Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madras High Court

വിജയ്ക്ക് കനത്ത തിരിച്ചടി; കരുർ ദുരന്തബാധിതർക്ക് നൽകിയ സർക്കാർ ജോലി ഹൈക്കോടതി റദ്ദാക്കി

ചെ​ന്നൈ: ക​രു​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​നു​ള്ള വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 16 അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ന​ട​പ​ടി. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ വി​ജ​യ് പ​ങ്കെ​ടു​ത്ത റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ഴു​തി ജോ​ലി കാ​ത്തു​നി​ൽ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ദി​വ​സ​വും റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ല്ലാം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ 32 പേ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട​കം ആ​ശ്രി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി​യി​രു​ന്നു. ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം. എ​ന്നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് താ​ൽ​ക്കാ​ലി​ക സ​ർ​ക്കാ​ർ ജോ​ലി​ക​ൾ ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​വും വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, വി​ജ​യ് താ​മ​സി​ച്ചെ​ത്തി​യ​തും മ​തി​യാ​യ കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യും ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ടി​വി​കെ​യു​ടെ ആ​രോ​പ​ണം.

National

ത​ട​വു​കാ​ർ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ല; ഹ​രി നാ​ടാ​രു​ടെ ഹ​ർ‌​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: ജ​യി​ലി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് ഹ​രി നാ​ടാ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ചെ​ന്നൈ പു​ഴ​ൽ ജ​യി​ലി​ലാ​ണ് നി​ല​വി​ൽ ഹ​രി നാ​ടാ​ർ ത​ട​വി​ൽ ക​ഴി​യു​ന്ന​ത്.

ഹ​രി നാ​ടാ​ർ വോ​ട്ട​വ​കാ​ശം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ത​ട​യ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് ഹ​രി നാ​ടാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഹ​രി നാ​ടാ​രു​ടേ​ത് ക​രു​ത​ൽ ത​ട​ങ്ക​ൽ അ​ല്ലെ​ന്നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടും വി​ചാ​ര​ണ നേ​രി​ട്ടും ജ​യി​ലി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​യാ​ണെ​ന്നു​മു​ള്ള ക​മ്മീ​ഷ​ന്‍റെ വാ​ദം കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ർ​ക്ക് വോ​ട്ട​വ​കാ​ശ​മി​ല്ലെ​ന്ന നി​യ​മ​പ​ര​മാ​യ വ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ. നേ​ര​ത്തെ ഹ​രി നാ​ടാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി​യി​രു​ന്നു.

Movies

സ്വ​ത്ത് വി​വ​ര​ങ്ങ​ളി​ൽ 100കോ​ടി​യു​ടെ പൊ​രു​ത്ത​ക്കേ​ട്; വി​ജ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി  

ടി​വി​കെ നേ​താ​വ് വി​ജ​യ്‌​യു​ടെ സ്വ​ത്തു​വി​വ​ര​ത്തി​ലെ പൊ​രു​ത്ത​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് താ​ര​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി.

തെ​ര​ഞ്ഞെ​ടു​പ്പു നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ​ക്കൊ​പ്പം ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ സ്വ​ത്തു​വി​വ​ര​ത്തി​ൽ 100 കോ​ടി രൂ​പ​യു​ടെ വ്യ​ത്യാ​സ​മാ​ണു​ള്ള​തെ​ന്നും ഇ​ത് ക്ര​മ​ക്കേ​ടാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ധ​ർ​മാ​ധി​കാ​രി​യും ജ​സ്റ്റി​സ് ജി. ​അ​രു​ൾ മു​രു​ക​നു​മ​ട​ങ്ങു​ന്ന ബെ​ഞ്ച് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​ര​മ്പൂ​രി​ൽ​നി​ന്നും തി​രു​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കു​ന്ന വി​ജ​യ് ര​ണ്ടി​ട​ത്തു​മാ​യി ന​ൽ​കി​യ സ്വ​ത്തു​വി​വ​ര​ങ്ങ​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നു കാ​ണി​ച്ച് വി. ​വി​ഗ്നേ​ഷ് എ​ന്ന​യാ​ളാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി വി​ജ​യ്‌​ക്കും ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ലും തെ​ര​ഞ്ഞ​ടു​പ്പു ക​മ്മി​ഷ​നും പെ​ര​മ്പൂ​ർ, തി​രു​ച്ചി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും നോ​ട്ടീ​സ​യ​ച്ചു.

