x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി​യി​ല്‍​നി​ന്ന് ക​ട​ത്തി​യ മ​ദ്യം പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: August 12, 2026 02:13 AM IST | Updated: August 12, 2026 02:13 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: മാ​ഹി​യി​ല്‍​നി​ന്ന് കാ​റി​ല്‍ ക​ട​ത്തി​യ 117 ലി​റ്റ​ര്‍ മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ പു​ളി​ങ്ങോം ചെ​റു​പു​ഴ ത​ല​പ്പു​ല​ത്ത് ശ്രീ​രാ​ജി (42)നെ ​കോ​ഴി​ക്കോ​ട് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ചോ​മ്പാ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. ഓ​ണം പ്ര​മാ​ണി​ച്ച് മാ​ഹി​യി​ല്‍ നി​ന്നു​ള്ള മ​ദ്യ​ക്ക​ട​ത്ത് വ​ര്‍​ധി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ക്സൈ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​എ​സ്. സു​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : Nattuvishesham DistrictNews DeepikaNews liquor

Recent News

Corehub Up