​നം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​മെ​ങ്കി​ൽ കൃ​ഷി​നാ​ശം, പി​ന്നോ​ക്ക ​വി​ഭാ​ഗ​ങ്ങ​ളു​ടെ രോ​ഷം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​രോ​ധം. വോ​ട്ടെ​ടു​പ്പി​നു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും അ​റി​യി​ച്ചു.

Kerala

വ്യാ​ജ​ക​രാ​ര്‍ കാ​ണി​ച്ച് നി​ക്ഷേ​പ ത​ട്ടി​പ്പ്: മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി

കൊ​ച്ചി: യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​ക​രാ​ര്‍ കാ​ണി​ച്ച് നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി സെ​ഷ​ന്‍​സ് കോ​ട​തി.

പി.​കെ. വി​ജ​യ​പ്പ​ന്‍, പി.​എ​ന്‍. രാ​ജീ​വ​ന്‍, ആ​ന്‍റ​ണി തോ​മ​സ്, ടി.​കെ. രാ​ജ​പ്പ​ന്‍​പി​ള്ള എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. നി​ര​പ​രാ​ധി​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്.

Kerala

ഹൈ​ക്കോ​ട​തി പ്ലീ​ഡ​റാ​യി സ​ഖാ​വി​ന് നി​യ​മ​നം; കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ വി​വാ​ദം, വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മാ​നേ​ജ്‌​മെ​ന്‍റ് ക്വോ​ട്ട​യി​ൽ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ത്താ​ൽ അ​ത് ചോ​ദ്യം ചെ​യ്യു​മെ​ന്ന് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​നെ​തി​രെ പ​ര​സ്യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കെ​എ​സ്‌‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന് പി​ന്തു​ണ​യു​മാ​യാ​ണ് ഡി​സി​സി അം​ഗം നി​ഖി​ൽ പൈ​ലി രം​ഗ​ത്തു​വ​ന്ന​ത്.

ഹൈ​ക്കോ​ട​തി പ്ലീ​ഡ​ര്‍ നി​യ​മ​ന വി​വാ​ദ​മാ​ണ് നി​ല​വി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പു​ക​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ എ​സ്‌‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന​യാ​ളെ പ്ലീ​ഡ​റാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം.

10 വ​ർ​ഷം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​ർ 1960ൽ ​കെ​എ​സ്‍​യു ആ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ് വ​ന്നാ​ൽ സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് നി​ഖി​ൽ പൈ​ലി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ൽ അ​ണി​ക​ളെ ഉ​ള്ളൂ അ​ടി​മ​ക​ൾ ഇ​ല്ലെ​ന്ന് ഓ​ർ​ത്താ​ൽ ന​ല്ല​തെ​ന്ന മു​ന്ന​റി​യി​പ്പും ഡി​സി​സി അം​ഗം ന​ൽ​കി. ക​ഴി​ഞ്ഞ 10 വ​ർ​ഷം വെ​ള്ളം കോ​രി​യ​വ​രും വി​റ​ക് വെ​ട്ടി​യ​വ​രും പോ​ലീ​സി​ന്‍റെ ത​ല്ല് വാ​ങ്ങി കൂ​ട്ടി​യ​വ​രും പു​റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ സ​ഖാ​ക്ക​ൾ​ക്ക് സ്ഥാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

കാ​ഷ്മീ​ർ വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ മൂ​ന്നു​പ​തി​റ്റാ​ണ്ട് മു​ന്പ് ന​ട​ന്ന ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ൻ ഹി​ലാ​ൽ അ​ഹ​മ്മ​ദ് ബെ​യ്ഗി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​നി​ടെ 1996 ജു​ലൈ 17നു ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​ന്ന ജ​ന​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ളാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ഷാ, ​സ​യ്യി​ദ് അ​ലി ഷാ ​ഗി​ലാ​നി, ജ​മ്മു​കാ​ഷ്മീ​ർ മ​ന്ത്രി സ​ജ്ജാ​ദ് ലോ​ണി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ ഗ​നി ലോ​ൺ, മു​ഹ​മ്മ​ദ് യാ​ക്കൂ​ബ്, ജാ​വേ​ദ് അ​ഹ​മ്മ​ദ് മി​ർ, ഷ​ക്കീ​ർ അ​ഹ​മ്മ​ദ് ബ​ക്ഷി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു കു​റ്റ​പ​ത്രം. സം​ഘ​ർ​ഷ​ത്തി​നാ​യി ആ​റു പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

International

ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കുമെന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്‌‌​ട​ണ്‍ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി​യു​ടെ പ്ര​ധാ​ന സാ​മ്പ​ത്തി​ക സ്രോ​ത​സാ​യ അ​ലി അ​ൻ​സാ​രി​യെ​യും മ​റ്റ് 13 വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക വി​ല​ക്ക്. ഇ​റാ​ൻ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​റാ​ൻ - യു​എ​സ് സം​ഘ​ർ​ഷം ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​ണ് അ​മേ​രി​ക്കു​ടെ പു​തി​യ നീ​ക്കം. ഐ​ആ​ർ​ജി​സി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി എ​ന്നാ​ണ് ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി അ​ലി അ​ൻ​സാ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണം. നേ​ര​ത്തെ ബ്രി​ട്ട​നും അ​ൻ​സാ​രി​ക്കെ​തി​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു പ​ണം ദു​രു​പ​യോ​ഗം ചെ​യ്ത് അ​ൻ​സാ​രി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, വാ​ണി​ജ്യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് യു​എ​സി​ന്‍റെ വാ​ദം.

യു​എ​സ് ഉ​പ​രോ​ധം മ​റി​ക​ട​ന്ന് ഇ​റാ​നി​യ​ൻ ബാ​ങ്കു​ക​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ വി​ദേ​ശ നാ​ണ്യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന ഇ​റാ​ന്‍റെ മൂ​ന്ന് മ​ണി എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളെ​യും അ​മേ​രി​ക്ക ല​ക്ഷ്യ​മി​ട്ടു. ഹോ​ങ്കോം​ഗ്, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ഷെ​ൽ ക​മ്പ​നി​ക​ളെ​യും യു​എ​സ് ട്ര​ഷ​റി വി​ഭാ​ഗം ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് ടോ​മി പി​ഗോ​ട്ട് വ്യ​ക്ത​മാ​ക്കി.

National

ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ​ത് 4791 സ്കൂ​ളു​ക​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്ത് 4791 സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ​​​​താ​​​​യി കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യം. ഒ​​​​രു ദി​​​​വ​​​​സം ശ​​​​രാ​​​​ശ​​​​രി 13ല​​​​ധി​​​​കം സ്കൂ​​​​ളു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ലി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്കൂ​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ​​​​ത് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലാ​​​​ണ്. 2426 സ്കൂ​​​​ളു​​​​ക​​​​ൾ. പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ -568, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ് -474, ത​​​​മി​​​​ഴ്നാ​​​​ട് -369, ക​​​​ർ​​​​ണാ​​​​ട​​​​ക -281, ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശ് -266 എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ൽ.

Kerala

ആ​ളു​മാ​റി യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

ബ​ദി​യ​ഡു​ക്ക: മോ​ഷ​ണ​ക്കേ​സ് ആ​രോ​പി​ച്ച് യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ബ​ദി​യ​ഡു​ക്ക ഏ​ത്ത​ടു​ക്ക സ്വ​ദേ​ശി അ​ജി​ത്കു​മാ​റി​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. ജൂ​ലൈ ര​ണ്ടി​ന് ഏ​ത്ത​ടു​ക്ക​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ല്‍​നി​ന്ന് അ​ട​യ്ക്ക മോ​ഷ​ണം പോ​യി​രു​ന്നു.

സി​സി​ടി​വി​യി​ൽ മു​ഖ​സാ​ദൃ​ശ്യം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് ജൂ​ലൈ എ​ട്ടി​നു രാ​ത്രി ഏ​ഴി​ന് അ​ജി​ത്കു​മാ​റി​നെ വീ​ട്ടി​ല്‍​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​കാ​ര്യ കാ​റി​ലാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. മ​ഫ്തി​യി​ല്‍ എ​ത്തി​യ പോ​ലീ​സു​കാ​ര്‍ കാ​റി​ല്‍​വ​ച്ചും സ്റ്റേ​ഷ​നി​ല്‍​വ​ച്ചും മ​ര്‍​ദി​ച്ചു. കു​രു​മു​ള​ക് സ്‌​പ്രേ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ഷ​ണ​ക്കു​റ്റം ഏ​റ്റെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ച്ച​താ​യും അ​ജി​ത് പ​റ​യു​ന്നു. അ​തി​നി​ടെ മോ​ഷ​ണ​ക്കേ​സി​ല്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ജി​ത് ഇ​പ്പോ​ള്‍ ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ താ​നി​പ്പോ​ള്‍ ക​ള്ള​നാ​ണെ​ന്നും പോ​ലീ​സി​നെ​തി​രേ പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​ജി​ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും മ​ര്‍​ദി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

International

ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ർ വേ​ണ്ട; മെ​ൽ​ബ​ണി​ൽ മോ​ദി​ക്കെ​തി​രെ കു​ടി​യേ​റ്റ വി​രു​ദ്ധ​ന്‍റെ പ്ര​തി​ഷേ​ധം

സി​ഡ്നി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​തി​ഷേ​ധം. തീ​വ്ര വ​ല​തു​പ​ക്ഷ​വാ​ദി​യാ​യ കു​ടി​യേ​റ്റ വി​രു​ദ്ധ​ൻ ഹ്യൂ​ഗോ ലെ​നോ​ൺ (22) എ​ന്ന​യാ​ളാ​ണ് മോ​ദി​യു​ടെ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ബ​ഹ​ളം വ​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ർ വേ​ണ്ടെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നും ഇ​യാ​ൾ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി താ​മ​സി​ച്ച മെ​ൽ​ബ​ണി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

മോ​ദി ലോ​ബി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​യാ​ൾ മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നാ​ണ് ബ​ഹ​ളം വ​ച്ച​ത്. "ഇ​ത് ഓ​സ്‌​ട്രേ​ലി​യ​യാ​ണ്, ഇ​നി ഇ​വി​ടെ ഇ​ന്ത്യ​ക്കാ​ര്‍ വേ​ണ്ട. കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്ക​ണം, ഈ ​രാ​ജ്യം ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര്‍​ക്കു​ള്ള​താ​ണ്" എ​ന്നാ​ണ് ഹ്യൂ​ഗോ ലെ​നോ​ൺ അ​ല​റി വി​ളി​ച്ച​ത്.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​നെ ഹ്യൂ​ഗോ ലെ​നോ​ണെ അ​വി​ടെ​നി​ന്നു ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി​യെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ താ​മ​സ സ്ഥ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​യാ​ള്‍ എ​ങ്ങ​നെ അ​റി​ഞ്ഞു എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഹോ​ട്ട​ലി​നു​ള്ളി​ൽ എ​ങ്ങ​നെ ഇ​യാ​ൾ​ക്ക് പ്ര​വേ​ശ​നം കി​ട്ടി​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​ള്ള സ്വീ​ക​ര​ണ​ത്തി​ലും ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ നോ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. മെ​ല്‍​ബ​ണി​ലെ മാ​ര്‍​വ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ്ര​വാ​സി ഭാ​ര​തീ​യ​രു​ടെ പ​രി​പാ​ടി​യി​ൽ നു​ഴ​ഞ്ഞു ക​യ​റി ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

‘നി​യോ-​നാ​സി' സം​ഘ​ട​ന​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള സ​മ്പ​ന്ന​നാ​ണ് ബ​ഹ​ള​മു​ണ്ടാ​ക്കി​യ ഹ്യൂ​ഗോ ലെ​നോ​ൺ എ​ന്നാ​ണ് സി​ഡ്‌​നി മോ​ണിം​ഗ് ഹെ​റാ​ള്‍​ഡി​ന്‍റെ റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ റാ​ലി​യാ​യ ‘മാ​ര്‍​ച്ച് ഫോ​ര്‍ ഓ​സ്‌​ട്രേ​ലി​യ’​യ്ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​യാ​ള്‍.

National

മ​ഴ​ക്കു​റ​വു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം 178 ആ​യി കു​റ​ഞ്ഞു 

ന്യൂ​ഡ​ൽ​ഹി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം രാ​ജ്യ​ത്താ​കെ പൂ​ർ​ണ​മാ​യും വ്യാ​പി​ച്ച​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ ജൂ​ലൈ എ​ട്ടി​ന് എ​ത്തേ​ണ്ടി​യി​രു​ന്ന കാ​ല​വ​ർ​ഷം ഒ​രു ദി​വ​സം വൈ​കി രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ടി​ലാ​ക്കി​യെ​ങ്കി​ലും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ് കാ​ല​വ​ർ​ഷം. കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 33 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്, ജൂ​ലൈ ആ​ദ്യ​വാ​ര​ത്തോ​ടെ 17 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടെ മ​ഴ കു​റ​വു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം 262ൽ ​നി​ന്ന് 178 ആ​യി കു​റ​ഞ്ഞു​വെ​ന്ന് കേ​ന്ദ്ര കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, രാ​ജ്യ​ത്തെ പ്ര​ധാ​ന ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​പ്പോ​ഴും കു​റ​വാ​യി​ത്ത​ന്നെ നി​ല​നി​ൽ​ക്കു​ന്ന​ത് മ​ൺ​സൂ​ൺ വി​ള​ക​ളു​ടെ വി​ത​യ്ക്ക​ലി​നെ ബാ​ധി​ച്ച​താ​യും കാ​ർ​ഷി​ക​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ 350.85 ല​ക്ഷം ഹെ​ക്‌​ട​റി​ലാ​ണ് വി​ത​യ്ക്ക​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​തു ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 91.95 ല​ക്ഷം ഹെ​ക്‌​ട​ർ കു​റ​വാ​ണ്. സോ​യാ​ബീ​ൻ, പ​രു​ത്തി കൃ​ഷി​ക​ളെ​യാ​ണു മ​ൺ​സൂ​ണി​ന്‍റെ താ​മ​സം പ്ര​ധാ​ന​മാ​യും ബാ​ധി​ച്ച​ത്.

ഇ​തി​നു​പു​റ​മെ, എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​നം കാ​ല​വ​ർ​ഷ​ത്തി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​സെ​ല്ലു​ക​ളും സം​സ്ഥാ​ന​ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ളും സ്ഥി​തി​ഗ​തി​ക​ൾ തു​ട​ർ​ച്ച​യാ​യി വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ര​ണ്ട കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന.

അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന മാ​ഡ​ൻ-​ജൂ​ലി​യ​ൻ ഓ​സി​ലേ​ഷ​ൻ അ​നു​കൂ​ല​മ​ല്ലാ​ത്ത​തി​നാ​ലും ഈ ​കാ​ല​യ​ള​വി​ൽ ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലും മ​ഹാ​രാ​ഷ്‌​ട്ര, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കു​റ​വാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ലെ മു​തി​ർ​ന്ന ശാ​സ്ത്ര​ജ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വ്യാ​ജ പോ​ക്സോ പ​രാ​തി: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ മ​ർ​ദി​ച്ച എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം

പ​ത്ത​നം​തി​ട്ട: വ്യാ​ജ പോ​ക്സോ പ​രാ​തി​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ മ​ർ​ദി​ച്ച എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം. സി​ഐ​ക്ക് എ​തി​രാ​യ ന​ട​പ​ടി ഉ​ട​നു​ണ്ടാ​കും. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ട​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി.