വി​ജ​യ്‌​യു​ടെ സ​ത്യ​വാം​ഗ്മൂ​ല​ങ്ങ​ളി​ൽ ധാ​രാ​ളം പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നും ആ​സ്തി വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പെ​ര​മ്പൂ​രി​ലെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ വി​ജ​യ് 115,13,63,000 രൂ​പ​യു​ടെ ആ​സ്തി​യാ​ണ് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​ച്ചി ഈ​സ്റ്റി​ലെ പ​ത്രി​ക​യി​ൽ 220,15,62,010 രൂ​പ​യു​ടെ ആ​സ്തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ര​യും വ​ലി​യ​വ്യ​ത്യാ​സം വ​ന്ന​തി​ന് വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വി​ജ​യ്‌​യു​ടെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം പു​തു​ക്കി​യ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ പേ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് പെ​ര​മ്പൂ​രി​ലെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ര​ണ്ടു കേ​സു​ണ്ടെ​ന്ന് തി​രു​ച്ചി​യി​ലെ സ​സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. പെ​ര​മ്പൂ​രി​ലെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ 52 വ​യ​സ്സും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ 51 വ​യ​സ്സു​മാ​ണ് കാ​ണി​ച്ചി​രു​ന്ന​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ സ​മ​യം ക​ഴി​യും​മു​ൻ​പ്‌ തെ​റ്റു​ക​ൾ തി​രു​ത്തി​യ​തു​കൊ​ണ്ടാ​ണ് പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ച​ത്.

National

പ​വ​ർ സോ​പ്പ് പ​ര​സ്യ ത​ർ​ക്കം: ന​ടി ത​മ​ന്ന​യു​ടെ ഒ​രു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി

ചെ​ന്നൈ: പ്ര​മു​ഖ സോ​പ്പ് ബ്രാ​ൻ​ഡാ​യ 'പ​വ​ർ സോ​പ്പി'​ൽ നി​ന്ന് ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് തെ​ന്നി​ന്ത്യ​ൻ ന​ടി ത​മ​ന്ന ഭാ​ട്ടി​യ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ര​സ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ത​മ​ന്ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2005ലാ​ണ് പ​വ​ർ സോ​പ്പി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ത​മ​ന്ന ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഈ ​ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​ന് ശേ​ഷ​വും ക​മ്പ​നി ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​യ്ക്ക​റ്റു​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും ഇ​ത് ത​ന്‍റെ പ്ര​ശ​സ്തി​യെ ബാ​ധി​ക്കു​ന്നു​വെ​ന്നും ത​മ​ന്ന കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ ക​മ്പ​നി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നും അ​തി​നാ​ൽ ഒ​രു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി വേ​ണ​മെ​ന്നു​മാ​ണ് ത​മ​ന്ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​രാ​ർ കാ​ലാ​വ​ധി​ക്ക് ശേ​ഷം ക​മ്പ​നി ഈ ​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് എ​സ്. ത​മി​ഴ്‌​സെ​ൽ​വ​ൻ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​ത​പ​ര​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

 

