Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disqualification

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദേശം

കൊച്ചി: ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നൽകി. കേസിൽ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന് കാട്ടി പരാതിക്കാരനായ ദിനേശ് മേനോൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.

സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന് എംഎൽഎയായി തുടരാൻ അർഹതയില്ലെന്നാണ് ഹർജിക്കാരൻ കോടതിയിൽ വാദിച്ചത്.

എന്നാൽ, ഒറ്റ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ മാത്രമാണ് അയോഗ്യത ബാധകമാകൂ എന്നാണ് മാണി സി. കാപ്പന്‍റെ ഭാഗത്തുനിന്ന് കോടതിയിൽ ഉന്നയിച്ച വാദം.

ഈ സാഹചര്യത്തിലാണ് വിഷയം നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദേശം നൽകിയിരിക്കുന്നത്.

Kerala

ചെ​ക്ക് കേ​സ്; മാ​ണി സി. ​കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​ര​ൻ

കോ​ട്ട​യം: ചെ​ക്ക് കേ​സി​ൽ ത​ട​വ് ശി​ക്ഷ ല​ഭി​ച്ച പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി പ​രാ​തി​ക്കാ​ര​ൻ. പ​രാ​തി​ക്കാ​ര​നാ​യ പ്ര​വാ​സി വ്യ​വ​സാ​യി ദി​നേ​ശ് മേ​നോ​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

മാ​ണി സി. കാ​പ്പ​ന് നാ​ല് കേ​സു​ക​ളി​ലാ​യി മൂ​ന്ന​ര വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യു​ണ്ടെ​ന്നും ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ത​ട​വ് ശി​ക്ഷ​യു​ണ്ടെ​ങ്കി​ൽ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കാ​പ്പ​നെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പാ​ലാ സീ​റ്റ് ഒ​ഴി​വു​ള്ള​താ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന ദി​നേ​ഷ് മേ​നോ​ന്‍റെ പ​രാ​തി​യി​ല​ട​ക്കം നാ​ല് കേ​സു​ക​ളി​ലാ​ണ് മും​ബൈ ബോ​റി​വ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് മാ​ണി സി. കാ​പ്പ​നെ ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. വി​ധി പ്ര​സ്താ​വി​ക്കു​ന്ന സ​മ​യ​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കാ​പ്പ​നെ​തി​രെ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ടും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ മാ​ണി സി. ​കാ​പ്പ​ൻ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്.

അ​തേ​സ​മ​യം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പി​ൻ​വ​ലി​ച്ച​തോ​ടെ മാ​ണി സി. ​കാ​പ്പ​ന് ആ​ശ്വാ​സ​മാ​യി. കാ​പ്പ​ൻ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി അ​പേ​ക്ഷ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ശി​ക്ഷാ വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നാ​ണ് മാ​ണി സി ​കാ​പ്പ​ന്‍റെ തീ​രു​മാ​നം. കേ​സി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് കാ​പ്പ​ന്‍റെ നി​ല​പാ​ട്.

വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ മു​പ്പ​ത് ദി​വ​സ​ത്തെ സാ​വ​കാ​ശം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്തി​മ​വി​ധി വ​ന്നി​ട്ടി​ല്ലെ​ന്നും മാ​ണി സി ​കാ​പ്പ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം മാ​ണി സി. ​കാ​പ്പ​നെ​തി​രാ​യ വി​ധി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷം. സം​ഭ​വം പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

വി​മ​ത എം​പി​മാ​ർ​ക്ക് പൂ​ട്ടി​ടാ​ൻ ടി​എം​സി; സ്പീ​ക്ക​റെ സ​മീ​പി​ച്ച് അ​ഭി​ഷേ​ക് ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചു.

പ്ര​ധാ​ന വി​ധി​ക​ളും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി സ്പീ​ക്ക​ർ​ക്ക് 20 അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ന്നും ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്പീ​ക്ക​ർ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ഭി​ഷേ​ക് ബാ​ന​ർ​ജി അ​റി​യി​ച്ചു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ 20 ലോ​ക്സ​ഭാ എം​പി​മാ​രാ​ണ് പാ​ർ​ട്ടി വി​ട്ട് എ​ൻ​സി​പി​ഐ​യി​ൽ ല​യി​ക്കാ​നും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

ബം​ഗാ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​സി​പി​ഐ 2023ലെ ​ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചു​രു​ക്കം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം 20 പേ​ർ പാ​ർ​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ലോ​ക്സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യി​ൽ ബി​ജെ​പി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എം​പി​മാ​രു​ള്ള പാ​ർ​ട്ടി​യാ​യി എ​ൻ​സി​പി​ഐ മാ​റി.

