Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kseb

ഇ​ന്നും ഇ​രു​ട്ടി​ൽ​ത്ത​ന്നെ; വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച രാ​ത്രി സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​എ​സ്ഇ​ബി. വൈ​കു​ന്നേ​രം 6.15 മു​ത​ൽ രാ​ത്രി 12.45 വ​രെ​യു​ള്ള സ​മ​യ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി വാ​ര്‍​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഉ​യ​ർ​ന്ന വൈ​ദ്യു​തി ഉ​പ​യോ​ഗം കാ​ര​ണം മു​ൻ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് ഏ​ക​ദേ​ശം 700 മു​ത​ൽ 900 മെ​ഗാ​വാ​ട്ടി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്താ​ക​മാ​നം വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​തി​നാ​ൽ പ​വ​ർ എ​ക്സ്ചേ​ഞ്ചി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത​യി​ൽ കാ​ര്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കു​റ​വാ​ണ് താ​പ​നി​ല മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യൂ​ണി​റ്റി​ന് 30 രൂ​പ നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള തീ​രു​മാ​നം കെ​എ​സ്ഇ​ബി ഉ​പേ​ക്ഷി​ച്ചു. 

Kerala

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങി; കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ​ത്തി ക​ളി ക​ണ്ട് യു​വാ​ക്ക​ൾ

കൊ​ച്ചി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​തി നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ എ​ത്തി ക​ളി ക​ണ്ട് യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം കാ​ഞ്ഞൂ​ര്‍ പു​തി​യേ​ടം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലാ​യി​രു​ന്നു സം​ഭ​വം.

പോ​ര്‍​ച്ചു​ഗ​ല്‍ -കോം​ഗോ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണു​മാ​യി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ ഇ​രു​ന്ന് ക​ളി ക​ണ്ട​ത്. വീ​ണ്ടും വൈ​ദ്യു​തി മു​ട​ങ്ങി​യാ​ല്‍ സ​മാ​ന പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വൈ​കി​ട്ട് 6 മു​ത​ല്‍ 12 മ​ണി​ക്കി​ട​യി​ല്‍ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​രു​ന്നു.​വൈ​ദ്യൂ​തി ല​ഭ്യ​ത​യി​ല്‍ വ​ന്‍ കു​റ​വ് വ​ന്ന​തി​നാ​ലാ​ണ് ഈ ​മാ​സം 30 വ​രെ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

District News

വൈ​ദ്യു​തി​ശൃം​ഖ​ല​ക​ളി​ല്‍ ബാ​ന​റു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും സ്ഥാ​പി​ക്ക​രു​ത്: കെ​എ​സ്ഇ​ബി

കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ഇ​ബി​യു​ടെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ല്‍ ബാ​ന​റു​ക​ള്‍, ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിം​ഗു​ക​ള്‍ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്ക​രു​തെ​ന്ന് കാ​സ​റ​ഗോ​ഡ് ഇ​ല​ക്ട്രി​സി​റ്റി സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കാ​നി​ട​യു​ണ്ട്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​വും 2003-ലെ ​കേ​ന്ദ്ര ഇ​ല​ക്ട്രി​സി​റ്റി ആ​ക്ട് പ്ര​കാ​രം ശി​ക്ഷാ​ര്‍​ഹ​വു​മാ​യ കു​റ്റ​വു​മാ​ണ്.

മ​ഴ​യും കാ​റ്റു​മു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ന​ന​ഞ്ഞ ബാ​ന​റു​ക​ളോ ഫ്ല​ക്‌​സു​ക​ളോ വൈ​ദ്യു​തി ലൈ​നു​ക​ളി​ല്‍ മു​ട്ടു​ന്ന​ത് വ​ഴി വ​ന്‍ ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. കൂ​ടാ​തെ ലൈ​നു​ക​ളി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​ത​തൂ​ണു​ക​ളി​ല്‍ ക​യ​റു​ന്ന​തി​ന് ഇ​ത്ത​രം ബോ​ര്‍​ഡു​ക​ള്‍ വ​ലി​യ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഫ്ല​ക്‌​സു​ക​ള്‍ പ​റ​ന്നു​പോ​യി ലൈ​നു​ക​ളി​ല്‍ കു​ടു​ങ്ങു​ന്ന​ത് വ​ഴി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​കാ​നും പ്ര​ദേ​ശം ആ​കെ വൈ​ദ്യു​തി മു​ട​ങ്ങാ​നും ഇ​തു കാ​ര​ണ​മാ​കു​ന്നു.

