ചങ്ങനാശേരി: എഫ്സിആര്‍എയുടെ പേരില്‍ സന്നദ്ധ സംഘടനകള്‍ക്കും സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്ജിഒകള്ക്കുമേല് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും പൗരസമൂഹത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വിമര്‍ശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, മനുഷ്യാവകാശ സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക സേവനങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് സംഘടനകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും അവയുടെ പ്രവര്‍ത്തനം ദുഷ്കരമാക്കുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Tags : Local News Nattuvishesham Kottayam