Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : J.B. Koshy Commission

Idukki

എം​എ​ൽ​എ അ​റി​യ​ണം, ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ബു​ദ്ധി​മു​ട്ടു​ക​ൾ

ചെ​റു​തോ​ണി: അ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്ത് ഏ​റെ പ​രാ​ധീ​ന​ത​ക​ളു​ള്ള ജി​ല്ല​യാ​ണ് ഇ​ടു​ക്കി. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​രം​ഭി​ച്ച​താ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്. 20 വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും മെ​ഡി​ക്ക​ൽ കോ​ള​ജും ആ​ശു​പ​ത്രി​യും ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ നി​യു​ക്ത എം​എ​ൽ​എ ആ​ത്മാ​ർ​ഥ​ത കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ഒ​രു പ്ര​ധാ​ന ആ​വ​ശ്യം.

ജി​ല്ല​യു​ടെ ഭ​ര​ണ സി​രാ​കേ​ന്ദ്ര​വും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടും സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ന​ല്ലൊ​രു ബ​സ് കാ​ത്തി​രു​പ്പു​കേ​ന്ദ്രം പോ​ലും ഇ​ല്ല. പൈ​നാ​വ്, ചെ​റു​തോ​ണി, വാ​ഴ​ത്തോ​പ്പ് ക​വ​ല, ത​ടി​യ​മ്പാ​ട്, മ​ണി​യാ​റ​ൻ​കു​ടി, പ​ള​ളി​ത്താ​ഴം ഇ​വി​ടൊ​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ല്ല. ഉ​ള്ള​താ​ക​ട്ടെ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണ്.

ക​രി​മ്പ​ൻ ടൗ​ണി​ൽ മാ​ത്ര​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡു​ള്ള​ത്‌. പ​ഞ്ചാ​യ​ത്തി​ലെ ചെ​റു ടൗ​ണു​ക​ളി​ലും സു​ര​ക്ഷി​ത​മാ​യ കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. സ്ത്രീ​ക​ൾ​ക്ക് ഇ​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വേ​ണം. പ​ല സ്ഥ​ല​ങ്ങ​ളി​ലും നാ​ട്ടു​കാ​ർ നി​ർ​മി​ച്ച ഷെ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ​യെ​ല്ലാം പ്ര​ധാ​ന​മാ​യും വേ​ണ്ട​ത് ശൗ​ചാ​ല​യ​മാ​ണ്. ക​ള​ക്ട്രേ​റ്റ് ജം​ഗ്ഷ​ൻ, പ്ര​ധാ​ന ടൗ​ണു​ക​ളാ​യ പൈ​നാ​വ്, ചെ​റു​തോ​ണി, ത​ടി​യ​മ്പാ​ട്, ക​രി​മ്പ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ന്നും പൊ​തു ശൗ​ചാ​ല​യ​മി​ല്ല. ചെ​റു​തോ​ണി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ശൗ​ചാ​ല​യ​മാ​ക​ട്ടെ ഇ​നി​യും തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​മാ​ത്ര​മ​ല്ല പു​റ​ത്തു​നി​ന്നും നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

വൃ​ത്തി​യു​ള്ള മി​ക​ച്ച ശൗ​ചാ​ല​യ​മാ​ണ് വേ​ണ്ട​ത്. മ​റ്റൊ​ന്ന് ശു​ദ്ധ​ജ​ലം കി​ട്ടാ​നി​ല്ലാ​യെ​ന്ന​താ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ജം​ഗ്ഷ​നു​ക​ളി​ലും ടൗ​ണ​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭി​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​ന​വു​മി​ല്ല. വ​ഴി​യോ​ര പൈ​പ്പു​ക​ൾ എ​ല്ലാ ടൗ​ണു​ക​ളി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രാ​വ​ശ്യം.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള പൊ​തു മാ​ർ​ക്ക​റ്റി​ല്ല. പൊ​തു​മാ​ർ​ക്ക​റ്റി​നു വേ​ണ്ടി ത​ടി​യ​മ്പാ​ട് നാ​ട്ടു​കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ലം കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.

വ​ഴി​വി​ള​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും 70 ശ​ത​മാ​ന​വും ക​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ ജി​ല്ലാ ആ​സ്ഥാ​ന​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലും ജം​ഗ്ഷ​നു​കി​ലും വ​ഴി​വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യി സ്ഥാ​പി​ക്ക​ണം. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​വും ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​ക​ളും മി​ക്ക​വാ​റും ഇ​രു​ട്ടി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ൽ​ര​ഹി​ത​രാ​യ നൂ​റു​ക​ണ​ക്കി​നു യു​വ​തീ​യു​വാ​ക്ക​ളാ​ണു​ള്ള​ത്. ഇ​വ​ർ​ക്കു ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്ക​ണം. ചെ​റു​തോ​ണി​യി​ൽ​ത്ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൻ്റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വ്യ​വ​സാ​യ യൂ​ണി​റ്റി​നു​ള്ള സ്ഥ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ന​ൽ​കി​യാ​ൽ നി​ര​വ​ധി വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​വും.

വ​നി​ത​ക​ൾ​ക്കാ​യി വ്യ​വ​സാ​യ പ​രി​ശീ​ല​ന കേ​ന്ദ്രം തു​ട​ങ്ങ​ണം. പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ വ​നി​ത​ക​ൾ ഓ​ടി​ക്കു​ന്ന ഷീ ​ഓ​ട്ടോ​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സ്റ്റാ​ൻ​ഡും അ​നു​വ​ദി​ക്ക​ണം. ഇ​വ​ർ​ക്കു പ​രി​ശീ​ല​ന​വും സ്വ​യം തൊ​ഴി​ൽ വാ​യ്‌​പ​യും ന​ൽ​കി​യാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​റു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ട​നി​ല​ക്കാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഇ​ഷ്ട​ക്കാ​രും കൈ​ക്ക​ലാ​ക്കു​ക​യാ​ണ്. അ​ർ​ഹ​രാ​യ​വ​ർ ഇ​തു പ​ല​പ്പോ​ഴും അ​റി​യാ​റി​ല്ല. ഇ​തി​നാ​യി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ചെ​റു​തോ​ണി​യി​ൽ ഹെ​ൽ​പ്പ് ലൈ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണം.
നി​യ​മ​സ​ഭാം​ഗം​കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഭ​രി്കു​ന്ന​ത് യു​ഡി​എ​ഫാ​ണ്. ഇ​തി​നാ​ൽ​ത്ത​ന്നെ നാ​ട്ടു​കാ​ർ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്, നി​രാ​ശ​പ്പെ​ടു​ത്ത​രു​ത്.

Latest News

Corehub Up