Sports
ദോഹ: ഖത്തര് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സില് സൂപ്പര് സെമി. ലോക ഒന്നാം നമ്പറായ സ്പെയിനിന്റെ കാര്ലോസ് അല്കാരസ് റഷ്യയുടെ അഞ്ചാം സീഡായ ആന്ദ്രെ റുബ്ലെവിനെ സെമിയില് നേരിടും.
റഷ്യയുടെ കരെണ് ഖാചനോവിനെ 7-6 (7-3), 6-4, 6-3നു കീഴടക്കിയാണ് അല്കാരസ് സെമിയിലെത്തിയത്. ഗ്രീസിന്റെ സ്റ്റെഫാനൊ സിറ്റ്സിപാസിനെ തോല്പ്പിച്ചാണ് റുബ്ലെവിന്റെ സെമി പ്രവേശം; 6-3, 7-6 (7-2).
Sports
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസും സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ കീഴടക്കിയാണ് ജോക്കോ കലാശപ്പോരിന് യോഗ്യത നേടിയത്.
സ്കോർ: 3-6,6-3,4-6,6-4,6-4. ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നർ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ അതേനാണയത്തിൽ ജോക്കോവിച്ച് തിരിച്ചടിച്ചു. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കി സിന്നർ വീണ്ടും മുന്നിലെത്തി. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി. ഞായറാഴ്ചയാണ് ഫൈനൽ.
Sports
മെൽബണ്: ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസ് പുരുഷ സിംഗിൾസിൽ സെമിഫൈനൽ പ്രവേശനം നേടി ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസും രണ്ടാം നന്പർ താരം അലക്സാണ്ടർ സ്വരേവും.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക സെമിയിൽ കടന്നപ്പോൾ മൂന്നാം നന്പർ താരം കൊക്കോ ഗൗഫിനെ 12-ാം നന്പർ താരം എലീന സ്വിറ്റോലിന അനായാസം അട്ടിമറിച്ചു.
ക്വാർട്ടർ ഫൈനലിൽ അലക്സ് ഡി മുനൗറിനെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയമാണ് അൽകരാസ് നേടിയത്. സ്കോർ: 7-5, 6-2, 6-1. മറ്റൊരു ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ലേണർ ടൈയ്നെ പരാജയപ്പെടുത്തി. 6-3, 6-7, 6-1, 7-6 സ്കോറിനായിരുന്നു സ്വരേവിന്റെ ജയം.
വനിത സിംഗിൾസിൽ സബലെങ്ക അനായാസ ജയം നേടി. ഇവ ജോവിക്കിനെ 6-3, 6-0ന് പരാജയപ്പെടുത്തി കിരീട ലക്ഷ്യത്തിലേക്ക് അടുത്തു. കിരീടം സ്വപ്നം കണ്ടിറങ്ങിയ കൊക്കോ ഗൗഫിനെ അപ്രതീക്ഷിത അട്ടിമറിയിലൂടെ എലീന സ്വിറ്റോലിന പരാജയപ്പെടുത്തി. 6-1, 6-2 സ്കോറിനായിരുന്നു സ്വിറ്റോലിനയുടെ ജയം.
ഇന്ന് വനിതാ സിംഗിൾസിൽ ഇഗ ഷാങ്ടെക് പോരാട്ടത്തിനിറങ്ങുന്പോൾ പുരുഷ സിംഗിൾസിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് യാന്നിക് സിന്നറും ചരിത്ര നേട്ടത്തിലേക്ക് അടുത്ത് നൊവാക് ജോക്കോവിച്ചും ഹാർഡ് കോർട്ടിൽ മത്സരത്തിനിറങ്ങും.
Sports
മെൽബണ്: ഇന്ന് പുലർച്ചെ 5.30. ടെന്നീസ് കോർട്ടിൽ തീ പാറും. ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് താരം കാർലോസ് അൽകരാസ്, ഒന്നാം നന്പർ വനിതാ സിംഗിൾസ് താരം ബലാറുസിന്റെ അരീന സബലങ്ക, അലക്സാണ്ടർ സ്വരേവ്, വീനസ് വില്യംസ് തുടങ്ങി കരുത്തർ കളത്തിലിറങ്ങുന്നതോടെ ഓസ്ട്രേലിയൻ ഓപ്പണ് ടെന്നീസിന് ആരംഭം. ഈ വർഷത്തെ ഗഗ്രാന്ഡ് സ്ലാം ടെന്നീസ് സീസണിനും ഇതോടെ തുടക്കമാകും.
കിരീടം നിലനിർത്താൻ യാനിക് സിന്നർ, ഗ്രാന്ഡ് സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനായി കാർലോസ് അൽകരാസ്, 25-ാം ഗ്രാന്ഡ് സ്ലാം എന്ന ചരിത്രനേട്ടം കുറിക്കാൻ നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയയിലെ മെൽബണ് പാർക്ക് സീസണിലെ വന്പൻ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും വേദിയാകും. സോണി ലിവിൽ മത്സരങ്ങൾ തൽസമയം കാണാം.
ഹാട്രിക്കിനായി സിന്നർ
ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ കീഴടക്കി 2025 സീസണിൽ തന്റെ തുടർച്ചയായ രണ്ടാം കിരീടം നേടിയ ഇറ്റലിയുടെ യാന്നിക് സിന്നർ ഇത്തവണ ഹാട്രിക് നേട്ടമാണ് ലക്ഷ്യമിടുന്നത്. 2024ൽ സെർബിയൻ താരം ജോക്കോവിനെ വീഴ്ത്തിയാണ് ആദ്യകിരീടം നേടിയത്.
ഇത്തവണത്തെ മത്സരക്രമം അനുസരിച്ച് ഇരുവരും സെമിഫൈനലിൽ വരെ നേർക്കുനേർ പോരാട്ടമുണ്ടാകില്ല. ഹാർഡ് കോർട്ടിൽ സമഗ്രാധിപത്യം പുലർത്തുന്ന ഇരുപത്തിനാലുകാരൻ സിന്നറിന്് മുൻതൂക്കമുണ്ട്. ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റോണ് സിന്നറിന്റെ ആദ്യ മത്സരത്തിലെ എതിരാളി.