x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പനച്ചി ജംഗ്ഷനിൽ സീ​ബ്രാവ​ര​ക​ള്‍ മാ​ഞ്ഞു : റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ല്‍ ദു​രി​തം​ ത​ന്നെ


Published: June 26, 2026 08:06 AM IST | Updated: June 26, 2026 08:06 AM IST

ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ലെ പെ​രു​മ്പ​ന​ച്ചി ജം​ഗ്ഷ​നി​ല്‍ ഡി​വൈ​ഡ​ര്‍ ലൈ​നും സീ​ബ്രാ ലൈ​നും മാ​ഞ്ഞ നി​ല​യി​ൽ.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ പെ​രു​മ്പ​ന​ച്ചി ജം​ഗ്ഷ​നി​ല്‍ സീ​ബ്രാ വ​ര​ക​ളും ഡി​വൈ​ഡ​ര്‍ ലൈ​നും മാ​ഞ്ഞു. റോ​ഡ് മു​റി​ച്ചു ക​ട​ക്ക​ല്‍ ദു​രി​ത​മാ​കു​ന്നു. ബ​സ് സ്‌​റ്റോ​പ്പി​ലി​റ​ങ്ങി കു​റു​മ്പ​നാ​ട​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ൾ, ഫൊ​റോ​ന പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​വി​ടെ​നി​ന്നു തി​രി​ച്ച് ബ​സ് സ്‌​റ്റോ​പ്പി​വ​ലേ​ക്കും റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രു​മാ​ണ് ദു​രി​ത​പ്പെ​ടു​ന്ന​ത്.

വേ​ഗ​ത്തി​ലെ​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളും ടി​പ്പ​ര്‍ ലോ​റി​ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണ്. ഈ ​ജം​ഗ്ഷ​നി​ല്‍ സീ​ബ്രാ​ വ​ര​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മുയ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up