പരുമല പമ്പാ കോളജിൽ നടന്ന ബിരുദദാന ച്ചടങ്ങ് എംജി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
മാന്നാർ: പ്രതിസന്ധികളെ അതിജീവിക്കാനും നന്മതിന്മകളെ തിരിച്ചറിയാനും കെല്പുള്ളവരായിരിക്കണം പുതിയ കാലത്തെ ബിരുദധാരികളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ. പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിൽ നടന്ന ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. സുരേഷ് എസ്. അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗവുമായ ഡോ. ജോജി അലക്സ്, കോ-ഓർഡിനേറ്റർ ഡോ. എസ്. സത്യജിത്, മുൻ പ്രിസിപ്പൽ ഇൻ-ചാർജ് എസ്. ശ്രീകല, മുൻ പ്രിൻസിപ്പൽ ഡോ. ഡി. മോഹൻകുമാർ, പിടിഎ വൈസ് പ്രസിഡന്റ് ഷൈനി വിജയമോഹൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. രമ്യ ജയൻ എന്നിവർ പ്രസംഗിച്ചു.