Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CPM Workers

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; ആ​റു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ റെ​യ്‌​ഡി​നെ​ത്തി​യ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ് പ്ര​തി​ക​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റു​കാ​ൽ ഉ​ണ്ണി, വി​ജ​യ്, സി​ദ്ധാ​ർ​ഥ്, നി​ഷാ​ദ്, ചാ​ല ഉ​ണ്ണി, ഷൈ​ജു സ​ലിം എ​ന്നീ ആ​റ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 25 ആ​യി. പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ അ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. സി​പി​എം ക​ലാ​പ​ശ്ര​മം ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up