റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റ് ചങ്ങനാശേരി നീലംപേരൂര്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന
ചങ്ങനാശേരി: നീലംപേരൂര്‍ പഞ്ചായത്തിന് കുടിവെള്ള പദ്ധതിയുമായി റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റ് ചങ്ങനാശേരി. അന്തര്‍ദേശീയ റോട്ടറിയുടെ ഗ്ലോബല്‍ ഗ്രാന്‍ഡ് പദ്ധതിപ്രകാരമാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. നീലംപേരൂര്‍ സെന്റ് ജോര്‍ജ് ക്നാനായ വലിയ പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിനു ജോബ് എംഎല്‍എ ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു.
നീലംപേരൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭിക്കുന്ന ഈ പരിപാടി പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. ടീന ആന്റണി മുഖ്യപ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് ഡോ. വിജയകുമാരി ആർ. അധ്യക്ഷത വഹിച്ചു.
കെ. ചെറിയാന്, അഡ്വ. പി. എസ്. ശ്രീധരന്, ലിനു ചെറിയാന്, മിനു പി. കുര്യാക്കോസ്, എം.ആര്. രാജേഷ്, കെ.വി. ഹരികുമാർ, വര്‍ഗീസ് എന്‍. ആന്റണി, കെ.വി. പൗലോസ്, രാജീവ് സെബാസ്റ്റ്യൻ, സച്ചിന് വിനായക, ജൂലി വര്‍ഗീസ്, റീന രാജീവ്, മഞ്ജു മിനു എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam