x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന ഐ​സി​യു; ട്രെ​യി​ല​ർ


Published: February 26, 2026 01:19 PM IST | Updated: February 26, 2026 01:19 PM IST

താ​ന്തോ​ന്നി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജോ​ർ​ജ് വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്ത് ബാ​ബു​രാ​ജും ബി​ബി​ൻ ജോ​ർ​ജും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഐ​സി​യു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

സി​നി​മ മേ​ഖ​ല​യി​ൽ 13 വ​ർ​ഷം തി​ക​യു​ന്ന ബി​ബി​ൻ വെ​ടി​ക്കെ​ട്ട് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന സി​നി​മ​യാ​ണി​ത്. മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജെ​യി​ൻ പോ​ൾ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

 

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ് കു​മാ​ർ ആ​ണ്. സൂ​ര്യ ത​മി​ഴി​ൽ നി​ർ​മി​ച്ച ഉ​റി​യ​ടി എ​ന്ന സി​നി​മ​യി​ലെ നാ​യി​ക വി​സ്മ​യ ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക. ഗു​ഡ് ഫെ​ല്ലാ​സി​ന്‍റെ ബാ​ന​റി​ൽ ഫെ​ബ്രു​വ​രി 27ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പി, ശ്രീ​കാ​ന്ത് മു​ര​ളി, മീ​ര വാ​സു​ദേ​വ്, ന​വാ​സ് വ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഛായാ​ഗ്ര​ഹ​ണം: സി. ​ലോ​ക​നാ​ഥ​ൻ, സം​ഗീ​തം: ജോ​സ് ഫ്രാ​ങ്ക്‌​ളി​ൻ, എ​ഡി​റ്റിം​ഗ്: ലി​ജോ പോ​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ഷി​ബു സു​ശീ​ല​ൻ, ക​ലാ​സം​വി​ധാ​നം: ബാ​വ, സം​ഘ​ട്ട​നം: മാ​ഫി​യ ശ​ശി, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: സ്റ്റെ​ഫി സേ​വ്യ​ർ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ: വി​ക്കി, കി​ഷ​ൻ, ശ​ബ്‍​ദ​മി​ശ്ര​ണം: എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, മാ​ർ​ക്ക​റ്റിം​ഗ്: ബ്രിം​ഗ് ഫോ​ർ​ത്ത്, പി.​ആ​ർ.​ഒ: പി.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Tags : Bibin George ICU Baburaj

Recent News

Corehub Up