x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന, വ​ൻ അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങി ബി​ജെ​പി, സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ളെ​ന്ന് സൂ​ച​ന


Published: June 26, 2026 10:21 AM IST | Updated: June 26, 2026 10:49 AM IST

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി​ക​ൾ​ക്ക് ക​ള​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. നീ​റ്റ് യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, എ​പ്സ്റ്റീ​ൽ ഫ​യ​ൽ​സ് വി​വാ​ദ​ങ്ങ​ളു​ടെ​യും അ​ടി​ക്ക​ടി​യു​ള്ള രാ​ജ്യ​ത്തെ പെ​ട്രോ​ൾ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, വി​ല​ക്ക​യ​റ്റം, അ​ധി​ക നി​കു​തി എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ന്നി​വ​ർ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി അ​താ​ത് സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നു​മാ​ണ് സ്ഥി​രീ​ക്ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 

മൂ​ന്നാം ഊ​ഴ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ട​ന അ​ടു​ത്ത​യാ​ഴ്ച ന​ട​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ ത​ല​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഈ ​കൂ​ടി​ക്കാ​ഴ്ച മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യു​ടെ മു​ന്നോ​ടി​യാ​യാ​ണെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ല​യി​രു​ത്ത​ൽ. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് മാ​റ്റി​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി വ​ൻ അ​ഴി​ച്ചു​പ​ണി​ക്കാ​യി ബി​ജെ​പി ത​യ്യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത് .

ഭ​ര​ണ​രം​ഗ​ത്തും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ആ​ർ​ബി​ഐ ഗ​വ​ർ​ണ​റു​മാ​യ ശ​ക്തി​കാ​ന്ത ദാ​സി​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യു​ള്ള​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ വ​കു​പ്പ് ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. 

നി​ല​വി​ലെ പ്ര​മു​ഖ മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, ഹ​ർ​ദീ​പ് സിം​ഗ് പു​രി എ​ന്നി​വ​ർ​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ണ്. ഇ​വ​രെ പാ​ർ​ട്ടി സം​ഘ​ട​ന ചു​മ​ത​ല​ക​ളി​ലേ​ക്ക് മാ​റ്റി​യേ​ക്കും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. സ​ജീ​വ​മാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​വും യു​വ​നേ​തൃ​ത്വ​മെ​ന്ന നി​ല​യി​ലു​ള്ള പ്ര​തി​ച്ഛാ​യ​യു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്ന​ത്.

Tags : central cabinet New Delhi revamp Latest News

Recent News

Corehub Up