തൃശൂർ: മെഡിസെപ്പിന്റെ പേരിലുള്ള സർക്കാരിന്റെ പിടിച്ചുപറി അവസാനിപ്പിക്കണമെന്ന് കെഎസ്എസ്പിഎ ജില്ല കമ്മിറ്റി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ നടന്ന കെ. കരുണാകരൻപിള്ളയുടെ ഒൻപതാം ചരമവാർഷികദിനാചരണത്തിലാണ് ആവശ്യമുന്നയിച്ചത്.
മെഡിസെപ് പദ്ധതിയിലൂടെ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം കിട്ടുന്നില്ല. കാഷ്ലെസ് ചികിത്സ ലഭിക്കേണ്ട പെൻഷൻകാർ മുൻകൂറായി ആശുപത്രിയിൽ പണമടച്ചു ചികിത്സ നേടേണ്ട അവസ്ഥയാണ്. മെഡിസെപ് പദ്ധതിയിൽ അംഗമാകുന്നതിന് ഓപ്ഷൻ സന്പ്രദായം കൊണ്ടുവരിക, കേരളത്തിലെ മുഴുവൻ സർക്കാർ -സ്വകാര്യ ആശുപത്രികളെയും മെഡിസെപിന്റെ പരിധിയിൽകൊണ്ടുവരിക, മെഡിസെപ് പ്രീമിയത്തിൽ സർക്കാർവിഹിതവും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അനുസ്മരണസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡന്റ് എം.സി. പോളച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജി. ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.സി. ജോണ്സണ്, എ.ജി. നാരായണൻ, പ്രഫ. എൻ.ഡി. ഈനാശു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Government should crackdown on MediSep