x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ന​യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ക്കി​ല്ല: മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ


Published: June 26, 2026 09:53 AM IST | Updated: June 26, 2026 09:53 AM IST

കോ​ഴി​ക്കോ​ട്: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​മെ​ന്ന് റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ. പാ​ർ​ട്ടി-​മു​ന്ന​ണി നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ചെ​യ്ത് ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ള​ല്ല സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഒ​രാ​ളി​ൽ മാ​ത്രം തീ​രു​മാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ശൈ​ലി​യ​ല്ല ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രി​നു​ള്ള​ത്. തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ത് തി​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : AP Anil Kumar Liquor policy

Recent News

Corehub Up