കോയമ്പത്തൂർ: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിന്റെ (ഓട്ടോണമസ്) ഇരുപത്തിയഞ്ചാമത് ബിരുദദാന ദിനം പി.കെ. ദാസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടത്തി.
തമിഴ്നാട് പി.കെ. ദാസ് ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയുടെ ചാൻസലറും മൗറീഷ്യസ്-ഇന്ത്യയുടെ ഓണററി ട്രേഡ് കമ്മീഷണറും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.ഡോ.പി. കൃഷ്ണദാസ് സജീവസാന്നിധ്യമായിരുന്നു.
പ്രോ-ചാൻസലറും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒയും സെക്രട്ടറിയുമായ ഡോ.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പത്മശ്രീ ഡോ. മയിൽസ്വാമി അണ്ണാദുരൈ ബിരുദദാനദിന പ്രഭാഷണം നടത്തി.
ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ പ്രസംഗിച്ചു. 1,006 ബിരുദ വിദ്യാർഥികളും 141 ബിരുദാനന്തരബിരുദ വിദ്യാർഥികളും ഉൾപ്പെടെയുള്ളവർക്കു ബിരുദങ്ങൾ സമ്മാനിച്ചു. 60 ബിരുദ വിദ്യാർഥികളും 11 ബിരുദാനന്തര ബിരുദ വിദ്യാർഥികളും ഉൾപ്പെടെ 71 റാങ്ക് ഹോൾഡർമാരെ ചടങ്ങിൽ ആദരിച്ചു.