ബംഗളൂരു: കര്ണാടകയിലെ സര്ക്കാര് സ്കൂളില് ക്ലാസ് നടക്കുന്നതിനിടെ കോണ്ക്രീറ്റ് മേല്ക്കൂര തകര്ന്നുവീണ് അപകടം. മുഗല്ലൊള്ളി താണ്ടയിലെ സര്ക്കാര് സ്കൂളിലാണ് സംഭവം. അപകടത്തിൽ ആറ് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു.
വിദ്യാർഥികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതര് അറിയിച്ചു. അപകടത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
അഞ്ചാം ക്ലാസ് വിദ്യാര്ഥികളാണ് അപകടത്തില്പെട്ടത്. അധ്യാപികയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.