x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലപ്പുഴയിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ


Published: March 16, 2026 01:26 AM IST | Updated: March 16, 2026 01:26 AM IST

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലയളവിൽ എക്സൈസ് നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ വാറ്റും ചാരായവുമായി ഒരാൾ അറസ്റ്റിലായി.

ആര്യാട് തെക്ക് വില്ലേജിൽ കാഞ്ഞിരം ചിറ പള്ളിക്കൽ തയ്യിൽ വീട്ടിൽ പീറ്റർ ബെന്നി (54) ആണ് പിടിയിലായത്.

പ്രതിയുടെ വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും 500 മില്ലി ലിറ്റർ ചാരായവും വാറ്റാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്തുവച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും കേരള അബ്കാരി നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

Tags : arrested liquor excise

Recent News

Corehub Up