ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി.
പെരുവ: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായി കുട്ടികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ലഹരിക്കെതിരെ കളിക്കളമെന്ന സ്കൂളിന്റെ മുദ്രാവാക്യം ഉയർത്തിയ ബാനറിന് പിന്നില്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു.
തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ജോജു ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഫാ.ജോണ്‍ എര്‍ണ്യാകുളത്തില്‍ ഉദ്ഘാടനം ചെയ്തു. ഡോ. സെല്‍വി സേവ്യര്‍, ജാസ്മിന് ജേക്കബ്, സാലി കെ. മത്തായി, മാര്ട്ടിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam