x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ഓ​ണ​ക്കോ​ടി വി​ത​ര​ണം

വെബ് ഡെസ്ക്
Published: August 25, 2026 10:31 PM IST | Updated: August 25, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഹോ​സ്റ്റ​ലു​ക​ളി​ല്‍ താ​മ​സി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന വ​ന​മേ​ഖ​ല​യി​ലെയും പാ​ര്‍​ശ്വ​വ​ത്കൃ​ത സ​മൂ​ഹ​ത്തി​ലെ​യും കു​ട്ടി​ക​ള്‍​ക്കാ​യി ഇ​ടു​ക്കി സ​മ​ഗ്ര ശി​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കോ​ടി വ​ത​ര​ണം ന​ട​ത്തി.

ജി​ല്ല​യി​ലെ ക​ല്ലാ​ര്‍​കു​ട്ടി, മ​റ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ട്രൈ​ബ​ല്‍ ബോ​യ്‌​സ് ഹോ​സ്റ്റ​ലു​ക​ളി​ലാ​ണ് ഓ​ണ​ക്കോ​ടി​ക​ള്‍​ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. മ​റ​യൂ​ര്‍ ഹോ​സ്റ്റ​ലി​ല്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​വി.​ സോ​മ​ന്‍ ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്തു.

മ​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ രാ​ധി​ക, വെ​ള്ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ബി​ത പീ​റ്റ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എം.​എം.​ അ​ബ്ദു​ല്‍ സ​ലാം, ക​ല്ലാ​ര്‍​കു​ട്ടി ഗ​വ.​ ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി.​ സി​ന്ധു, എ​സ്എ​സ്‌​കെ അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍ ബി.​ അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​നീ​ഷ് മാ​ത്യു, അ​പ​ര്‍​ണ നാ​രാ​യ​ണ​ന്‍, ര​ഞ്ജി​ത്ത്, വാ​ര്‍​ഡ​ന്മാ​രാ​യ വി.​ മ​നു, വേ​ണു, പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ അ​ര​വി​ന്ദ് രാ​ജീ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Distribution

Recent News

Corehub Up