ആ​യ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളും വൈ​ദ്യു​തി ശൃം​ഖ​ല​ക​ളി​ലോ അ​തി​ന് സ​മീ​പ​ത്തോ ഇ​ത്ത​രം സാ​മ​ഗ്രി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ നി​ന്നു പൂ​ര്‍​ണ​മാ​യി വി​ട്ടു​നി​ല്‍​ക്ക​ണം. ഒ​പ്പം വൈ​ദ്യു​തി തൂ​ണു​ക​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ പെ​യി​ന്‍റ് ചെ​യ്യു​ന്ന​ത് പോ​ലെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വൈ​ദ്യു​തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി യു​ടെ ശ്ര​മ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു.

Kerala

കെ​എ​സ്ഇ​ബി​യി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന; വൻ ക്രമക്കേടുകൾ കണ്ടെത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ "ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട് ’എ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ​​​​ൻ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ക​​​​രാ​​​​ർ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ടെ​​​​ൻ​​​​ഡ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ വ്യാ​​​​പ​​​​ക ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും അ​​​​ഴി​​​​മ​​​​തി​​​​യും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

ക​​​​രാ​​​​റു​​​​കാ​​​​രി​​​​ൽനി​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന​​​​ത്തി​​​​ൽ കൈ​​​​ക്കൂ​​​​ലിപ്പ​​​​ണം കൈ​​​​പ്പ​​​​റ്റു​​​​ന്ന ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ക​​​​രാ​​​​ർ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​തെ ബി​​​​ൽ മാ​​​​റി പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നു.

ഉ​​​​പ യോക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ന​​​​ർ​​​​ജി ഉ​​​​പ​​​​യോ​​​​ഗം ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നു​​​​ള്ള മീ​​​​റ്റ​​​​ർ റീ​​​​ഡിം​​​​ഗി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി അ​​​​ന​​​​ധി​​​​കൃ​​​​ത കി​​​​ഴി​​​​വു​​​​ക​​​​ൾ പ​​​​ല​​​​യി​​​​ട​​​​ത്തും ന​​​​ൽ​​​​കു​​​​ന്നു. എ​​​​ന​​​​ർ​​​​ജി മീ​​​​റ്റ​​​​റു​​​​ക​​​​ൾ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​ക്കു​​​​ക​​​​യോ ത​​​​ക​​​​രാ​​​​റാ​​​​യ​​​​താ​​​​യി കാ​​​​ണി​​​​ച്ചു മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്നു. ഇ​​​​തു ബോ​​​​ർ​​​​ഡി​​​​ന് വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​കന​​​​ഷ്‌ടമു​​​​ണ്ടാ​​​​ക്കു​​​​ന്നു.

കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​യും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി വി​​​​ജി​​​​ല​​​​ൻ​​​​സ് ഡ​​​​യ​​​​റ​​​​ക്‌ടർ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ നി​​​​ർ​​​​ദേശ പ്ര​​​​കാ​​​​രം സം​​​​സ്ഥാ​​​​ന​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 70 ഇ​​​​ല​​​​ക്‌ട്രിക്ക​​​​ൽ സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30 മു​​​​ത​​​​ലാണ് വി​​​​ജി​​​​ല​​​​ൻ​​​​സ് മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

പ​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും രാ​​​​ത്രി വൈ​​​​കി​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽനി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സൈ​​​​റ്റു​​​​ക​​​​ളി​​​​ൽകൂ​​​​ടി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷ​​​​മേ ത​​​​ട്ടി​​​​പ്പി​​​​ന്‍റെ വ്യാ​​​​പ്തി വ്യ​​​​ക്ത​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂവെ​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

വി​ആ​ർ​എ​സ് എ​ടു​ത്ത കെ​എ​സ്ഇ​ബി സ​ബ് എ​ഞ്ചി​നി​യ​റു​ടെ മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ൽ

ആ​ല​പ്പു​ഴ: വി​ആ​ർ​എ​സ് എ​ടു​ത്ത ആ​ല​പ്പു​ഴ കെ​എ​സ്ഇ​ബി സ​ബ് എ​ഞ്ചി​നി​യ​റു​ടെ മൃ​ത​ദേ​ഹം മ​ണി​മ​ല​യാ​റ്റി​ൽ. ആ​ല​പ്പു​ഴ വ​ണ്ടാ​നം ആ​റ്റു​പു​റം ര​ഘു​നാ​ഥ് ത​ങ്ക​പ്പ​ന്‍റെ (54) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ന​വം​ബ​ർ 30ന് ​ജോ​ലി​യി​ൽ​നി​ന്ന് വി​ആ​ർ​എ​സ് എ​ടു​ത്ത ര​ഘു​നാ​ഥി​നെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​താ​യി​രു​ന്നു. ര​ഘു​നാ​ഥി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ, പേ​ഴ്സ്, എ​ടി​എം കാ​ർ​ഡ് എ​ന്നി​വ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ആ​റ്റി​ൽ പൊ​ന്തി​യ​ത്.

Latest News

Corehub Up