Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hero

വാ​ഴ 2-ന് ​ശേ​ഷം ഹാ​ഷി​ർ നാ​യ​ക​നാ​വു​ന്ന ഞൊ​ടി; ടൈ​റ്റി​ൽ പോ​സ്റ്റ​ർ

വാ​ഴ 2ന് ​ശേ​ഷം ഹാ​ഷി​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ഞൊ​ടിയു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ ജെ.​എ​സ്. ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ൽ അ​മീ​നും ലു​ക്മാ​നും ച​ന്തു സ​ലിം​കു​മാ​റും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച സൂ​പ്പ​ർ ഡൂ​പ്പ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​മ​ൽ പോ​ൾ​സ​ണും ഒ​പ്പം മി​ഡ്‌​നൈ​റ്റ് സ​ൺ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​ണി ജോ​സും ചേ​ർ​ന്നാ​ണ് "ഞൊ​ടി' നി​ർ​മി​ക്കു​ന്ന​ത്.

വാ​ഴ, എ​ക്കോ, വാ​ഴ 2 എ​ന്നീ മെ​ഗാ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഐ​ക്ക​ൺ സി​നി​മാ​സ് "ഞൊ​ടി' തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.
വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​നും കൗ​തു​കം ജ​നി​പ്പി​ക്കു​ന്ന ടാ​ഗ്‌​ലൈ​നും കൊ​ണ്ട് വ​ള​രെ വേ​ഗം ശ്ര​ദ്ധ നേ​ടു​ക​യാ​ണ് "ഞൊ​ടി'​യു​ടെ ടൈ​റ്റി​ൽ റി​വീ​ൽ പോ​സ്റ്റ​ർ.

പോ​സ്റ്റ​റി​ൽ കാ​ണു​ന്ന "Looping Soon!" എ​ന്ന സൂ​ച​ന​യും "One More Time" എ​ന്ന ടാ​ഗ്‌​ലൈ​നും സി​നി​മ ഒ​രു ടൈം-​ലൂ​പ്പ് ക​ഥ​യാ​ണോ എ​ന്ന ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​രോ നി​മി​ഷ​വും വീ​ണ്ടും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഒ​രു ലോ​ക​മാ​ണോ "ഞൊ​ടി' പ​റ​യു​ന്ന​ത്? അ​തോ മ​റ്റെ​ന്തെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​ണോ പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്? കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഏ​റേ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​പ്രേ​മി​ക​ൾ. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

NRI

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സോഷ്യൽ ഇംപാക്ട് അവാർഡ്

ഷിക്കാഗോ: ഇലിനോയിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇംപാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു.

'മൈ ബ്ലോക്ക് മൈ സിറ്റി' എന്ന പ്രസ്ഥാനത്തിലൂടെ ഷിക്കാഗോയിലെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ യുവജന ശാക്തീകരണത്തിനായി അദ്ദേഹം നടത്തുന്ന പത്തു  വർഷത്തിലേറെയായുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം.

ദാരിദ്ര്യത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും യുവാക്കളെ മോചിപ്പിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. 2024-ൽ പ്രസിഡ ജോ ബൈഡനിൽ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്' അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

അസോസിയേഷന്‍റെ വാർഷികാഘോഷത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ സോമനാഥ് ഘോഷ് അവാർഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യക്കാർ പൊതുസമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അസോസിയേഷൻ പ്രസിഡന്‍റ് ലിൻസൺ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഒലിയപ്പുറത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Viral

മരണത്തിനും ജീവിതത്തിനുമിടയിലെ ആ ഒരു സെക്കൻഡ്; ഇതാണ് യഥാർഥ ഹീറോ

സ്വ​ന്തം സു​ര​ക്ഷ​യേ​ക്കാ​ൾ സ​ഹ​ജീ​വി​യു​ടെ ജീ​വ​ന് വി​ല​ക​ൽ​പ്പി​ച്ച കാ​സ​ർ​ഗോ​ട്ടെ ഒ​രു കാ​ർ ഡ്രൈ​വ​റു​ടെ ധീ​ര​ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യം.

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​മി​ഷ​ത്തി​ലും പ​ത​റാ​തെ പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സാ​ന്നി​ധ്യം വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. കാ​സ​ർ​ഗോ​ട് ജി​ല്ല​യി​ലെ ഒ​രു വ​ള​വി​ൽ വെ​ച്ച് ന​ട​ന്ന ഈ ​അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​റി​ലെ ഡാ​ഷ് ക്യാ​മ​റ​യി​ലാ​ണ് പ​തി​ഞ്ഞ​ത്.

