Movies
നടൻ അജിത് കുമാറിന്റെ മാതാവ് മോഹിനി അമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്.
"പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനി അമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദുഃഖിക്കുന്നു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ. അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.’’ വിജയ് എക്സിൽ കുറിച്ചു.
അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (85) വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.
ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.
Kerala
കോഴിക്കോട്: ഉരുള്പൊട്ടലിനെത്തുടര്ന്ന് വിലങ്ങാട് മലയോര മേഖലയിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്ന കാഴ്ചകളാണ് രണ്ടു വര്ഷമാകുമ്പോഴും ആ നാട്ടിലുള്ളത്. തകര്ന്ന റോഡുകള്ക്കും പാലങ്ങള്ക്കും മാറ്റമില്ല.
അടിസ്ഥാന സൗകര്യവികസനത്തിനായി സര്ക്കാര് കോടികള് പ്രഖ്യാപിച്ചെങ്കിലും യുദ്ധഭൂമിയിലേതുപോലെ തകര്ന്നുകിടക്കുന്ന പാലങ്ങളും റോഡുകളും ദുരന്തത്തിനിരയായവരുടെ മനസില് നടുക്കുന്ന ഓര്മകളെ വിളിച്ചുണര്ത്തുകയാണ്.
സര്ക്കാര് പ്രഖ്യാപിച്ച പദ്ധതികളില് ബഹുഭൂരിപക്ഷവും കടലാസിലൊതുങ്ങവേ, ദുരിതബാധിതര്ക്ക് വാക്കിലും പ്രവൃത്തിയിലും ആശ്വാസമായത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യാണ്.
ഒരു നാടിന്റെ വികസനസൂചികയുടെ മാനദണ്ഡങ്ങളായ അടിസ്ഥാന സൗകര്യങ്ങള് പാടേ തകര്ന്നുകിടക്കുമ്പോള്, വീടു നഷ്ടപ്പെട്ടവര്ക്കു സര്ക്കാര് നല്കിയ ഏതാനും ലക്ഷങ്ങള്കൊണ്ടു മാത്രം ആ നാടിന്റെ മനസ് തെളിയില്ല. തങ്ങളെ ഗ്രസിച്ചു കടന്നുപോയ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തില് കഴിയുന്നവര്ക്ക്, പ്രഖ്യാപനത്തേക്കാളുപരി സാന്ത്വനമാകുന്നത് അവരെ ചേര്ത്തുനിർത്തുന്ന കരങ്ങള് തന്നെയാണ്. അത്തരം ഇടപെടലിലൂടെയാണ് കെസിബിസിക്ക് വിലങ്ങാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാന് കഴിഞ്ഞത്.
വലിയ മഴ പെയ്താലും ഭീതിയൊഴിഞ്ഞ മനസോടെ സ്വസ്ഥമായി ഉറങ്ങാന് കഴിയുന്ന വിധത്തിലുള്ള വാസസ്ഥലമൊരുക്കിയ കെസിബിസി ക്ക് 70 വീടുകളുടെ നിര്മാണത്തോടെ വിലങ്ങാടുമായുളള ബന്ധം അവസാനിപ്പിക്കുന്നില്ല. ജീവനോപാധി സാധ്യതകള് വർധിപ്പിക്കല്, പ്രകൃതിദുരന്തങ്ങളില് കര്മനിരതരാകാന് പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, ദുരന്തത്തെ നേരിടാനുള്ള മാനസികശേഷി വളര്ത്തൽ തുടങ്ങി രണ്ടാംഘട്ട പദ്ധതികള് ഇന്നു പ്രഖ്യാപിക്കും.
ദുരന്തം നടന്ന് രണ്ടുവര്ഷം തികയുംമുമ്പേ വീടുകളുടെ നിര്മാണം കെസിബിസി പൂര്ത്തിയാക്കിയതില് വിലങ്ങാട് മേഖലയില് ആഹ്ലാദം അലതല്ലുകയാണ്. സര്ക്കാരിന്റെ നിയമങ്ങളും പ്രതികൂല കാലാവസ്ഥയുമെല്ലാം പ്രതിസന്ധികള് സൃഷ്ടിച്ചെങ്കിലും അതൊന്നും കെസിബിസിയു ടെ ലക്ഷ്യത്തിനു തടസമായില്ല.
ആശ്വാസത്തണലിലേക്ക് 70 കുടുംബങ്ങൾ;രണ്ടാം ഘട്ടത്തിന് ഇന്നു തിരി തെളിയും
വിലങ്ങാട് ഉരുള് ദുരിതബാധിതര്ക്കായി 70 വീടുകളുടെ നിര്മാണം പൂര്ത്തിയാക്കിക്കൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്റെ സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു നടക്കും. വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് സെന്റ് അല്ഫോൻസ പള്ളി അങ്കണത്തിലാണ് ഇതുസംബന്ധിച്ച ചടങ്ങ്.
