പ്രതീകാത്മക ചിത്രം
താമരശേരി: താമരശേരി രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സംഘടിപ്പിക്കുന്ന ടാലന്‍ഷിയ 3.0 ക്വിസ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ 16, 17 തീയതികളില്‍ നടക്കും. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന മത്സരം കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്യും.
താമരശേരി രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട് അധ്യക്ഷത വഹിക്കും. ഫാ. മാത്യു കൊല്ലംപറമ്പില്‍ നേതൃത്വം നല്‍കും. 17ന് നടക്കുന്ന സമാപന സമ്മേളനം താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോസഫ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. മുന്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, എച്ച്എം ആന്‍ഡ് പ്രിന്‍സിപല്‍സ് ഫോറം പ്രസിഡന്റ് വിപിന്‍ എം. സെബാസ്റ്റ്യന്‍, എച്ച്എം.ആന്‍ഡ് പ്രിന്‍സിപല്‍സ് ഫോറം സെക്രട്ടറി റോഷിന് മാത്യു, കൃഷ്ണശ്രീ എം. ബിജു എന്നിവര്‍ പ്രസംഗിക്കും.
Tags : District News Nattuvishesham Talentia 3.0 Grand Finale Mega Quiz