ഹൃ​ദ്രോ​ഗി​യാ​യ 20കാ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ൽ എ​ന്ന പേ​രി​ൽ ക​സ്റ്റ​ഡി​ലെ​ടു​ത്ത് മ​ർ​ദി​ച്ചു. ക​സ്റ്റ​ഡി മ​ർ​ദ​ന പ​രാ​തി​യി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​ന്വേ​ഷ​ണം ന​ട​ത്തി എ​സ്പി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

13കാ​രി​യു​ടെ വ്യാ​ജ പ​രാ​തി​യി​ലെ തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ കൂ​ട​ൽ പോ​ലീ​സി​ന് വീ​ഴ്ച​പ​റ്റി, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് ക​സ്റ്റ​ഡി മ​ർ​ദ​ന​വും ശ​രി​വ​ച്ചു. ഇ​തോ​ടെ​യാ​ണ് കൂ​ട​ൽ എ​സ്ഐ ജ​യ്മോ​നെ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. കോ​ന്നി സി​ഐ​ക്കാ​ണ് കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ​യും ചു​മ​ത​ല.

സി​ഐ​ക്കെ​തി​രാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി ഡി​ഐ​ജി തീ​രു​മാ​നി​ക്കും. 10 പേ​ർ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു 13കാ​രി​യു​ടെ മൊ​ഴി. തു​ട​ർ​ന്ന് ര​ണ്ട് പോ​ക്സോ കേ​സു​ക​ൾ കൂ​ട​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ൾ​പ്പെ​ടെ ആ​റു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടെ പീ​ഡ​ന​ത്തി​ന് തെ​ളി​വ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​ട്ട​യ​ച്ചു. പ്ര​ണ​യ​നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ക​ള​വ് പ​റ​ഞ്ഞെ​ന്നാ​ണ് പോ​ലീ​സ് പി​ന്നീ​ട് വി​ശ​ദീ​ക​രി​ച്ച​ത്.

National

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ രാ​ജിയാവ​ശ്യം ശ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​ജി​​​​സി നെ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജിയാവ​​​​ശ്യം ശ​​​​ക്ത​​​​മാ​​​​ക്കി കോ​​​​ൺ​​​​ഗ്ര​​​​സ്. ജൂ​​​​ൺ 30നു ​​​​ന​​​​ട​​​​ന്ന യു​​​​ജി​​​​സി നെ​​​​റ്റ് സോ​​​​ഷ്യോ​​​​ള​​​​ജി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന​​​​താ​​​​യി നി​​​​ര​​​​വ​​​​ധി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​രാ​​​​തി ഉ​​​​ന്ന​​​​യി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നതാണ് ആവശ്യം. നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​പി​​​​ന്നാ​​​​ലെ, സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മു​​​​ത​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രീ​​​​ക്ഷ (സി​​​​ബി​​​​ടി) ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രീ​​​​ക്ഷ​​​​യും ചോ​​​​ർ​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യാ​​​​ണു നെ​​​​റ്റ് പ​​​​രീ​​​​ക്ഷ ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി നേ​​​​ര​​​​ത്തേ​​​​മു​​​​ത​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​​​വ​​​​ർ​​​​ഷം അ​​​​തി​​​​ലും വീ​​​​ഴ്ച വ​​​​രു​​​​ത്തി. പ​​​​രീ​​​​ക്ഷ ഏ​​​​തു രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യാ​​​​ലും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​ന്ന​​​​ത് മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും വീ​​​​ഴ്ച​​​​യും എ​​​​ൻ​​​​ടി​​​​എ​​​​യു​​​​ടെ നി​​​​രു​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടും തു​​​​റ​​​​ന്നു കാ​​​​ട്ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ജ​​​​യ്റാം ര​​​​മേ​​​​ശ് കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Kerala

കൊ​ച്ചി​യി​ല്‍നി​ന്ന് രാജ്യാന്തര വി​നോ​ദസ​ഞ്ചാ​ര ക​പ്പ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു; ആ​​​​​​ദ്യ സ​​​​​​ര്‍​വീ​​​​​​സ് ഒ​​​​ക്‌​​​​ടോ​​​​ബ​​​​​​ര്‍ 25ന്

