x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ 11ന്

​ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: April 2, 2026 12:03 PM IST | Updated: April 2, 2026 12:03 PM IST

ബി​ർ​മിം​ഗ്ഹാം: വ​ലി​യ നോ​മ്പി​ൽ വ​ച​നം പ​ഠി​ക്കാം - “Let Us Learn the Word During Sauma Ramba” എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റി​ന്‍റെ (Bible Apostolate, CSMEGB) നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സു​വാ​റ 2026 ബൈ​ബി​ൾ ക്വി​സി​ന്‍റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഏ​പ്രി​ൽ 11ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും.

നാ​ല് വ്യ​ത്യ​സ്ത പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി 2400-ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ആ​വേ​ശം കൊ​ണ്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഈ ​നോ​മ്പു​കാ​ല​ത്ത് തി​രു​വ​ച​നം ആ​ഴ​ത്തി​ൽ വാ​യി​ക്കാ​നും മ​ന​നം ചെ​യ്യു​വാ​നും മ​ത്സ​രാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കി. വി​വി​ധ പ്രാ​യ​പ​രി​ധി​ക്കാ​ർ​ക്കാ​യി ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ആ​റ് മ​ത്സ​രാ​ർ​ഥി​ക​ൾ വീ​ത​മാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലി​വ​ർ​പൂ​ളി​ലെ ലി​ത​ർ​ലാ​ൻ​ഡി​ലു​ള്ള ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ (Our Lady Queen of Peace Syro-Malabar Catholic Church, Kirkstone Rd W, Litherland, Liverpool L21 0EQ) വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒമ്പത് മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

തി​രു​വ​ച​ന​ത്തി​ന്‍റെ "സ​ദ്‌​വാ​ർ​ത്ത' എ​ന്നാ​ണ് സു​വാ​റ എ​ന്ന പ​ദം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ദൈ​വ​വ​ച​ന​ത്തി​ന്‍റെ സ​ദ്‌​വാ​ർ​ത്ത എ​ത്തി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബൈ​ബി​ൾ അ​പ്പൊ​സ്ത​ലേ​റ്റ് ഓ​രോ വ​ർ​ഷ​വും സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക.

ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച ഗ്രാ​ൻ​ഡ് മി​ഷ​ൻ തു​ട​ർ​ന്ന് എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ഓ​ൺ​ലൈ​ൻ ആ​യി ആ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.​ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പിആ​ർഒ ​ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

 

K-Rail Survey

ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​ർ:

എട്ട് മു​ത​ൽ 10 വ​രെ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം

  • എ​യ്ബ​ൽ ജോ​സ് ജോ​ജി​ൻ (ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫ്) - സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ, ഗ്ലോ​സ്റ്റ​ർ, ചെ​ൽ​റ്റ​ൻ​ഹാം, ഹി​യ​ർ​ഫോ​ർ​ഡ്.
  • ലി​യോ​ണ ജോ​സ​ഫ് (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്റ് മേ​രീ​സ് മി​ഷ​ൻ, അ​ബ​ർ​ഡീ​ൻ, ഇ​ൻ​വെ​ർ​നെ​സ്.
  • അ​ല​ൻ ജോ​ർ​ജ് (കാ​ന്‍റ​ർ​ബ​റി) - മാ​ർ തോ​മ ശ്ലീ​ഹ മി​ഷ​ൻ, കാ​ന്റ​ർ​ബ​റി.
  • ഏ​ഞ്ച​ൽ റോ​സ് സോ​ജോ (ലീ​ഡ്‌​സ്) - സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്റ് വി​ൽ​ഫ്ര​ഡ്സ് ച​ർ​ച്ച്, ലീ​ഡ്‌​സ്.
  • സ്റ്റീ​വ് ടി​ൻ​സി തോ​മ​സ് (ലെ​സ്റ്റ​ർ) - സെ​ന്‍റ് ജോ​ൺ മി​ഷ​ൻ, നോ​ട്ടിം​ഗ്ഹാം.
  • സാ​വി​യോ സോ​ജ​ൻ (മാ​ഞ്ച​സ്റ്റ​ർ) - മാ​ർ സെ​ബ​സ്ത്യാ​നോ​സ് മി​ഷ​ൻ, സ്റ്റോ​ക്ക്‌​പോ​ർ​ട്ട്.

