കുറവിലങ്ങാട് ദേവമാതാ കോളജിൽ നടന്ന ബിരുദദാനച്ചടങ്ങ്.
കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളജിൽ ബിരുദദാനച്ചടങ്ങ് നടത്തി. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. മന്ത്രി മോൻസ് ജോസഫ് റാങ്ക് ജേതാക്കളെ അനുമോദിച്ചു.
എംജി സർവകലാശാലാ രജിസ്ട്രാർ ഡോ. ബിനു ജോർജ് വർഗീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. പ്രിയ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Graduation Ceremony