കൊ​​​​​​ച്ചി: കേ​​​​​​ര​​​​​​ള​​​​​​ത്തെ തു​​​​​​റ​​​​​​മു​​​​​​ഖ ഹ​​​​​​ബാ​​​​​​ക്കി മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ ബ​​​​​​ജ​​​​​​റ്റ് പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ക​​​​​​ട​​​​​​ല്‍ ടൂ​​​​​​റി​​​​​​സം മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്നു വി​​​​​​ദേ​​​​​​ശ വി​​​​​​നോ​​​​​​ദ​​​​​സ​​​​​​ഞ്ചാ​​​​​​ര ക​​​​​​പ്പ​​​​​​ല്‍സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്നു. ക​​​​​​രീ​​​​​​ബി​​​​​​യ​​​​​​ന്‍ രാ​​​​​​ഷ്‌​​​​​ട്ര​​​​​​മാ​​​​​​യ ബ​​​​​​ഹാ​​​​​​മാ​​​​​​സി​​​​​​ല്‍ ര​​​​​​ജി​​​​​​സ്റ്റ​​​​​​ര്‍ ചെ​​​​​​യ്ത ‘കോ​​​​​​ര്‍​ഡെ​​​​​​ലി​​​​​​യ എം​​​​​​പ്ര​​​​​​സ് ’ ക​​​​​​മ്പ​​​​​​നി​​​​​​യാ​​​​​​ണ് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ആ​​​​​​ദ്യ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ടൂ​​​​​​റി​​​​​​സം സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍​ക്ക് ആ​​​​​​രം​​​​​​ഭം കു​​​​​​റി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​റി​​​​​​ല്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യ സീ​​​​​​സ​​​​​​ണി​​​​​​ല്‍ 64 സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ക​​​​​​മ്പ​​​​​​നി ഷെ​​​​​​ഡ്യൂ​​​​​​ൾ ചെ​​​​​​യ്തു​​​​​ക​​​​​​ഴി​​​​​​ഞ്ഞു.

വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​ര ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ള്‍​ക്ക് കൊ​​​​​​ച്ചി ഒ​​​​​​രു ഇ​​​​​​ട​​​​​​ത്താ​​​​​​വ​​​​​​ള​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​തു​​​​​​വ​​​​​​രെ. ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണു കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തു​​​​​നി​​​​​​ന്ന് ക്രൂ​​​​​​യി​​​​​​സ് സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് കൊ​​​​​​ച്ചി​​​​​​ന്‍ പോ​​​​​​ര്‍​ട്ട് സീ​​​​​​നി​​​​​​യ​​​​​​ര്‍ ഡെ​​​​​​പ്യൂ​​​​​​ട്ടി ട്രാ​​​​​​ഫി​​​​​​ക് മാ​​​​​​നേ​​​​​​ജ​​​​​​ര്‍ അ​​​​​​നി​​​​​​ല്‍​കു​​​​​​മാ​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു.

കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തു​​​​​നി​​​​​​ന്ന് യാ​​​​​​ത്ര ആ​​​​​​രം​​​​​​ഭി​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ത്ത​​​​​​ന്നെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍. കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി മാ​​​​​​ലി, കൊ​​​​​​ളം​​​​​​ബോ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ങ്ങ​​​​​​ള്‍ വ​​​​​​ഴി സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച് തി​​​​​​രി​​​​​​കെ എ​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് ആ​​​​​​ദ്യ​​​​​സ​​​​​​ര്‍​വീ​​​​​​സ്. അ​​​​​​ഞ്ചു​ രാ​​​​​​ത്രി ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ന്ന സ​​​​​​ര്‍​വീ​​​​​​സ് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തും.

