കടുത്തുരുത്തി വലിയപാലത്തിനടിയിലൂടെ കടന്നുപോകുന്ന വലിയതോട്.
കടുത്തുരുത്തി: തോടുകളുടെ നവീകരണത്തിനും ഇറിഗേഷന്‍ കോംപ്ലക്സ് നിര്‍മാണത്തിനുമായി 12 കോടി വകയിരുത്തിയെന്ന് ജലവിഭവവകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. കടുത്തുരുത്തി വലിയതോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിന് 10 കോടിയും ഇറിഗേഷൻ ടൂറിസം വികസന പദ്ധതിക്കായി രണ്ട് കോടിയുമാണ് അനുവദിച്ചത്.
മന്ത്രി മോന്‍സ് ജോസഫ് നല്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ബജറ്റിൽ തുക വകയിരുത്തിയത്. കടുത്തുരുത്തി ടൗണ്‍ മുതല്‍ വലിയതോട് നവീകരണം, ആപ്പാഞ്ചിറ തോട്, കാന്താരിക്കടവ്, ആപ്പുഴ ആയാംകുടി, എഴുമാന്തുരുത്ത് തോട് നവീകരണവും ജലഗതാഗത ടൂറിസം വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിയുന്ന വിധത്തിലുളള പ്രോജക്ടിന് രൂപം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ ചുളളിത്തോടിന്റെ കരയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള ഇറിഗേഷന്‍ കോംപ്ലക്സ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഇറിഗേഷന്‍ ടൂറിസത്തിന്റെ ഭാഗമായി മിനിപാര്‍ക്കും ഓഫീസ് കോംപ്ലക്സും ഉള്‍പെടെയുളള പ്രോജക്ടാണ് സര്‍ക്കാരിന്റെ പരിഗണനയിലുളള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Tags : Local News Nattuvishesham Kottayam