'നാടു വിട്ടാലും ശീലം മറക്കില്ല', ഇക്കാര്യത്തിൽ അനിൽ മേനോന് ഒട്ടും വിട്ടുവീഴ്ചയില്ല! ശരീരവും മനസും ഊർജസ്വലമാക്കാൻ വ്യായാമം അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാം. കരയിലാണെങ്കിലും ബഹിരാകാശത്താണെങ്കിലും മലയാളിവേരുകളുള്ള നാസയുടെ ബഹിരാകാശയാത്രികനു വ്യായാമം നിർബന്ധം. ഇപ്പോൾ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നു പങ്കുവച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം. ബഹിരാകാശനിലയത്തിൽ ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്, അതും തലകുത്തിനിന്ന്..!