തൊടുപുഴ: ജില്ലയിലെ റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളില്‍ താമസിച്ചു പഠനം നടത്തുന്ന വനമേഖലയിലെയും പാര്‍ശ്വവത്കൃത സമൂഹത്തിലെയും കുട്ടികള്‍ക്കായി ഇടുക്കി സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ ഓണക്കോടി വതരണം നടത്തി.
ജില്ലയിലെ കല്ലാര്‍കുട്ടി, മറയൂര്‍ എന്നിവിടങ്ങളിലെ ട്രൈബല്‍ ബോയ്സ് ഹോസ്റ്റലുകളിലാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്. ഇതോടനുബന്ധിച്ച് ഓണാഘോഷവും ഓണസദ്യയും അന്തേവാസികളുടെ കലാപരിപാടികളും നടത്തി. മറയൂര്‍ ഹോസ്റ്റലില്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് കെ. അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.വി. സോമന് ഓണക്കോടി വിതരണം ചെയ്തു.
മറയൂര്‍ പഞ്ചായത്തംഗം എസ്. രാധിക, വെള്ളത്തൂവല്‍ പഞ്ചായത്തംഗം പ്രബിത പീറ്റര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം. അബ്ദുല്‍ സലാം, കല്ലാര്‍കുട്ടി ഗവ. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സി. സിന്ധു, എസ്എസ്കെ അക്കൗണ്ട്സ് ഓഫീസര്‍ ബി. അജി എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് മാത്യു, അപര്‍ണ നാരായണന്, രഞ്ജിത്ത്, വാര്ഡന്മാരായ വി. മനു, വേണു, പ്രോജക്ട് എന്‍ജിനിയര്‍ അരവിന്ദ് രാജീവ് എന്നിവര്‍ നേതൃത്വം നല്കി.