Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FootballTeam

മെ​സി​ക്കാ​യി പി​രി​ച്ച തു​ക സ്പോ​ൺ​സ​റു​ടേ​ത​ല്ല; നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി ജി​എ​സ്ടി വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. സ്പോ​ൺ​സ​ർ വ​ൻ​തോ​തി​ൽ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യെ​ന്നും അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം സ്പോ​ൺ​സ​റു​ടേ​ത​ല്ലെ​ന്നും ജി​എ​സ്ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. 

ര​ണ്ട് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 206 കോ​ടി​യി​ലേ​റെ രൂ​പ സ്പോ​ൺ​സ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഈ ​തു​ക വാ​യ്പ​യാ​യി ല​ഭി​ച്ച​താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി രേ​ഖ​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം അ​ധി​കം വൈ​കാ​തെ ത​ന്നെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സ്പോ​ൺ​സ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ട​നി​ല അ​ക്കൗ​ണ്ടാ​യി ഉ​പ​യോ​ഗി​ച്ചോ​യെ​ന്ന സം​ശ​യ​വു​മു​ണ്ട്. വ​ൻ​തു​ക​യു​ടെ വ​ര​വും ചെ​ല​വും സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

 പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം, കൈ​മാ​റ്റ​ത്തി​ന്‍റെ സ്വ​ഭാ​വം, ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നോ​യെ​ന്ന​ത് എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​മ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യോ​യെ​ന്നും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

സം​സ്ഥാ​ന ജി​എ​സ്ടി പ​രി​ധി​ക്ക് പു​റ​ത്തു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ച​ന​യു​ണ്ട്. നേ​ര​ത്തെ ത​ന്നെ മെ​സി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും വി​ദേ​ശ​ത്തേ​ക്ക് കൈ​മാ​റി​യ തു​ക​യും വി​വി​ധ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​ന്നി​രു​ന്നു. 

Latest News

Corehub Up