x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; സ്ത്രീ പിടിയിൽ


Published: May 3, 2026 07:52 AM IST | Updated: May 3, 2026 07:52 AM IST

 പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്.
‌
എക്‌സൈസ് സംഘം വീട്ടില്‍ നടത്തിയ തെരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.

അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര്‍ മദ്യം. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Tags : Woman arrested liters liquor

Recent News

Corehub Up