National

തടവുകാരുടെ മോചനം: ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെ​​​​​ന്നൈ: ത​​​​​ട​​​​​വു​​​​​കാ​​​​​രു​​​​​ടെ മോ​​​​​ച​​​​​ന​​​​​കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ​​​​​ക്ക് വി​​​​​വേ​​​​​ച​​​​​നാ​​​​​ധി​​​​​കാ​​​​​ര​​​​​മി​​​​​ല്ലെ​​​​​ന്ന് മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി. മ​​​​​ന്ത്രി​​​​​സ​​​​​ഭാ തീ​​​​​രു​​​​​മാ​​​​​നം ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ.​​​​ഡി. ജ​​​​ഗ​​​​ദീ​​​​ഷ് ച​​​​ന്ദ്ര, ജി.​​​​കെ. ഇ​​​​ള്ള​​​​ന്തി​​​​രി​​​​യാ​​​​ൻ, സു​​​​ന്ദ​​​​ർ മോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഫു​​​​ൾ ബെ​​​​ഞ്ചാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.​​

ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രെ മോ​​ചി​​പ്പി​​ക്കാ​​നു​​ള്ള മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം ത​​ള്ളി​​യ ഗ​​വ​​ർ​​ണ​​റു​​ടെ ന​​ട​​പ​​ടി​​ക്കെ​​തി​​രേ സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി​​യി​​ലാ​​ണു വി​​ധി.

National

ജ​ന​നാ​യ​ക​ന്‍ നി​ര്‍​മാ​താ​ക്ക​ൾക്ക് ഹർജി പിൻവലിക്കാൻ അനുമതി

ചെ​​​​ന്നൈ: വിജയ്‌യുടെ ‘ജ​​​​​ന​​​​​നാ​​​​​യ​​​​​ക​​​​​ന്‍’ സി​​​​​നി​​​​​മ​​​​​യു​​​​​ടെ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ൾ​​​​ക്ക് ഹ​​​​ർ​​​​ജി പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​​ണു സി​​​​​ബി​​​​​എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ റി​​​​​ട്ട് ഹ​​​​​ര്‍​ജി പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​ന്‍ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ള്‍ അ​​​​​പേ​​​​​ക്ഷ ന​​​​​ല്‍​കി​​​​​യ​​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​​വി​​​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​​​സ്റ്റി​​​​​സ് പി.​​​​​ടി. ആ​​​​​ശ​​​​​യു​​​​​ടെ സിം​​​​​ഗി​​​​​ള്‍ ബെ​​​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​​​ജ​​​​​യി​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന ചി​​​​​ത്ര​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ എ​​​​​ത്തു​​​​​ന്ന ജ​​​​​ന​​​​​നാ​​​​​യ​​​​​ക​​​​​ന്‍ ജ​​​​​നു​​​​​വ​​​​​രി ഒ​​​​ന്പ​​​​തി​​​​നു റി​​​​​ലീ​​​​​സ് ചെ​​​​​യ്യാ​​​​​നാ​​​​​ണ് ആ​​​​​ദ്യം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ല്‍, സെ​​​​​ന്‍​സ​​​​​ര്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കാ​​​​​ന്‍ വൈ​​​​​കി​​​​​യ​​​​​തോ​​​​​ടെ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ള്‍ മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ക​​​​​യും റി​​​​​ലീ​​​​​സ് അ​​​​​നി​​​​​ശ്ചി​​​​​ത​​​​​മാ​​​​​യി നീ​​​​​ളു​​​​​ക​​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

നി​​​​​ര്‍​മാ​​​​താ​​​​​ക്ക​​​​​ള്‍ സു​​​​​പ്രീം കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഹൈ​​​​​ക്കോ​​​​​ട​​​​​തിത​​​​​ന്നെ കേ​​​​​സ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്ക​​​​​ട്ടേയെന്നു പ​​​​​റ​​​​​ഞ്ഞ് സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി ഇ​​​​​ട​​​​​പെ​​​​​ടാ​​​​​ന്‍ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചു.

നി​​​​​യ​​​​​മ​​​​​പോ​​​​​രാ​​​​​ട്ടം നീ​​​​​ണ്ടു​​​​​പോ​​​​​കു​​​​​മെ​​​​​ന്ന് ക​​​​​ണ്ട​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് റി​​​​​വൈ​​​​​സിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി വ​​​​​ഴി പ്ര​​​​​ശ്‌​​​​​നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ന്‍ കെ​​​​​വി​​​​​എ​​​​​ന്‍ പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ന്‍​സ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.

