കൊച്ചി: കേരളത്തിലെ യുവതലമുറയുടെ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവുകളും കണ്ടെത്തുന്നതിനായി ശീമാട്ടി യംഗ് സംഘടിപ്പിച്ച ഫെയ്സ് ഓഫ് ദ് യംഗ് ഗ്രാന്‍ഡ് ഫിനാലെ 2026 (സീസണ് 3) ല്‍ ടീന്‍ വിഭാഗത്തില്‍ വേദ അനില്‍കുമാറും യംഗ് വിഭാഗത്തില്‍ വര്‍ണ രാജനും ജേതാക്കളായി.
ടീന്‍ വിഭാഗത്തില്‍ അനാനിക വിഷ്ണു ഒന്നാം റണ്ണറപ്പായും, വിവാന് വിനോദ് രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. യംഗ് വിഭാഗത്തില്‍ ആതിര അജിത്താണ് ഒന്നാം റണ്ണറപ്പ്. ടോം പോള്‍ജി രണ്ടാം റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കി. കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററിലാണ് ഗ്രാൻഡ് ഫിനാലെ നടന്നത്.
കേരളത്തിലുടനീളമുള്ള യുവതീയുവാക്കളില്‍നിന്ന് ലഭിച്ച 2,000ത്തിലധികം എന്‍ട്രികളിൽനിന്നു കൊച്ചി ശീമാട്ടിയില്‍ നടന്ന രണ്ട് റൗണ്ട് ഓഡിഷനുകള്‍ക്കു ശേഷമാണ് അവസാന മത്സരത്തിലേക്ക് അര്‍ഹത നേടിയ 20 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ടീന്‍ (13-18 വയസ്), യംഗ് (19-25 വയസ്) എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്, ശീമാട്ടി ഹെഡ് ഡിസൈനര്‍ ജോബിന് ജോയ്, മോഡലും ഫിലിം മേക്കറുമായ മോനിഷ മോഹന്‍ മേനോന് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഗ്രാന്‍ഡ് ഫിനാലെ ചടങ്ങില്‍ ബീന കണ്ണന് വിജയികളെ കിരീടം അണിയിച്ച് ആദരിച്ചു.
സമാപനത്തോടനുബന്ധിച്ച് റാപ്പര്‍മാരായ എംസി കൂപ്പര്‍, എംഎച്ച്ആര്‍ എന്നിവരുടെ ലൈവ് കണ്‍സേര്‍ട്ടും അരങ്ങേറി.