Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Japan

ജ​പ്പാ​നി​ലും പു​ഷ്പ ത​രം​ഗം; അ​ല്ലു അ​ർ​ജു​ന് വ​ൻ വ​ര​വേ​ൽ​പ്പ്!

ഇ​ന്ത്യ​യി​ൽ ച​രി​ത്രം കു​റി​ച്ച പു​ഷ്പ ത​രം​ഗം ഇ​നി ജ​പ്പാ​നി​ലും. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യ പു​ഷ്പ 2: ദ ​റൂ​ൾ ജ​പ്പാ​നി​ൽ റി​ലീ​സ് ചെ​യ്തു. ചി​ത്ര​ത്തി​ന് ജാ​പ്പ​നീ​സ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത് അ​ഭൂ​ത​പൂ​ർ​വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്. ആ​ർ‍​ത്തു​വി​ളി​ച്ചാ​ണ് ചി​ത്ര​ത്തെ അ​വ​ർ‍ വ​ര​വേ​റ്റി​രി​ക്കു​ന്ന​ത്.

റി​ലീ​സ് ദി​ന​ത്തി​ൽ ത​ന്നെ ടോ​ക്കി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ തി​യേ​റ്റ​റു​ക​ൾ ആ​രാ​ധ​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. അ​ല്ലു അ​ർ​ജു​ന്‍റെ സ്റ്റൈ​ലി​നും നൃ​ത്ത​ത്തി​നും വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ജ​പ്പാ​നി​ൽ പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി വ​ലി​യ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു സി​നി​മാ​പ്രേ​മി​ക​ൾ.

ചി​ത്ര​ത്തി​ലെ ഡ​യ​ലോ​ഗു​ക​ളും അ​ല്ലു അ​ർ​ജു​ന്‍റെ സി​ഗ്നേ​ച്ച​ർ മാ​ന​റി​സ​ങ്ങ​ളും ജാ​പ്പ​നീ​സ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ജ​പ്പാ​നി​ലെ പ്ര​മു​ഖ തി​യേ​റ്റ​റു​ക​ളി​ലെ​ല്ലാം വ​ൻ സ്ക്രീ​ൻ കൗ​ണ്ടോ​ടെ​യാ​ണ് ചി​ത്രം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നേ​ടി​യ വ​ൻ വി​ജ​യം ജ​പ്പാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്രാ​രം​ഭ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ജ​പ്പാ​നി​ലെ​ത്തി​യ അ​ല്ലു​വി​നെ ആ​ർ‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ജാ​പ്പ​നീ​സ് ആ​രാ​ധ​ക​ർ വ​ര​വേ​റ്റ​ത്. ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up