ചങ്ങനാശേരി അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജംഗ്ഷനില്‍
ചങ്ങനാശേരി: യുവതലമുറയെ നശിപ്പിക്കുന്ന ലഹരിവിപത്തിനെതിരേ കേരളജന ഒറ്റക്കെട്ടായി അണിചേരണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ. അതിരൂപത ആത്മതാ കേന്ദ്രം, കെസിബിസി മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഓപ്പറേഷന് തൂഫാന് പദ്ധതിക്ക് എല്ലാസഹകരണവും നല്‍കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു. വിനു ജോബ് എംഎല്‍എ സന്ദേശം നല്കി. ആത്മതാ കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് ചോരേട്ട് ചാമക്കാല, കത്തീഡ്രല്‍ വികാരി ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ ഫാ.സാവ്യോ മാനാട്ട്,
നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ഡിവൈഎസ്പി അഷാദ്.എസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.ആര്.ആദര്‍ശ്, സെന്റ് ജോസഫ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയ് കെ.ജോര്‍ജ്, ഹെഡ്മിസ്ട്രസ് സീന ജോസഫ്, കെസിബിസി മദ്യവിരുദ്ധസമിതി അതിരൂപതാ പ്രസിഡന്റ് റാംസെ മെതിക്കളം, സണ്ണി തച്ചിലേട്ട്, തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി.മാത്യു, സണ്ണിച്ചന് ജോസഫ്, മേരിക്കുട്ടി പാറക്കടവിൽ, ജമിനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam