Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor

Idukki

നൂ​റു ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി പിടിയിൽ

ചെ​റു​തോ​ണി: നൂ​റു​ലി​റ്റ​ര്‍ പോ​ണ്ടി​ച്ചേ​രി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്‌​ക​നെ ത​ങ്ക​മ​ണി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ക​മ​ണി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ജോ​ണും പാ​ര്‍​ട്ടി​യും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ്പു​തോ​ട് 17 ക​മ്പ​നി ക​യ​ത്തി​ങ്ക​ല്‍ ഷാ​ജി വ​ര്‍​ഗീ​സ് (50) പി​ടി​യി​ലാ​യ​ത്.

200 കു​പ്പി​ക​ളി​ലാ​യി വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന 100 ലി​റ്റ​ര്‍ പോ​ണ്ടി​ച്ചേ​രി മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡു​മാ​രാ​യ സി.​എ​ന്‍. ജി​ന്‍​സ​ണ്‍, ബി​നു ജോ​സ​ഫ്, ഷീ​ന തോ​മ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ന​ന്ദ് വി​ജ​യ​ന്‍, മു​ഹ​മ്മ​ദ് ഷി​ബി​ല്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

സ്ഥിരം മോഷണം പെട്രോൾ പമ്പിൽ; കവർന്ന മദ്യം സേവിച്ച് പൂസായ പ്രതി പിടിയിൽ

കോഴിക്കോട്: നിരവധി പെട്രോൾ പമ്പ് കവർച്ചക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി അവിനാഷ് (48) ആണ് എറണാകുളത്ത് നിന്നും പിടിയിലായത്.

മുനമ്പത്ത് മോഷണം നടത്തി മാല്യങ്കര വഴി തിരിച്ചു പോകവേ മോഷണം മുതലിൽ പെട്ട മദ്യം സേവിച്ച് പൂസായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്ത് മോഷണത്തിനിറങ്ങിയ പ്രതി മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും കവർന്നിരുന്നു. മോഷണത്തിനിടെ ഹോട്ടലിൽ നിന്നും കവർന്ന മദ്യം കുടിച്ച ശേഷമാണ് മോഷ്ടാവ് സ്ഥലംവിട്ടത്.

മാല്യങ്കര ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, പ്രദേശവാസി വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ കൈയിൽ കണ്ടെതിനെ തുടർന്ന് സംശയം തോന്നിയ ഇവർ ഉടൻ മുനമ്പം പോലീസിന് വിവരം അറിയിക്കുകയായിരുന്നു.

പമ്പുടമ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയാക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് നിരവധി പെട്രോൾ പമ്പ് കവർച്ച കേസിൽ പ്രതിയാണ് ഇയാൾ. കവർച്ച നടത്തി മുങ്ങുകയാണ് പ്രതിയുടെ പതിവ്.

Kerala

മദ്യത്തിന് പേരും ലോഗോയും: ന്യായീകരിച്ച് എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റുടെ സത്യവാങ്മൂലം

കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​ന് പേ​​​രും ലോ​​​ഗോ​​​യും ക്ഷ​​​ണി​​​ച്ച പാ​​​ല​​​ക്കാ​​​ട് മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് എ​​​ക്‌​​​സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എം.​​​ആ​​​ര്‍. അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം.

മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സ് പ​​​ര​​​സ്യം ന​​​ല്‍കു​​​മ്പോ​​​ള്‍ പു​​​തി​​​യ ബ്രാ​​​ന്‍ഡി​​​നു​​​ള്ള ലൈ​​​സ​​​ന്‍സ് ന​​​ല്‍കി​​​യി​​​രു​​​ന്നി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള ഒ​​​രു ല​​​ഹ​​​രി ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ ഉ​​​പ​​​ഭോ​​​ഗ​​​മോ വി​​​ല്പ​​​ന​​​യോ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച് പ​​​ര​​​സ്യം ന​​​ല്‍കു​​​ന്ന​​​താ​​​ണ് അ​​​ബ്കാ​​​രി ആ​​​ക്ട് പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​കു​​​ക. നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ക്ഷ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മി​​​ല്ല.

ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ര​​​സ്യ​​​ത്തി​​​ല്‍ പു​​​തി​​​യ മ​​​ദ്യ​​​ത്തി​​​ന്‍റെ പേ​​​രോ ലേ​​​ബ​​​ലോ കു​​​പ്പി​​​യോ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ല്‍ പ​​​ര​​​സ്യം ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്നു​​​മാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഭാ​​​വി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ള്‍ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

പ​​​ര​​​സ്യം മ​​​ദ്യ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു പ്രേ​​​ര​​​ണ​​​യാ​​​കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മ​​​ല​​​ബാ​​​ര്‍ ഡി​​​സ്റ്റി​​​ല​​​റീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്റ്റേ ​​​ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. പ​​​ര​​​സ്യം ന​​​ല്‍കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

കൊ​​​ല്ലം ഡി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ സ​​​ഞ്ജീ​​​വ് കു​​​മാ​​​റാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ൻ.