Kerala

വെ​ള്ളാ​പ്പ​ള്ളി​യെ അ​യോ​ഗ്യ​രാ​ക്കി​യ വി​ധി; അ​പ്പീ​ൽ ചൊവ്വാഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി : വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള എ​സ്എ​ൻ​ഡി​പി യോ​ഗം ഭാ​ര​വാ​ഹി​ക​ളെ അ​യോ​ഗ്യ​രാ​ക്കി​യ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ​യു​ള്ള അ​പ്പീ​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കും. സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​വും അ​ധി​കാ​ര പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​തു​മാ​ണെ​ന്ന് അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സോ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് എ​ന്നി​വ​രെ​യാ​ണ് ജ​സ്റ്റീ​സ് ടി.​ആ​ർ. ര​വി അ​യോ​ഗ്യ​രാ​ക്കി​യ​ത്. ക​മ്പ​നി നി​യ​മ​ത്തി​ലെ 164(2) വ​കു​പ്പ് പ്ര​കാ​രം സാ​മ്പ​ത്തി​ക സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ൾ യ​ഥാ​സ​മ​യം ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​മ്പ​നി നി​യ​മ​പ്ര​കാ​ര​മു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് നാ​ഷ​ണ​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ലാ​ണ്. അ​തി​ൽ സി​വി​ൽ കോ​ട​തി​ക​ൾ​ക്കോ ഹൈ​ക്കോ​ട​തി​ക്കോ ഇ​ട​പെ​ടാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നും അ​പ്പീ​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ർ​ഷം റി​ട്ടേ​ണ​ൺ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മാ​ത്ര​മാ​ണ് അ​യോ​ഗ്യ​ത. ഡ​യ​റ​ക്ട​ർ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​മ്പ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര ക​മ്പ​നി നി​യ​മ പ്ര​കാ​ര​മു​ള്ള ഡി​ൻ ന​മ്പ​ർ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ് വാ​ദം.

Kerala

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയതില്‍ മധുര വിതരണം

കൊച്ചി: വെള്ളാപ്പള്ളി നടേശനെയും എസ്എന്‍ഡിപി യോഗത്തിന്‍റെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കിയതില്‍ ആഹ്ലാദപ്രകടനവും മധുര വിതരണവുമായി എസ്എന്‍ഡിപി സംരക്ഷണ മുന്നണി പറവൂര്‍ ഘടകം.

പറവൂരില്‍ സംഘടിപ്പിച്ച പരിപാടി ജില്ല സെക്രട്ടറി എ.ആര്‍. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ഡി. ഉണ്ണികൃഷ്ണന്‍, സതീശന്‍ തത്തപ്പിള്ളി, കെ.ജി. മധു പ്രദീപ്, തട്ടാപ്പടി ബൈജു, വി.എസ്. ബോബന്‍ തുടങ്ങി നിരവധി പേര്‍ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തു.

എസ്എന്‍ഡിപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജനറല്‍ സെക്രട്ടറിയെ കോടതി പുറത്താക്കുന്നത്. കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ടി.ആര്‍. രവിയുടെ ബെഞ്ച് ഉത്തരവിട്ടത്. ഒമ്പതു വര്‍ഷമായി സ്ഥാപനം വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് നടപടി.

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണിത് എന്നാണ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞത്.

 

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ എം​എ​ല്‍​എ സ്ഥാ​നം തെ​റി​ക്കു​മോ?; തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​ൽ നി​യ​മ​സ​ഭാ എ​ത്തി​ക്സ് ആ​ന്‍ഡ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. ഡി.​കെ. മു​ര​ളി ന​ൽ​കി​യ പ​രാ​തി​യാ​ണ് പ്രി​വി​ലേ​ജ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്ന​ത്.

നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ഹു​ലി​ന്‍റെ ഭാ​ഗംകൂ​ടി​ കേ​ട്ടാ​കും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​ര​ന്ത​രം പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ ച​ട്ടം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി സ്പീ​ക്ക​ർ പ​രി​ഗ​ണി​ച്ച് പ്രി​വി​ലേ​ജ് ആ​ന്‍ഡ് എ​ത്തി​ക്സ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് സ​ഭ​യ്ക്ക് അ​യോ​ഗ്യ​നാ​ക്കാം. അ​തേ​സ​മ​യം സ​മാ​ന കേ​സു​ക​ളി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​റ്റ് എം​എ​ൽ​എ​മാ​രു​ടെ കാ​ര്യം ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്ക​മു​ണ്ടാ​യാ​ൽ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത: ഹി​യ​റിം​ഗ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ന​ട​ത്തും. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഹി​യ​റിം​ഗ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 37-ാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച പ്ര​ശാ​ന്ത്, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡി​ലെ വി​ജ​യി വി,​കെ. നി​ഷാ​ദ് എ​ന്നി​വ​രാ​ണ് ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​നി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ 30 ദി​വ​സ​ത്തി​ന​കം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അം​ഗ​ത്വം അ​സാ​ധു​വാ​കു​മെ​ന്നാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം.

30 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശാ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ത്ത വി​വ​രം ത​ല​ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

നി​ഷാ​ദി​ന്‍റെ കാ​ര്യ​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നി​ഷാ​ദി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​ല്‍ ത​ന്നെ നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ക​മ്മീ​ഷ​ന്‍ വൈ​കാ​തെ ഹി​യ​റിം​ഗ് ന​ട​ത്തും.

മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രാ​കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് മു​ൻ​പാ​കെ ഹാ​ജ​രാ​കു​ക. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കോ​ട​തി​യു​ടെ​യും ചു​മ​ത​ല.

Kerala

എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് സ്പീ​ക്ക​ർ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വി​ഷ​യം എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ല്ലേ​ജ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യോ​ഗ്യ​ത ന​ട​പ​ടി​ക്ക് നി​യ​മോ​പ​ദേ​ശം തേ​ടും. തു​ട​ർ​ച്ച​യാ​യി പ​രാ​തി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എ​ത്തി​ച്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കൂ​കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up