x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്


Published: November 25, 2025 01:42 AM IST | Updated: November 25, 2025 01:42 AM IST

ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്.‌‌

ശ്രീ​ക​ണ്ഠ​പു​രം: എ​സ്ഇ​എ​സ് കോ​ള​ജി​ൽ 2025ൽ ​വി​ജ​യി​ച്ച നൂ​റു​പേ​ർ​ക്ക് ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ആ​ദ്യ​മാ​യാ​ണ് കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​വി.​എം. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​രു​ദം കേ​വ​ലം ക​ട​ലാ​സ​ല്ല, വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​രി​ച്ച വൈ​കാ​രി​ക പ​ക്വ​ത, അ​റി​വ്, സി​ദ്ധി മു​ത​ലാ​യ​വ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും വ്യ​ക്തി​പ​ര​വു​മാ​യ ജീ​വി​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് ഡോ. ​സ​ന്തോ​ഷ്‌ പ​റ​ഞ്ഞു.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഇ​എ​സ് കോ​ള​ജ് മാ​നേ​ജ​ർ വി​നി​ൽ വ​ർ​ഗീ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്, ഐ​ക്യു എ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ജെ. സ​ജീ​ഷ്, കെ.​വി. പ്ര​ദീ​പ്, അ​നു​മോ​ൾ തോ​മ​സ്, ഡോ. ​പി.​പി. സീ​ന, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ യ​ദു കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Graduation ceremony nattuvisesham local news

Recent News

Corehub Up