ക​​​​​​ട​​​​​​ലി​​​​​​ലെ രാ​​​​​​ത്രി​​​​​​സൗ​​​​​​ന്ദ​​​​​​ര്യം ആ​​​​​​സ്വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ര​​​​​​ണ്ടു​ രാ​​​​​​ത്രി ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ന്ന വാ​​​​​​രാ​​​​​​ന്ത്യ​​​​​സ​​​​​​ര്‍​വീ​​​​​​സാ​​​​​​ണു ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തേ​​​​​​ത്. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച രാ​​​​​​ത്രി പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തും. മും​​​​​​ബൈ തു​​​​​​റ​​​​​​മു​​​​​​ഖം കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ചു സ​​​​​​ര്‍​വീ​​​​​​സ് ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന 210 മീ​​​​​​റ്റ​​​​​​ര്‍ നീ​​​​​​ള​​​​​​വും 11 ഡെ​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​മു​​​​​​ള്ള ക​​​​​പ്പ​​​​​ലാ​​​​​​ണ് കൊ​​​​​​ച്ചി​​​​​​യി​​​​​​ലും എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍​ക്കും ഒ​​​​​​രേ ക​​​​​​പ്പ​​​​​​ല്‍ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഞാ​​​​​​യ​​​​​​ര്‍, വെ​​​​​​ള്ളി ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​ത്ര​​​​​​മേ ക​​​​​​പ്പ​​​​​​ല്‍ കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളു. മ​​​​​​റ്റു ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ യാ​​​​​​ത്ര​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും. ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​ര്‍ 25 മു​​​​​​ത​​​​​​ല്‍ സ​​​​​​ര്‍​വീ​​​​​​സ് ആ​​​​​​രം​​​​​​ഭി​​​​​​ക്കും. പ​​​​​​ദ്ധ​​​​​​തി വി​​​​​​ജ​​​​​​യി​​​​​​ച്ചാ​​​​​​ല്‍ ഭാ​​​​​​വി​​​​​​യി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ക്രൂ​​​​​​യി​​​​​​സ് സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്ന് ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​നും ക​​​​​​മ്പ​​​​​​നി​​​​​​ക്കു പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ണ്ട്.

Kerala

തു​ര​ങ്ക​പാ​ത​യ്ക്കു ല​ഭി​ച്ച പാ​രി​സ്ഥി​തി​ക അ​നു​മ​തി വി​വാ​ദ​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: പ്ര​തി​പ​ക്ഷ നേ​താ​വ്

ക​​ല്‍​പ്പ​​റ്റ: മ​​ണ്ണ് വ​​ലി​​യ തോ​​തി​​ല്‍ വെ​​ട്ടി​​യെ​​ടു​​ത്ത​​തും ആ​​വ​​ശ്യ​​മാ​​യ മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ ഇ​​ല്ലാ​​തെ കൂ​​ട്ടി​​വ​​ച്ച​​തി​​നാ​​ലു​​മാ​ണു ക​​ള്ളാ​​ടി​​യി​​ലെ അ​​പ​​ക​​ട​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​​വീ​​ഴ്ച മ​​റ​​യ്ക്കാ​​ന്‍ തു​​ര​​ങ്ക​​പാ​​ത​​യ്ക്കു ല​​ഭി​​ച്ച പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി വി​​വാ​​ദ​​ത്തി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മം ബോ​​ധ​​പൂ​​ര്‍​വം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് പി​​ണ​​റാ​​യി പ​​റ​​ഞ്ഞു.

പാ​​രി​​സ്ഥി​​തി​​കാ​​നു​​മ​​തി ല​​ഭ്യ​​മാ​​യ​​ത് ഏ​​തെ​​ങ്കി​​ലും സൂ​​ത്ര​​പ്പ​​ണി​​യി​​ലൂ​​ടെ​​യ​​ല്ല. എ​​ല്ലാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ച്ച​​തു​​കൊ​​ണ്ടാ​​ണ്. 2022ലാ​​ണ് പാ​​രി​​സ്ഥി​​തി​​കാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ന്ന​​ത്. സു​​താ​​ര്യ​​മാ​​യി ന​​ട​​ന്ന പ​​ഠ​​ന​​മാ​​ണ്. കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ല്‍ 2023 ഡി​​സം​​ബ​​റി​​ല്‍ ക​​ള​​ക്‌​​ട​​ര്‍​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ് ന​​ട​​ത്തി. എ​​ല്ലാ പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തി​​യാ​​ണ് കേ​​ന്ദ്ര, സം​​സ്ഥാ​​ന എ​​ക്‌​​സ്‌​​പേ​​ര്‍​ട്ട് അ​​പ്രൈ​​സ​​ല്‍ ക​​മ്മി​​റ്റി​​ക​​ള്‍ പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി ന​​ല്‍​കി​​യ​​ത്.