District News

11 ലിറ്റർ ചാരായവുമായി രണ്ട് പേർ എ​ക്സൈ​സിന്‍റെ പി​ടി​യി​ൽ

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ച്ച​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​ന​ട​ന്നു ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഡ്രൈ ​ഡേ ക​ളി​ലും വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പ്രേം ​ന​വാ​സ്, പൊ​ടി​യ​ൻ എ​ന്ന പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​വ​ർ ചാ​രാ​യം ക​ട​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ടി​യ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രേ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ​രാ​തി​സെ​ല്ലി​ൽ ല​ഭി​ച്ച പ​രാ​തി യെ​ത്തു​ട​ർ​ന്നാ​ണ് ആ​ര്യ​നാ​ട് എ​ക്സൈ​സ് പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഡ്രൈ ​ഡേ ആ​യി​രു​ന്ന ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ പൂ​വ​ച്ച​ൽ ഹൈ​സ്‌​കൂ​ളി​നു സ​മീ​പം റോ​ഡ​രു​കി​ൽ വ​ച്ചാ​ണ് എ​ക് സൈ​സ് പാ​ർ​ട്ടി പ്ര​തി​ക​ളു​ടെ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഈ ​സ​മ​യം ഇ​രു​വ​രു​ടെ​യും കൈ​വ​ശ​വും ഓ​ട്ടോ​റി​ക്ഷ​യി​ലു​മാ​യി 11 ലി​റ്റ​ർ ചാ​രാ​യം,

അ​ര ലി​റ്റ​ർ കൊ​ള്ളു​ന്ന മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ളി​ൽ നി​റ​ച്ചു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ചാ​രാ​യം എ​ത്തി​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. പോ​ളി​യോ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന പൊ​ടി​യ​ൻ അ​ബ്‌​കാ​രി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ ത​ത്സ​മ​യം അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.


ആ​ര്യ​നാ​ട് എ​ക്സൈ​സ് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നാ​സ​റു​ദീ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ ശ്രീ​കു​മാ​ർ, ശ്രീ​കാ​ന്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത്, അ​ഖി​ൽ എ​ന്നി​വ​രടങ്ങിയ എക് സൈസ് സംഘമാണ് പ്രതി കളെ പിടികൂടിയത്.

Kerala

മ​ദ്യ​വി​ല്പ​ന കു​റ​ഞ്ഞ​തി​ന് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി

ക​ണ്ണൂ​ര്‍: മ​ദ്യ​വി​ല്പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​ന്‍റെ​യും സു​ര​ക്ഷാ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത​തി​ന്‍റെ​യും പേ​രി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി. ക​ണ്ണൂ​ര്‍ പാ​റ​ക്ക​ണ്ടി​യി​ലെ ബി​വ​റേ​ജ​സ് ചി​ല്ല​റ വി​ല്പ​ന​ശാ​ല​യി​ലെ ഷോ​പ്പ് ഇ​ന്‍​ചാ​ര്‍​ജ് വി.​സു​ബീ​ഷി​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ഇ​ന്‍ ചാ​ര്‍​ജാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഓ​ര്‍​ഡി​ന​റി കൗ​ണ്ട​റി​ലും ഗോ​ഡൗ​ണ്‍ ഏ​രി​യ​യി​ലും സി​സി​ടി​വി സ്ഥാ​പി​ച്ചി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ഇ​ത് കോ​ര്‍​പ​റേ​ഷ​ന്‍ ച​ട്ട​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, 2023 ഫെ​ബ്രു​വ​രി മു​ത​ല്‍ 2024 ജ​നു​വ​രി വ​രെ​യു​ള്ള വി​ല്പ​ന ക​ണ​ക്കു​ക​ളും 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ 2025 ജ​നു​വ​രി വ​രെ​യു​ള്ള വി​ല്പ​ന​യും താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 10.16 ശ​ത​മാ​നം വി​ല്പ​ന കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​ച്ച​ത്തു​വ​ന്ന​ത്.

