Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Should

Kannur

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ൽ സ​ർ​ക്കാ​ർ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ട​ണം: ഫൊ​റോ​ന കൗ​ൺ​സി​ൽ

ചെ​മ്പ​ന്തൊ​ട്ടി: എ​ഫ്‌​സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ല്ലി​ൽ സ​ർ​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം​കൂ​ടി തേ​ട​ണ​മെ​ന്ന് ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തെ ഈ ​നി​യ​മം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ക്കും. ഇ​ത് വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ്വ​ത്ത​വ​കാ​ശ​ത്തെ​യും ബാ​ധി​ക്കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും ന​ട​ത്താ​നു​ള്ള സ്വ​യം ഭ​ര​ണാ​ധി​കാ​രം ഇ​തി​ലൂ​ടെ ന​ഷ്‌​ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

വി​ദേ​ശ സ​ഹാ​യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ, അ​തി​ന്‍റെ പേ​രി​ൽ ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ പൊ​തു​ജ​നാ​ഭി​പ്രാ​യം​കൂ​ടി തേ​ടി​യ​ശേ​ഷം മാ​ത്ര​മേ ഈ ​ബി​ല്ല് പ​രി​ഗ​ണി​ക്കാ​വൂ എ​ന്നാ​ണ് ഫൊ​റോ​ന കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന്ന്യാം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ് ചെ​രു​വി​ൽ, ഫാ. ​ജോ​ബി ഇ​ട​ത്തി​നാ​ൽ, ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ, ഫാ. ​മാ​ത്യു കു​റു​മ്പു​റ​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് ഓ​ര​ത്തേ​ൽ, ഫാ. ​പോ​ൾ ഓ​ലി​ക്ക​ൽ, ജോ​സ​ഫ് ക​വു​ന്നു​കാ​ട്ടി​ൽ, സൈ​ജോ വ​ട്ട​ക്കാ​വു​ങ്ക​ൽ, ഷി​നോ പാ​റ​യ്ക്ക​ൽ, ഫൊ​റോ​ന കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്രീ​ന മ​നു വാ​ഴ​പ്പി​ള്ളി​ൽ, ജോ​സ​ഫീ​ന വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന​യി​ലെ പ​ന്ത്ര​ണ്ട് ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up