അ​​തി​​നെ ചോ​​ദ്യം ചെ​​യ്ത് ചി​​ല​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി ന​​ല്‍​കി. ആ​​ക്ഷേ​​പ​​ങ്ങ​​ള്‍ ത​​ള്ളി അ​​നു​​മ​​തി ശ​​രി​​വ​​ച്ചു. തു​​ട​​ര്‍​ന്ന് സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ അ​​പ്പീ​​ലു​​മാ​​യി​​പോ​​യി. ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​വി​​ധി ശ​​രി​​വ​​ച്ചു. കൃ​​ത്യ​​മാ​​യ ജു​​ഡീ​​ഷ​​ല്‍ സ്‌​​ക്രൂ​​ട്ടി​​നി​​യാ​​ണ് ന​​ട​​ന്ന​​ത്. ഇ​​ത് തീ​​ര്‍​ത്തും ക​​ണ്ടി​​ല്ലെ​​ന്ന് ന​​ട​​ക്കു​​ന്ന ലാ​​ഘ​​വ​​ത്തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ച​​ത് ദൗ​​ര്‍​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തി വാ​​ങ്ങി​​യെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ആ​​രോ​​പ​​ണം മി​​ത​​മാ​​യ ഭാ​​ഷ​​യി​​ല്‍ പ​​റ​​ഞ്ഞാ​​ല്‍ ജു​​ഡീ​​ഷ​​റി​​യോ​​ടു​​ള്ള അ​​വ​​ഹേ​​ള​​നം കൂ​​ടി​​യാ​​ണ്.

തു​​ര​​ങ്ക​​പാ​​ത ജ​​ന​​ത​​യു​​ടെ പ്ര​​തീ​​ക്ഷ​​യും അ​​ഭി​​ലാ​​ഷ​​വു​​മാ​​ണ്. കൃ​​ത്യ​​മാ​​യ ആ​​സൂ​​ത്ര​​ണ​​ത്തി​​ലും മു​​ന്‍​ക​​രു​​ത​​ലോ​​ടെ​​യു​​മാ​​ണ് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ച് ന​​ട​​പ്പാ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ജ​​ന​​ങ്ങ​​ളെ​​യും നാ​​ടി​​നെ​​യും തെ​​റ്റി​​ദ്ധി​​പ്പി​​ക്കാ​​ന്‍ ഈ ​​അ​​വ​​സ​​രം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​വി​​ല്ല. വ​​സ്തു​​ത​​ക​​ള്‍ വ​​ള​​ച്ചൊ​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ണ്ട്. തു​​ര​​ങ്ക​​പാ​​ത​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ട് നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​യ​​താ​​ണ്. ആ​​ദ്യം അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് ആ ​​രീ​​തി ക​​ണ്ടി​​ല്ല. ആ​​ദ്യ​​ത്തെ ധാ​​ര​​ണ​​വ​​ച്ച് കാ​​ര്യ​​ങ്ങ​​ള്‍ നീ​​ക്കാ​​ന്‍ ഇ​​പ്പോ​​ള്‍ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്നു സം​​ശ​​യി​​ച്ചാ​​ല്‍ കു​​റ്റം പ​​റ​​യാ​​നാ​​കി​​ല്ല. പ​​ദ്ധ​​തി പ്രാ​​വ​​ര്‍​ത്തി​​ക​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ഇ​​ട​​പെ​​ട​​ലും ജാ​​ഗ്ര​​യു​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​കേ​​ണ്ട​​തെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​റ​​ഞ്ഞു.

Latest News

Corehub Up