താന്തോന്നി എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്ത് ബാബുരാജും ബിബിൻ ജോർജും പ്രധാനവേഷങ്ങളിലെത്തുന്ന ഐസിയു എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
സിനിമ മേഖലയിൽ 13 വർഷം തികയുന്ന ബിബിൻ വെടിക്കെട്ട് എന്ന ചിത്രത്തിന് ശേഷം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രത്തിന്റെ നിർമാണം.