Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admission

Kerala

സ്കോ​ൾ​കേ​ര​ള; പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​ന​​​യു​​​ള്ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ളി​​​ൽ 2026-28 ബാ​​​ച്ചി​​​ലേ​​​ക്ക് ഓ​​​പ്പ​​​ൺ റെ​​​ഗു​​​ല​​​ർ, പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, സ്പെ​​​ഷ​​​ൽ കാ​​​റ്റ​​​ഗ​​​റി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​യോ​​​ഗ്യ​​​ത​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത ത​​​ത്തു​​​ല്യ കോ​​​ഴ്സി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​ന യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല.
ഇ​​​ന്നു​​​മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. പി​​​ഴ കൂ​​​ടാ​​​തെ ഓ​​​ഗ​​​സ്റ്റ് 14 വ​​​രെ​​​യും, 60 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച്, www.scolekerala.org ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.​​

ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ അ​​​ത​​​ത് ജി​​​ല്ലാ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ട്ടോ, സ്പീ​​​ഡ്/​​​ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ അ​​​യ​​​ച്ചുകൊ​​​ടു​​​ക്ക​​​ണം. ജി​​​ല്ലാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ മേ​​​ൽവി​​​ലാ​​​സം സ്കോ​​​ൾ​​​കേ​​​ര​​​ള വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712342950, 2342271, 2342369.

University News

മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് അഡ്മിഷന്‍

 

എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നിലവില്‍ പ്ലസ് ടു പരീക്ഷാഫലം വന്നവര്‍ക്കു മാത്രമേ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ല. പ്രവേശനം കോളജ് തലത്തില്‍ നടത്തുന്ന നൈപുണി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

അസിസ്റ്റന്റ് പ്രഫസര്‍; കരാര്‍ നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമില്‍ (ITEP) ജിയോഗ്രഫി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനം നടത്തും.
എസ്‌സിസിസി വിഭാഗത്തിനായി ഒരു ഒഴിവാണ് ഉള്ളത്. നിശ്ചിത സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗങ്ങളെയും, അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍പെട്ടവരെയും പരിഗണിക്കും. ജിയോഗ്രഫി അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പിജിയും, 55 ശതമാനം മാര്‍ക്കോടെ ബിഎഡും, ഒപ്പം നെറ്റ് (NET) അല്ലെങ്കില്‍ പിഎച്ച്ഡിയുമാണ് യോഗ്യത. പ്രതിമാസ ശമ്പളം 40,000 രൂപ.
താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോറവും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പുകളുമായി 23ന് രാവിലെ 9.30ന് സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്/പ്രൊജക്റ്റ് അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ അള്‍ട്രാഫാസ്റ്റ് സ്റ്റഡീസില്‍ (ICUS) ടെക്‌നിക്കല്‍ അസിസ്റ്റന്റ്/പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
മുസ്‌ലിം വിഭാഗത്തിനായി ഒരു ഒഴിവാണ് ഉള്ളത്. ഫിസിക്‌സ്/ഫോട്ടോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/മെറ്റീരിയല്‍സ് സയന്‍സ് എന്നിവയിലൊന്നില്‍ എംഎസ് സി അല്ലെങ്കില്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി/മെറ്റീരിയല്‍സ് സയന്‍സില്‍ എംടെക് ബിരുദവും ലേസര്‍ അധിഷ്ഠിതഗവേഷണ അഭിരുചിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യുജിസി JRF/NET, GATE യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. 2026 ജനുവരി ഒന്നിന് 35 വയസ് കവിയരുത്. പ്രതിമാസ വേതനം 17,000 രൂപ.
അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 10 ദിവസത്തിനകം [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

ടെക്‌നിക്കല്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ താല്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി (NCA)1, ഒസി-1 എന്നിങ്ങനെ രണ്ട് ഒഴിവുകളാണുള്ളത്. കെമിസ്ട്രി അല്ലെങ്കില്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് / സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം അഭിലഷണീയമാണ്. പ്രായം 2026 ജനുവരി ഒന്നിന് 36 വയസ് കവിയരുത് (പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും). പ്രതിമാസ ശമ്പളം 20,000 രൂപ.
താല്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള അപേക്ഷാഫോറം പൂിപ്പിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വിജ്ഞാപന തീയതി മുതല്‍ 15 ദിവസത്തിനകം സര്‍വകലാശാല രജിസ്ട്രാര്‍ക്ക് തപാല്‍ മുഖേനയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2014, 2015 അഡ്മിഷനുകള്‍ അവസാന മെഴ്‌സി ചാന്‍സ്) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Education

സ്കോ​ൾ കേ​ര​ള: പ്ര​വേ​ശ​ന തീ​യ​തി​ക​ൾ ദീ​ർ​ഘി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള ഡി​​​പ്ലോ​​​മ ഇ​​​ൻ ചൈ​​​ൽ​​​ഡ് കെ​​​യ​​​ർ ആ​​​ൻ​​​ഡ് പ്രീ​​​സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കോ​​​ഴ്‌​​​സ് ര​​​ണ്ടാം ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള (2026) പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി​​​ക​​​ൾ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

പി​​​ഴ​​​യി​​​ല്ലാ​​​തെ ഏ​​​പ്രി​​​ൽ 17 വ​​​രെ​​​യും 100 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഏ​​​പ്രി​​​ൽ 30 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് www.scolekerala.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​തി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും, അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന/​​​ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ എ​​​ത്തി​​​ക്ക​​​ണം. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന, ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഫോ​​​ൺ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

Kerala

അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ചെയർമാൻ എവിടെ? ;പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളും കോ​​ള​​ജ് അ​​ധി​​കൃ​​ത​​രും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു മേ​​​​ൽ​​​​നോ​​​​ട്ടം വ​​​​ഹി​​​​ക്കേ​​​​ണ്ട അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി ആ​​​​ൻ​​​​ഡ് ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യി​​​​ട്ട് മാ​​​​സ​​​​ങ്ങ​​​​ൾ.