സ്വ​കാ​ര്യ ബ​സി​നെ അ​ശ്ര​ദ്ധ​മാ​യി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നാ​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം തൊ​ട്ടു​മു​ന്നി​ൽ എ​ത്തി​യ കാ​ർ ഡ്രൈ​വ​ർ​ക്ക് ബ്രേ​ക്ക് ച​വി​ട്ടി നി​ർ​ത്താ​ൻ മ​തി​യാ​യ സ​മ​യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ്രേ​ക്ക് ഇ​ട്ടാ​ൽ കാ​ർ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ ദേ​ഹ​ത്തേ​ക്ക് ക​യ​റു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ, മ​റ്റൊ​രു വ​ശ​ത്തേ​ക്ക് കാ​ർ വെ​ട്ടി​ത്തി​രി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു.

ഈ ​നീ​ക്ക​ത്തി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് അ​ടു​ത്തു​ള്ള മ​തി​ലി​ൽ ഇ​ടി​ച്ചു ത​ക​രു​ക​യാ​യി​രു​ന്നു. ത​ന്‍റെ വാ​ഹ​നം ത​ക​ർ​ന്നാ​ലും വേ​ണ്ടി​ല്ല ഒ​രു മ​നു​ഷ്യ​ജീ​വ​നെ ര​ക്ഷി​ക്ക​ണ​മെ​ന്ന ആ ​ഡ്രൈ​വ​റു​ടെ നി​സ്വാ​ർ​ഥ​മാ​യ നി​ല​പാ​ടി​നെ “യ​ഥാ​ർ​ഥ ഹീ​റോ' എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യ്ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും ഉ​യ​രു​ന്നു​ണ്ട്. വ​ള​വു​ക​ളി​ൽ വെ​ച്ചു​ള്ള അ​പ​ക​ട​ക​ര​മാ​യ ഓ​വ​ർ​ടേ​ക്കിം​ഗ് മ​റ്റു​ള്ള​വ​രു​ടെ കൂ​ടി ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണെ​ന്നും ഇ​ത്ത​രം ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​വ​ശ്യ​മു​യ​രു​ന്നു.

കാ​ർ ഡ്രൈ​വ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ മ​ര​ണ​വാ​ർ​ത്ത​യാ​കു​മാ​യി​രു​ന്ന ഈ ​സം​ഭ​വം, ഒ​ടു​വി​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി മ​ട​ങ്ങി​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

നി​ഖി​ൽ സൈ​നി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​ഭോ​ക്താ​വ് പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. സ്വ​ന്തം പി​ഴ​വ് മൂ​ലം മ​റ്റൊ​രാ​ൾ​ക്ക് ന​ഷ്ടം വ​രു​ത്തി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ കാ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള തു​ക ന​ൽ​ക​ണ​മെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

Kerala

പ്രതിനായകനായി വന്ന് നായകനായി മടക്കം

കൊ​​​ച്ചി: ജ​​​ന​​​പ്രി​​​യ ന​​​ട​​​നി​​​ല്‍നി​​​ന്നും പ്ര​​​തി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് എ​​​ത്ത​​​പ്പെ​​​ട്ട ദി​​​ലീ​​​പി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു വി​​​ധി​​​ദി​​​നം ഏ​​​വ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ. രാ​​​വി​​​ലെ ശാ​​​ന്ത​​​നാ​​​യി വീ​​​ട്ടി​​​ല്‍നി​​​ന്നു കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കു​​​ശേ​​​ഷം ചെ​​​റു​​​ചി​​​രി​​​യോ​​​ടെ മ​​​ട​​​ക്കം.

ഇ​​​ക്കു​​​റി പ​​​തി​​​വി​​​ല്‍നി​​​ന്നു വി​​​പ​​​രീ​​​ത​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​പ്പെ​​​ട്ട സ​​​ന്തോ​​​ഷ​​​വും ആ​​​ശ്വാ​​​സ​​​വും ചെ​​​റു​​​ചി​​​രി​​​യി​​​ല്‍ ഒ​​​തു​​​ക്കി​​​യാ​​​യി​​​രു​​​ന്നു സം​​​സാ​​​രം. രാ​​​വി​​​ലെ 11 വ​​​രെ പ്ര​​​തി​​​നാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പ് കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​തോ​​​ടെ വീ​​​ണ്ടും നാ​​​യ​​​ക​​​നി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി പ​​​രി​​​സ​​​രം സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്.

പ​​​തി​​​വ് പ്രാ​​​ര്‍ഥ​​​ന​​​ക​​​ള്‍ക്കു​​​ശേ​​​ഷം, ആ​​​ലു​​​വ പ​​​ത്മ​​​സ​​​രോ​​​വ​​​രം വീ​​​ടി​​​ന്‍റെ ഗേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ കാ​​​ത്തു​​​നി​​​ന്ന കാ​​​മ​​​റക്ക​​​ണ്ണു​​​ക​​​ള്‍ക്ക് ന​​​ടു​​​വി​​​ലൂ​​​ടെ രാ​​​വി​​​ലെ 9.30നാ​​​ണ് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു യാ​​​ത്ര.

കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി ശ​​​ര​​​ത്തും ദി​​​ലീ​​​പി​​​നെ അ​​​നു​​​ഗ​​​മി​​​ച്ചു. കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തും മു​​​മ്പ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ബി. ​​​രാ​​​മ​​​ന്‍പി​​​ള്ള​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കൂ​​​ടി​​​ക്കാ​​​ഴ്ച . തു​​​ട​​​ര്‍ന്ന് 10.27 ഓ​​​ടെ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി. ഈ ​​​സ​​​മ​​​യം ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഒ​​​രു വ​​​ലി​​​യ കൂ​​​ട്ടം കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കാ​​​മ​​​റ​​​ക​​​ള്‍ക്കു പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ ത​​​ല​​​താ​​​ഴ്ത്തി ശാ​​​ന്ത​​​നാ​​​യി വേ​​​ഗം കോ​​​ട​​​തിമു​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റി.

ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി 11.45 ഓ​​​ടെ കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തേ​​​ക്കു​​​ള്ള വ​​​ര​​​വ് സി​​​നി​​​മാ രം​​​ഗ​​​ങ്ങ​​​ള്‍ക്ക് സ​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​ര്‍പ്പു​​​വി​​​ളി​​​യും കൈ​​​യ​​​ടി​​​ക​​​ളും കോ​​​ട​​​തി​​​യു​​​ടെ പ​​​ടി​​​ക്കെ​​​ട്ട് ഇ​​​റ​​​ങ്ങിവ​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​തി​​​രേ​​​റ്റ​​​പ്പോ​​​ള്‍ ക​​​റു​​​ത്ത ഗൗ​​​ണി​​​ട്ട അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ന​​​ടു​​​വി​​​ല്‍നി​​​ന്നും വെ​​​ളു​​​ത്ത ഷ​​​ര്‍ട്ട​​​ണി​​​ഞ്ഞ ന​​​ട​​​ന്‍ കൈ​​​ക​​​ള്‍ വീ​​​ശി ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ചു​​​രു​​​ക്ക​​​ വാ​​​ച​​​ക​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ച് ഉ​​​ട​​​ന്‍ത​​​ന്നെ വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി കോ​​​ട​​​തി പ​​​രി​​​സ​​​രം വി​​​ട്ടു. ഈ ​​​സ​​​മ​​​യം ചു​​​റ്റും കൂ​​​ടി​​​നി​​​ന്ന​​​വ​​​ര്‍ക്ക് ദി​​​ലീ​​​പ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ വ​​​ക മ​​​ധു​​​ര​​​മെ​​​ത്തി.

കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷം ആ​​​ദ്യം പോ​​​യ​​​ത് എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ അ​​​ഡ്വ. രാ​​​മ​​​ന്‍പി​​​ള്ള​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക്. കാ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ച​​​ശേ​​​ഷം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ കൈ ​​​ചേ​​​ര്‍ത്തു​​​പി​​​ടി​​​ച്ച് ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ഉ​​​ച്ച​​​യോ​​​ടെ ദി​​​ലീ​​​പ് ആ​​​ലു​​​വ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​മ്പോ​​​ഴേ​​​ക്കും പ​​​ത്മ​​​സ​​​രോ​​​വ​​​ര​​​ത്തി​​​നു മു​​​ന്നി​​​ല്‍ ആ​​​രാ​​​ധ​​​ക​​​ര്‍ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​വ​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു ഗേ​​​റ്റ് ക​​​ട​​​ന്ന് അ​​​ക​​​ത്തെ​​​ത്തി​​​യ ദി​​​ലീ​​​പി​​​നെ ഫാ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വ​​​നി​​​ത​​​ക​​​ള്‍ കൈ‍ കൊ​​​ടു​​​ത്ത് സ​​​ന്തോ​​​ഷം പ​​​ങ്കി​​​ട്ടു. ഓ​​​ടി​​​യെ​​​ത്തി​​​യ മ​​​ക​​​ള്‍ മ​​​ഹാ​​​ല​​​ക്ഷ്മി​​​യെ എ​​​ടു​​​ത്തു​​​യ​​​ര്‍ത്തി ഉ​​​മ്മ ന​​​ല്‍കി. കാ​​​വ്യ​​​യും ദി​​​ലീ​​​പി​​​നെ വാ​​​രി​​​പ്പു​​​ണ​​​ര്‍ന്നു. നി​​​ല​​​വി​​​ള​​​ക്ക് തെ​​​ളി​​​ച്ചാ​​​ണ് ദി​​​ലീ​​​പി​​​നെ വീ​​​ട്ടി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ച​​​ത്.

Latest News

Corehub Up