ഗു​രു​ത​ര​മാ​യ മേ​ല്‍​നോ​ട്ട​ക്കു​റ​വും ക​ര്‍​ത്ത​വ്യ​വീ​ഴ്ച​യും കോ​ര്‍​പ​റേ​ഷ​ന്‍ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും ന​ട​ത്തി​യ​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് കു​റ്റാ​രോ​പ​ണ പ​ത്രി​ക​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ക്രി​സ്മ​സ് ആ​ഘോ​ഷം; കു​ടി​ച്ച​ത് 332.62 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

24 -ാം തീ​യ​തി 114.45 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ബെ​വ്കോ പ്രീ​മി​യം കൗ​ണ്ട​ർ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. തൃ​ശൂ​രും കോ​ഴി​ക്കോ​ടും പ്രീ​മി​യം കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ഇ​ത് വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം ബെ​വ്‌​കോ​യു​ടെ മ​ദ്യ​ക്കു​പ്പി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പൂ​ർ​ണ തോ​തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ബെ​വ്കോ എം​ഡി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു.

 

 

Kerala

കൊ​ല്ല​ത്ത് ഗോ​വ നി​ർ​മി​ത മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

 

 

 

കൊ​ല്ലം: 150 ലി​റ്റ​ർ ഗോ​വ നി​ർ​മി​ത മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പ​ട്ട​ത്താ​നം സ്വ​ദേ​ശി ഡാ​നി ജേ​ക്ക​ബ് ആ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ജ, ഗാ​ന്ധി ജ​യ​ന്തി അ​വ​ധി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ളി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ് ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 150 ലി​റ്റ​ർ ഗോ​വ നി​ർ​മി​ത മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ബി​വ​റേ​ജ​സ് അ​വ​ധി ആ​യാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​റ​യു​ന്നി​ട​ത്ത് മ​ദ്യം എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണ് ജേ​ക്ക​ബി​ന്‍റെ രീ​തി. ഗോ​വ​യി​ൽ 140 രൂ​പ വി​ല വ​രു​ന്ന മ​ദ്യം 700 രൂ​പ​യ്ക്കാ​യി​രു​ന്നു ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. ജേ​ക്ക​ബി​ന് കൂ​ടാ​തെ മ​റ്റു ചി​ല​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ട്രെ​യി​നി​ൽ കൊ​ണ്ടു​വ​രു​ന്ന മ​ദ്യം ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ലാ​ണ് ഒ​ളി​പ്പി​ച്ചു വ​യ്ക്കാ​റു​ള്ള​ത്.

പോ​ലീ​സ് എ​ത്തു​മെ​ന്ന് മ​ന​സി​ലാ​കി കൂ​ട്ടാ​ളി ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Kerala

ഓ​ണ​ക്കാ​ല റി​ക്കാ​ർ​ഡി​ട്ട് ബെ​വ്കോ; ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം വി​റ്റ​ഴി​ച്ച​ത് 137 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ട​ത്തി​വെ​ട്ടി റി​ക്കാ​ർ​ഡ് വ​രു​മാ​ന​വു​മാ​യി ബെ​വ്കോ. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 826.38 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 50 കോ​ടി രൂ​പ കൂ​ടു​ത​ലാ​ണി​ത്.

ഉ​ത്രാ​ട​ദി​നം മാ​ത്രം 137 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 126 കോ​ടി​യാ​യി​രു​ന്നു. ആ​റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് ഒ​രു കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ ഉ​ത്രാ​ട​ദി​ന​ത്തി​ൽ വി​ല്പ​ന ന​ട​ന്ന​ത്. ഉ​ത്രാ​ട​ദി​ന വി​ല്പ​ന​യി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി ഔ​ട്ട്ലെ​റ്റാ​ണ് മു​ന്നി​ൽ. 1.46 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഇ​വി​ടെ മാ​റ്റം വി​റ്റ​ഴി​ച്ച​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ ത​ന്നെ ആ​ശ്രാ​മം ഔ​ട്ട്‌​ലെ​റ്റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1.24 കോ​ടി രൂ​പ​യു​ടെ മ​ദ്യ വി​ല്പ​ന​യാ​ണ് ഇ​വി​ടെ മാ​ത്രം ന​ട​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​പ്പാ​ൾ ഔ​ട്ട്‌​ലെ​റ്റ് (1.11 കോ​ടി), തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി ഔ​ട്ട്‌​ലൈ​റ്റ് (1.07 കോ​ടി), ഇ​രി​ങ്ങാ​ല​ക്കു​ട ഔ​ട്ട്‌​ലെ​റ്റ് (1.03 കോ​ടി), കൊ​ല്ലം ജി​ല്ല​യി​ലെ കു​ണ്ട​റ ഔ​ട്ട്‌​ലെ​റ്റ് (ഒ​രു കോ​ടി) എ​ന്നി​വ​യാ​ണ് അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ.

Latest News

Corehub Up