11 മു​ത​ൽ 13 വ​രെ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം

  • ബെ​ന​ഡി​ക്ട് വ​ർ​ഗീ​സ് (കാ​ന്‍റ​ർ​ബ​റി) - സെ​ന്‍റ് തോ​മ​സ് മോ​ർ മി​ഷ​ൻ, ലി​റ്റി​ൽ കോ​മ​ൺ​സ്, ബെ​ക്സ്ഹി​ൽ-​ഓ​ൺ-​സീ, ബ്രൈ​റ്റ​ൺ, ഈ​സ്റ്റ്ബോ​ൺ, ഹെ​യി​ൽ​ഷാം, ഹേ​സ്റ്റിം​ഗ്സ്.
  • ജോ​നാ​ഥ​ൻ മാ​ത്യു പോ​ൾ (ഓ​ക്സ്ഫോ​ർ​ഡ്) - ഔ​ർ ലേ​ഡി ഓ​ഫ് ഡോ​ളോ​ർ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ, ഐ​ൽ​സ്ബ​റി.
  • ജോ​ഷ്വാ ജോ​സ​ഫ് ആ​ന്‍റ​ണി (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്‍റ്സ് അ​ൽ​ഫോ​ൻ​സാ ആ​ൻ​ഡ് ആ​ന്‍റ​ണി മി​ഷ​ൻ, എ​ഡി​ൻ​ബ​ർ​ഗ്.
  • ആ​ഷ​ർ ജോ​ണി മാ​ത്യു (ബ്രി​സ്റ്റോ​ൾ-​കാ​ർ​ഡി​ഫ്) - സെ​ന്റ് ആ​ന്‍റ​ണീ​സ് ക്നാ​നാ​യ പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ, കാ​ർ​ഡി​ഫ് & സ്വാ​ൻ​സീ.
  • അ​ഥീ​ന ജോ​സ​ഫ് (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ, അ​ബ​ർ​ഡീ​ൻ, ഇ​ൻ​വെ​ർ​നെ​സ്.
  • ആ​ൻ​മ​രി​യ ബി​നേ​ഷ് (മാ​ഞ്ച​സ്റ്റ​ർ) - സെ​ന്‍റ് യൂ​പ്രാ​സ്യ മി​ഷ​ൻ, എ​ക്ലെ​സ്‌-​സാ​ൽ​ഫോ​ർ​ഡ്, ട്രാ​ഫോ​ർ​ഡ്.

14 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം

  • ആ​ൽ​ബ​ർ​ട്ട് ബാ​ബു (പ്രെ​സ്റ്റ​ൺ) - ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ച​ർ​ച്ച്, ലി​ത​ർ​ലാ​ൻ​ഡ്.
  • സി​യോ​ന മേ​രി സി​നോ​യ് (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ, ഹാ​മി​ൽ​ട്ട​ൺ.
  • ആന്‍റോ ജോ​ളി (പ്രെ​സ്റ്റ​ൺ) - സെന്‍റ് തോ​മ​സ് മി​ഷ​ൻ, ബ്ലാ​ക്ക്ബേ​ൺ.
  • എ​യ്ഡ​ൻ തോ​ട്ടു​ക​ൽ (ബ​ർ​മിം​ഗ്ഹാം) - ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്വ​ൽ ഹെ​ൽ​പ്പ് മി​ഷ​ൻ, വോ​ൾ​വ​ർ​ഹാം​പ്ട​ൺ.
  • ബെ​ഞ്ച​മി​ൻ ജോ​ൺ ബി​ജു (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്‍റ്സ് അ​ൽ​ഫോ​ൻ​സാ ആ​ൻ​ഡ് ആ​ന്‍റ​ണി മി​ഷ​ൻ, എ​ഡി​ൻ​ബ​ർ​ഗ്.
  • നോ​യ​ൽ റി​ക്സ​ൺ കാ​വ​ല​ക്കാ​ട്ട് (ഓ​ക്സ്ഫോ​ർ​ഡ്) - ഔ​ർ ലേ​ഡി ഓ​ഫ് ഡോ​ളോ​ർ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ, സ്ലോ.

18 ​വ​യ​സിന് മു​ക​ളി​ൽ (18 Plus) പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം.

  • അ​ഞ്ജ​ലി തോ​മ​സ് ഒ​ഴു​ക്ക​ൽ (സ്കോ​ട്ട്‌​ല​ൻ​ഡ്) - സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ, അ​ബ​ർ​ഡീ​ൻ, ഇ​ൻ​വെ​ർ​നെ​സ്.
  • ജോ​മി​യ ജോ​ർ​ജ് (പ്രെ​സ്റ്റ​ൺ) - സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഫ് ഇ​മ്മാ​ക്കു​ലേ​റ്റ് ക​ൺ​സെ​പ്ഷ​ൻ ക​ത്തീ​ഡ്ര​ൽ, പ്രെ​സ്റ്റ​ൺ.
  • മീ​നു തോ​ട്ടും​ഗ​ൽ (ബ​ർ​മിം​ഗ്ഹാം) - ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ച്വ​ൽ ഹെ​ൽ​പ്പ് മി​ഷ​ൻ, വോ​ൾ​വ​ർ​ഹാം​പ്ട​ൺ.
  • സ്മി​ത ജോ​സ​ഫ് (പ്രെ​സ്റ്റ​ൺ) - ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ച​ർ​ച്ച്, ലി​ത​ർ​ലാ​ൻ​ഡ്.
  • ഡി​നി തോ​മ​സ് (പ്രെ​സ്റ്റ​ൺ) - സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ, വി​റ​ൽ, ചെ​സ്റ്റ​ർ - എ​ൽ​സ്മി​യ​ർ പോ​ർ​ട്ട്.
  • ഷെ​റി​ൻ ഷോ​ണി (പ്രെ​സ്റ്റ​ൺ) - സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് മി​ഷ​ൻ, ബ്ലാ​ക്ക്പൂ​ൾ.

Tags : Suvara 2026 Finalists Bible Quiz

Recent News

Corehub Up