x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ യാ​ദ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി ഇ​ട​പാ​ട്: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ബി​ജെ​പി; ഭൂ​മി വാ​ങ്ങ​ലി​ൽ മൗ​നം


Published: June 26, 2026 10:35 AM IST | Updated: June 26, 2026 10:35 AM IST

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ളും ഉ​ജ്ജ​യി​നി​ൽ ന​ട​ത്തി​യ വ​ൻ​തോ​തി​ലു​ള്ള ഭൂ​മി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഷ്ട്രീ​യ വി​വാ​ദം പു​ക​യു​ന്നു. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ, ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ബി​ജെ​പി പ്ര​തി​രോ​ധ​ത്തി​ലാ​യി.

മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് മ​ന്ത്രി​യാ​യി​രു​ന്ന 2021-2023 കാ​ല​ഘ​ട്ട​ത്തി​ലും, അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം 2024-2025 കാ​ല​യ​ള​വി​ലും യാ​ദ​വ് കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി കൈ​വ​ശം വെ​യ്ക്ക​ൽ ഇ​ര​ട്ടി​യാ​യ​താ​യി ദേ​ശീ​യ മാ​ധ്യ​മം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. 2023 ഡി​സം​ബ​ർ മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ 45 കോ​ടി രൂ​പ മു​ട​ക്കി 168 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന കു​റ​ഞ്ഞ​ത് 137 പ്ലോ​ട്ടു​ക​ളാ​ണ് ഇ​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. സ​ർ​ക്കാ​ർ പു​തി​യ റോ​ഡ് പ​ദ്ധ​തി​ക​ളും ഭൂ​വി​നി​യോ​ഗ മാ​റ്റ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ന​ട​ന്നി​രി​ക്കു​ന്ന​ത്. ഉ​ജ്ജ​യി​നി​ൽ കാ​ർ​ഷി​ക ഭൂ​മി​യി​ൽ നി​ന്നും റ​സി​ഡ​ൻ​ഷ്യ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​യ ഏ​താ​ണ്ട് എ​ല്ലാ മേ​ഖ​ല​ക​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​ന് ഭൂ​മി​യു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ സീ​മ, മ​ക​ൻ വൈ​ഭ​വി​ന്‍റെ ഭാ​ര്യ ശാ​ലി​നി യാ​ദ​വ്, സ​ഹോ​ദ​ര​ങ്ങ​ളാ​യ ന​ന്ദ​ലാ​ൽ, നാ​രാ​യ​ൺ യാ​ദ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് ഈ ​ഭൂ​മി നേ​രി​ട്ടോ കു​ടും​ബ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നാ​ല് റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​ക​ൾ വ​ഴി​യോ വാ​ങ്ങി​യ​ത്. മോ​ഹ​ൻ യാ​ദ​വി​നും ഭാ​ര്യ സീ​മ​യ്ക്കും യ​ഥാ​ക്ര​മം 47.3 ശ​ത​മാ​ന​വും 25.5 ശ​ത​മാ​ന​വും ഓ​ഹ​രി​യു​ള്ള 'ശ്രീ ​സി​ദ്ധി​വി​നാ​യ​ക് ദേ​വ്കോ​ൺ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി​യും വ​ലി​യ തോ​തി​ൽ ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കേ​വ​ലം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​യാ​ണെ​ന്ന് ബി​ജെ​പി ഐ​ടി സെ​ൽ ദേ​ശീ​യ ക​ൺ​വീ​ന​ർ അ​മി​ത് മാ​ള​വ്യ എ​ക്സി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞ് യാ​ദ​വോ കു​ടും​ബ​മോ ആ​നു​കൂ​ല്യം നേ​ടി എ​ന്ന അ​നു​മാ​നം തെ​റ്റാ​ണെ​ന്നും, മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ യാ​തൊ​രു വ​ർ​ധ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹേ​മ​ന്ത് ഖ​ണ്ഡേ​ൽ​വാ​ളും മ​ന്ത്രി​മാ​രും ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മ്പോ​ഴും, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ അ​മി​ത് മാ​ള​വ്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ഭൂ​മി വാ​ങ്ങ​ലു​ക​ളെ​ക്കു​റി​ച്ചും പാ​ർ​ട്ടി നേ​തൃ​ത്വം ഇ​തു​വ​രെ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

Tags : Mohan Yadav Chief Minister Ujjain Madhya Pradesh Latest News

Recent News

Corehub Up