പുതിയ എട്ടു വീടുകളുടെ നിര്മാണം, ജീവനോപാധി സാധ്യതകള് വർധിപ്പിക്കല്, പ്രകൃതിദുരന്തങ്ങളില് കര്മനിരതരാകാന് പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക പിന്തുണയ്ക്കായുള്ള കൗണ്സിലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില് മുന്ഗണന നല്കുന്നത്.
കെസിബിസി പ്രസിഡന്റ് അർച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി ആർച്ച്ബിഷപ് മാര് ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില് ആമുഖപ്രഭാഷണം നടത്തും.
Kerala
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചിച്ച് നിയമസഭ. അജിത് പവാര് മരിച്ചെന്ന വാര്ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്ത്തിവച്ച് അംഗങ്ങള് മൗനം ആചരിച്ചു.
അതേസമയം, വിശ്വസനീയ ദുരന്ത വാര്ത്തയാണെന്ന് എൻസിപി ദേശീയ പ്രവര്ത്തക സമിതി അംഗമായ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഞെട്ടിക്കുന്ന വാര്ത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങള്ക്ക് വഴിവെക്കുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതിനാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് സഞ്ചരിച്ച സ്വകാര്യ വിമാനം തകര്ന്ന് വീണത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ചുപേരാണ് മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും സഹായിയും പൈലറ്റും മറ്റൊരു ജീവനക്കാരനുമാണ് മരിച്ചത്. വിമാനം പൂര്ണമായും കത്തി നശിച്ചു. അപകടത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്.
"അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന്' രാജ്നാഥ് സിംഗ് പ്രതികരിച്ചു.
ബാരാമതിയിൽ വിമാനം തകർന്നുവീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചത്. അഞ്ച് പേരുടെ മരണം ഡിജിസിഎ സ്ഥിരീകരിച്ചു.
ലാൻഡിംഗിനിടെ വിമാനം വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. മുംബൈയിൽ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു ദുരന്തം ഉണ്ടായത്.
National
കോൽക്കത്ത: പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അനുശോചിച്ചു.
പ്രകൃതിയെ കാർന്നുതിന്നുന്ന പ്രവണതകളിൽനിന്നും പ്രതിലോമ ശക്തികളിൽനിന്നും വരുംതലമുറകളെ രക്ഷിക്കാൻ ജീവിതം സമർപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗിൽ എന്ന് ആനന്ദബോസ് അനുസ്മരിച്ചു.
NRI
ഡാളസ്: ഡാളസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സാസ് ഇൻഡോ അമേരിക്കൻ നഴ്സ് അസോസിയേൻ സ്ഥാപക നേതാവും, ജീവ കാരുണ്യ സജീവ പ്രവർത്തകയുമായിരുന്ന പരേതയായ ഏലിക്കുട്ടി ഫ്രാൻസിന്റെ നിര്യാണത്തിൽ അമേരിക്കാൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
നാലു ദശകത്തിലേറെ പാർക്കലാണ്ട് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്തു വിരമിച്ച പരേത അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ ഉറ്റു ചങ്ങാതിയും, ഡാളസിലെ പ്രവാസി മലയാളി സംഘടനകൾക്ക് സാമ്പത്തീക സഹായവും അതിലുപരി സാംസ്കാരിക നേതൃത്വവും നൽകി സ്നേഹിച്ച ഒരു വിശിഷ്ഠ വനിത ആയിരുന്നു.
പരേതയുടെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.
Kerala
കൊച്ചി: തന്റെ അമ്മയുടെ വിയോഗത്തെ തുടര്ന്നുണ്ടായ ദുഃഖത്തില് പങ്കുചേര്ന്നവര്ക്ക് നന്ദി പറഞ്ഞ് നടന് മോഹന്ലാല്.
എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില് സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി.
അമ്മയുടെ വിയോഗത്തെ തുടര്ന്ന്, എന്റെ ദുഃഖത്തില് നേരിട്ടും, അല്ലാതെയും പങ്കുചേര്ന്ന എല്ലാ പ്രിയപ്പെട്ടവര്ക്കും ഹൃദയപൂര്വം നന്ദി അറിയിച്ചുകൊള്ളട്ടെ.
വീട്ടിലെത്തിയും ഫോണ് മുഖാന്തിരവും, സമൂഹമാധ്യമങ്ങള് വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്ക്കൂടി നന്ദി, സ്നേഹം, പ്രാര്ഥന- ഫേസ്ബുക്ക് കുറിപ്പിലൂടെ മോഹന്ലാല് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്.
Kerala
ആലപ്പുഴ: ശ്രീനിവാസനെ അനുശോചിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
"നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥിപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.'-സജി ചെറിയാൻ കുറിച്ചു.
"മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.'-മന്ത്രി കുറിച്ചു.
"ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.'-സജി ചെറിയാൻ അനുസ്മരിച്ചു.
"ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.'-സജി ചെറിയാൻ കുറിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സിപിഎമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായത്.
നല്ല പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് അംഗമായി തുടങ്ങി എംഎൽഎ വരെയായി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം കാഴ്ചവച്ചു.
കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.
രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.
ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.