ഇ​​​​തോ​​​​ടെ ഈ ​​​​ക​​​​മ്മി​​​​റ്റി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കേ​​​​ണ്ട നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളും കോ​​​​ള​​​​ജു​​​​ക​​​​ളും ഒ​​​​രേ​​പോ​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്നു. 2025 സെ​​​​പ്റ്റം​​​​ബ​​​​ർ 30 മു​​​​ത​​​​ലാ​​​​ണ് ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. പു​​​​തു​​​​താ​​​​യി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ നി​​​​യ​​​​മി​​​​ച്ച വ്യ​​​​ക്തി ഇ​​​​തേ​​​വ​​​​രെ ചാ​​​​ർ​​​​ജെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ബി​​​​ടെ​​​​ക്, എം​​​​ബി​​​​എ, എം​​​​സി​​​​എ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ല കോ​​​​ഴ്സു​​​​ക​​​​ളി​​​​ലെ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ അ​​​​ഡ്മി​​​​ഷ​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കേ​​​​ണ്ട​​​​ത് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ത​​​​ല​​​​പ്പ​​​​ത്ത് ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ​​പോ​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്.

അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു ക​​​​ഴി​​​​ഞ്ഞു. മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പ​​​​രീ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നീ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​ത​​​​ന്നെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കും.

സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഇ​​​​നി മാ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു ബാ​​​​ക്കി​​​​യു​​​​ള്ള​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ങ്ങി പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​ന്നാ​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാകില്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പും ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഫീ ​​​​റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​ധി​​​​കൃ​​​ത​​​രും കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​രും ഉ​​ന്ന​​യി​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അനു മതി ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​ത്യേ​​​​ക ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​നാ​​​​യി ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

2025-27 വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പ​​​​രീ​​​​ക്ഷാ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്പാ​​​​യി നി​​​​ല​​​​വി​​​​ൽ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ, യോ​​​​ഗ്യ​​​​താ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​തെ ത​​​​ന്നെ പ​​​​രീ​​​​ക്ഷാ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും "താ​​​​ത്കാ​​​​ലി​​​​കം’ എ​​​​ന്ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ലോ​​​​ടെ ഹാ​​​​ൾ ടി​​​​ക്ക​​​​റ്റ് ന​​​​ല്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ഉ​​​​ത്ത​​​​ര​​​​വി​​​​ര​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

2025 സെ​​​​പ്റ്റം​​​​ബ​​​​റി​​​​നാ​​​​ണു പു​​​​തി​​​​യ ചെ​​​​യ​​​​ർ​​​​മാ​​​​നെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ മൂ​​​​ന്നു മാ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പു​​​​തു​​​​താ​​​​യി നി​​​​യ​​​​മി​​​​ച്ച ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ​​​​ദ​​​​വി ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​ളം​​​​തെ​​​​റ്റി​​​​യ​​​​ത്.

കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചോ ഫീ​​​​സ് ഘ​​​​ട​​​​ന സം​​​​ബ​​​​ന്ധി​​​​ച്ചോ എ​​​​ന്തെ​​​​ങ്കി​​​​ലും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മോ അ​​​​ഭി​​​​പ്രാ​​​​യ​​​​മോ ചോ​​​​ദി​​​​ക്കേ​​​​ണ്ട​​​​ത് ചെ​​​​യ​​​​ർ​​​​മാ​​​​നോ​​​​ടാ​​​​ണ്. ആ ​​​​പ​​​​ദ​​​​വി​​​​യി​​​​ലാ​​​​ണ് മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ആ​​​​ളി​​​​ല്ലാ​​​​താ​​​​യ​​​​ത്. മൂ​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ് ഫീ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ചും ഇ​​​​നി​​​​യും അനുമതി ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

Education

പിജി മെ​ഡി​ക്ക​ൽ കോ​ഴ്‌​സ് പ്ര​വേ​ശ​നം: ര​ണ്ടാംഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ (ആ​​​ർ​​​സി​​​സി), സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പി​​​ജി മെ​​​ഡി​​​ക്ക​​​ൽ 2025 സ്റ്റേ​​​റ്റ് ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​പ്ഷ​​​ൻ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും പു​​​നഃക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ 17നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം മേ​​​ൽ പ​​​റ​​​ഞ്ഞ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, 0471 -2332120,

Education

പിജി ഹോ​മി​യോ പ്ര​വേ​ശ​നം: ഓ​പ്ഷ​ൻ ന​ൽ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 - ലെ ​​​പി.​​​ജി. ഹോ​​​മി​​​യോ​​​പ​​​തി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യി ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

2025 ലെ ​​​പി.​​​ജി. ഹോ​​​മി​​​യോ​​​പ​​​തി കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും 10നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​ൻ​​​പ് www.cee. kerala.gov.in ൽ ​​​ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​ർ : 0471 2332120.

Latest News

Corehub Up