National

മൂന്നാം ഗർഭത്തിലും പ്രസവാവധി: മദ്രാസ് ഹൈക്കോടതി

ചെ​​ന്നൈ: മൂ​​ന്നാം​​ത​​വ​​ണ ഗ​​ർ​​ഭി​​ണി​​യാ​​കു​​ന്പോ​​ഴും പ്ര​​സ​​വാ​​വ​​ധി ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ​​ക്കും ജീ​​വ​​ന​​ക്കാ​​രി അ​​ർ​​ഹ​​യാ​​ണെ​​ന്നു മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യു​​ടെ സു​​പ്ര​​ധാ​​ന​​ വി​​ധി.

അ​​നു​​കൂ​​ല ഉ​​ത്ത​​ര​​വു​​ക​​ളു​​ണ്ടെ​​ങ്കി​​ലും മൂ​​ന്നാ​​മ​​ത്തെ ഗ​​ർ​​ഭ​​ത്തി​​ന് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ൽ ജ​​സ്റ്റീ​​സ് ആ​​ർ.​​ സു​​രേ​​ഷ് കു​​മാ​​റും ജ​​സ്റ്റീ​​സ് ഷാ​​മി​​ൽ അ​​ഹ​​മ്മ​​ദും അ​​ട​​ങ്ങു​​ന്ന ബെ​​ഞ്ച് അ​​തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു.

ഉ​​ത്ത​​ര​​വ് കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കാ​​ൻ മു​​ഴു​​വ​​ൻ വ​​കു​​പ്പു ത​​ല​​വ​​ന്മാ​​ർ​​ക്കും അ​​യ​​ച്ചു​​ന​​ൽ​​ക​​ണ​​മെ​​ന്ന് ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്കു കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി. കോ​​ട​​തി ജീ​​വ​​ന​​ക്കാ​​രി​​ക്കും സ​​മാ​​ന​​മാ​​യ നീ​​തി​​നി​​ഷേ​​ധം ഉ​​ണ്ടാ​​യെ​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ ജി​​ല്ലാ കോ​​ട​​തി​​ക​​ളി​​ലു​​ൾ​​പ്പെ​​ടെ ഉ​​ത്ത​​ര​​വി​​ന്‍റെ പ​​ക​​ർ​​പ്പ് ന​​ൽ​​കാ​​ൻ ഹൈ​​ക്കോ​​ട​​തി ര​​ജി​​സ്ട്രാ​​റി​​നും ഡി​​വി​​ഷ​​ൻ ബ​​ഞ്ച് നി​​ർ​​ദേ​​ശം ന​​ൽ‌​​കി.

National

ജനനായകന്‍ സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ വാദം പൂര്‍ത്തിയാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടന്‍ വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിന്‍റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.

സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.

സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രൂപീകരിച്ച ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിധിക്കായി ഉറ്റുനോക്കുകയാണ്.

National

ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്; മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​ട്ര​ൽ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്‍​സി) ന​ൽ​കി​യ അ​പ്പീ​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കേ​സ് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. സെ​ൻ​സ​ർ ബോ​ർ​ഡ് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്തോ​ടെ ആ​ണ് ഈ ​മാ​സം ഒ​മ്പ​തി​ന് റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന ജ​ന​നാ​യ​ക​ൻ ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

ഇ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ​ക്ക് പ്ര​തി​കൂ​ല​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ബെ​ഞ്ചി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത്. ജ​ന​നാ​യ​ക​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. 20നു​ള്ളി​ല്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് സി​നി​മ​ക്ക് സെ​ന്‍​സ​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ല​ഭ്യ​മാ​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 500 കോ​ടി​യോ​ളം മു​ത​ൽ​മു​ട​ക്കി നി​ർ​മി​ച്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​ൻ ന​ഷ്ടം നേ​രി​ടു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ നി​ർ​മ്മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ന്ന് കേ​സ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

 

 

 

National

'മദ്രാസ് ഹൈക്കോടതിയെ സമീപിക്കൂ': ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി

ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി.

