Sports
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെടിക്കെട്ട് വിരുന്നൊരുക്കിയ വിരാട് കോഹ് ലി സീസണിൽ ഓറഞ്ച് ക്യാപ് മത്സരത്തിൽ മുൻ നിരയിലേക്ക് കുതിച്ചു. ഏഴ് മത്സരത്തിൽനിന്ന് മൂന്ന് അർധസെഞ്ചുറി സഹിതം 323 റണ്സ് സീസണിൽ കോഹ്ലി സ്വന്തമാക്കിക്കഴിഞ്ഞു.
215.33 സ്ട്രൈക്റേറ്റിലും 53.83 ശരാശരിയിലുമാണ് താരം തകർത്തടിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ മറ്റൊരു റിക്കാർഡും താരം സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ 800 ഫോറുകൾ നേടുന്ന ആദ്യ ബാറ്ററാണ് കോഹ്ലി. ഐപിഎല്ലിൽ 300 സിക്സ് നേടിയ മൂന്നാമത് ബാറ്ററുമാണ് താരം.
Sports
മുംബൈ: 2025-26 വർഷത്തെ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പ്രഖ്യാപിച്ച് ബിസിസിഐ. 30 പുരുഷ താരങ്ങളും 21 വനിതാ താരങ്ങളും കരാറിൽ ഉൾപ്പെട്ടു.
സീനിയർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോൾ ട്വന്റി-20 ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാൻ കിഷനെ വാർഷിക കരാറിൽനിന്ന് വീണ്ടും തഴഞ്ഞു. കൂടാതെ ഏഴ് കോടി രൂപ വാർഷിക പ്രതിഫലം നൽകിയിരുന്ന ‘എ പ്ലസ്’ വിഭാഗം ഇത്തവണ ഒഴിവാക്കി.
ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് എ ഗ്രേഡിലുള്ളത്. എ ഗ്രേഡുകാരുടെ വാർഷിക പ്രതിഫലം ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണ് ഗ്രേഡ് സിയിൽ തുടരും.
വനിതാ താരങ്ങളുടെ കരാറിലും ബിസിസിഐ മാറ്റം വരുത്തി. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർ എ ഗ്രേഡിൽ തുടരുന്പോൾ ജെമീമ റോഡ്രിഗസിനെ ബിയിൽ നിന്ന് എ ഗ്രേഡിലേക്ക് ഉയർത്തി. മലയാളി താരങ്ങൾ പട്ടികയിലില്ല.
പുരുഷ താരങ്ങൾ
ഗ്രേഡ് എ: ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി: രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ് സുന്ദർ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ.
ഗ്രേഡ് സി: സഞ്ജു സാംസണ്, അക്സർ പട്ടേൽ, തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജൂറൽ, ഹർഷിത് റാണ, വരുണ് ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഢി, അഭിഷേക് ശർമ, സായ് സുദർശൻ, രവി വിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ്.
Sports
ദുബായ്: ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് റാങ്കിംഗില് ഇന്ത്യന് സൂപ്പര് താരങ്ങളായ രോഹിത് ശര്മയും വിരാട് കോഹ്ലിയും ആദ്യ രണ്ട് സ്ഥാനങ്ങളില്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില് രണ്ട് സെഞ്ചുറിയും ഒരു അര്ധസെഞ്ചുറിയുമായി പ്ലെയര് ഓഫ് ദ സീരീസ് ആയ കോഹ്ലി, രണ്ട് സ്ഥാനം മുന്നേറിയാണ് രണ്ടാം റാങ്കിലെത്തിയത്. 773 ആണ് കോഹ്ലിയുടെ റേറ്റിംഗ്. 781 റേറ്റിംഗുമായി രോഹിത് ഒന്നാമത് തുടരുന്നു.
രണ്ടാം ആഷസ് ടെസ്റ്റില് പ്ലെയര് ഓഫ് ദ മാച്ചായ ഓസ്ട്രേലിയയുടെ മിച്ചല് സ്റ്റാര്ക്ക് മൂന്നു സ്ഥാനം മുന്നേറി മൂന്നില് എത്തി. ഇന്ത്യന് പേസര് ജസ്പ്രീത് ബുംറയാണ് ടെസ്റ്റിലെ ഒന്നാം നമ്പര് ബൗളര്.
ഏകദിന ബൗളര്മാരുടെ റാങ്കിംഗില് ഇന്ത്യയുടെ കുല്ദീപ് യാദവ് മൂന്നു സ്ഥാനം മെച്ചപ്പെടുത്തി മൂന്നിലേക്കുയര്ന്നു. ട്വന്റി-20 ബൗളര്മാരില് വരുണ് ചക്രവര്ത്തിയും ബാറ്റര്മാരില് അഭിഷേക് ശര്മയുമാണ് ഒന്നാം റാങ്കില്.