അതിരമ്പുഴ: കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് ഫാ. അനീഷ് മുണ്ടിയാനിക്കൽ സ്മാരക ഗ്ലോബൽ ബൈബിൾ ക്വിസ് ഫൈനലിൽ പാലാ രൂപത കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ഇടവകാംഗങ്ങളായ പാലയ്ക്കൽ ബിന്നി സ്കറിയ-പി.എസ്. സ്കറിയ ദമ്പതികൾ വിജയികളായി.
കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ചങ്ങനാശേരി അതിരൂപത തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളി ഇടവകാംഗങ്ങളായ വത്സമ്മ സ്കറിയ-രഞ്ജിത്ത് സ്കറിയ ടീം രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി രൂപത ചെറുവള്ളിക്കുളം സെന്റ് ജോർജ് പള്ളി ഇടവകാംഗങ്ങളായ മേരിക്കുട്ടി മാത്യു-സിജി ഏബ്രഹാം ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.
കാരിസ്ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യത്ത് എംഎസ്എഫ്എസ് ഉദ്ഘാടനം നിർവഹിച്ച ക്വിസ് മത്സരം നയിച്ചത് ഫാ. ജോൺസൺ ചാലയ്ക്കലാണ്. ഫാ. തോമസ് മുണ്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു. പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ കാരിസ് ഭവൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് വിതരണം ചെയ്തു.