Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guruvayur

Thrissur

ഗു​രു​വാ​യൂ​രി​ൽ യു​ഡി​എ​ഫ് - ബി​ജെ​പി ഡീ​ലെ​ന്ന് എ​ൽ​ഡി​എ​ഫ്

ഗു​രു​വാ​യൂ​ർ: സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ യു​ഡി​എ​ഫ് എ​തി​ർ​ക്കാ​തെ നി​ശ​ബ്ദ​മാ​യി​രു​ന്ന​ത് യു​ഡി​എ​ഫ് - ബി​ജെ​പി ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

1980, 88ലെ ​പ​ഞ്ചാ​യ​ത്ത് - ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ കോ​ ലീ​ബി സ​ഖ്യം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി​ലെ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​രു പാ​ന​ലാ​യാ​ണ് മ​ത്സ​രി​ച്ച​ത്.​അ​ന്നു ര​ണ്ടു ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ സൃ​ഷ്‌​ടി​ച്ച​ത് യു​ഡി​എ​ഫാ​ണ്.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി അ​ഡ്വ. നി​വേ​ദി​ത​യു​ടെ പ​ത്രി​ക ത​ള്ളി​പ്പോ​യ​ത് യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ വ​ർ​ഗീ​യ​പ​രാ​മ​ർ​ശ​ങ്ങ​ൾ ഗു​രു​വാ​യൂ​രി​ൽ വി​ല​പ്പോ​വി​ല്ല. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ഗ​ര​ത്തോ​ട് നി​ര​ന്ത​രം അ​വ​ഗ​ണ​ന കാ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും എ​ൽ​ഡി​എ​ഫ് പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​സു​മേ​ഷ്, ടി.​ടി. ശി​വ​ദാ​സ​ൻ, പി.​ഐ. സൈ​മ​ൺ,പി.​കെ. സെ​യ്താ​ലി​ക്കു​ട്ടി, പി.​കെ. രാ​ജേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up