ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടത്തിയ സൗജന്യ യൂണിഫോം വിതരണം ജില്ല ട്രഷറർ ജോയി മൂത്തേടൻ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജിജിഎച്ച്എസ് സ്കൂളിലേക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് ഷീബ രവികുമാർ അധ്യക്ഷതവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ഡി. ഡേവിസ് മുഖ്യാതിഥിയായി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഇ.ജി. ഉദയൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നൈന, മുൻസിപ്പൽ കൗൺസിലർമാരായ മേഴ്സി, റെയ്സൺ ആലൂക്ക, അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എ. ഗോവിന്ദൻകുട്ടി, ട്രഷറര്‍ ഡേവിസ് വെളിയത്ത്, ആന്റോ മേനാച്ചേരി, ആന്റോ എരിഞ്ഞേരി, ചന്ദ്രൻ കൊളത്താപിള്ളി ,ബിനു മഞ്ഞളി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Free uniform distribution