500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

National

സെൻസർ ബോർഡിന് തിരിച്ചടി; ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശിച്ചു.

സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു.

കമ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചെ​യ​ർ​മാ​ന് ഇ​ട​പെ​ടാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് സി​ബി​എ​ഫ്സി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​ന നാ​യ​ക​നി​ല്‍ മ​ല​യാ​ളി ന​ടി മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. പൂ​ജ ഹെ​ഗ്‌​ഡെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.​ബോ​ബി ഡി​യോ​ള്‍ ആ​ണ് വി​ല്ല​ന്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വി​ജ​യ് അ​ഭി​ന​യി​ക്കു​ന്ന അ​വ​സാ​ന സി​നി​മ​യെ​ന്ന നി​ല​യി​ല്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ജ​ന നാ​യ​ക​ന്‍.

National

തിരുപ്പറംകുണ്ഡ്രത്ത് വിളക്ക് തെളിക്കാം; ഡിഎംകെ സർക്കാരിന്‍റെ വാദം പരിഹാസ്യമെന്ന് കോടതി

മ​​​​​ധു​​​​​രൈ: മ​​​​​ധു​​​​​രൈ​​​​​യി​​​​​ലെ തി​​​​​രു​​​​​പ്പ​​​​​റം​​​​​കു​​​ണ്ഡ്രം മ​​​​​ല​​​​​യി​​​​​ൽ വി​​​​​ള​​​​​ക്ക് തെ​​​​​ളി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച സിം​​​​​ഗി​​​​​ൾ ബെ​​​​​ഞ്ച് ഉ​​​​​ത്ത​​​​​ര​​​​​വ് ശ​​​​​രി​​​​​വ​​​​​ച്ച് മ​​​​​ദ്രാ​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ മ​​​​​ധു​​​​​രൈ ബെ​​​​​ഞ്ച്. വി​​​​​ള​​​​​ക്ക് കൊ​​​​​ളു​​​​​ത്തു​​​​​ന്ന​​​​​ത് പ്ര​​​​​ദേ​​​​​ശ​​​​​ത്തെ സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ഭം​​​​​ഗം വ​​​​​രു​​​​​ത്തുമെ​​​​​ന്ന ഡി​​​​​എം​​​​​കെ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വാ​​​​​ദം പ​​​​​രി​​​​​ഹാ​​​​​സ്യ​​​​​മാ​​​​​ണെ​​​​​ന്ന് കോ​​​​​ട​​​​​തി കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

വി​​​​​ള​​​​​ക്ക് തെ​​​​​ളി​​​​​ക്കു​​​​​ന്ന ക​​​​​ൽ​​​​​ത്തൂ​​​​​ൺ സ്ഥി​​​​​തി​​​ചെ​​​​​യ്യു​​​​​ന്ന സ്ഥ​​​​​ലം സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യ​​​സ്വാ​​​​​മി ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റേ​​​​​താ​​​​​ണെ​​​​​ന്ന് ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജി. ​​​​​ജ​​​​​യ​​​​​ച​​​​​ന്ദ്ര​​​​​നും കെ.​​​​​കെ. രാ​​​​​മ​​​​​കൃ​​​​​ഷ്ണ​​​​​നു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന ഡി​​​​​വി​​​​​ഷ​​​​​ൻ ബെ​​​​​ഞ്ചി​​​​​ന്‍റെ വി​​​​​ധി​​​​​യി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

ക​​​​​ൽ​​​​​ത്തൂ​​​​​ണി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഒ​​​​​രു പ്ര​​​​​ത്യേ​​​​​ക ദി​​​​​വ​​​​​സം വി​​​​​ള​​​​​ക്ക് കൊ​​​​​ളു​​​​​ത്താ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത് പൊ​​​​​തു​​​​​സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ന് ഭം​​​​​ഗം വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ ഭ​​​​​യം പ​​​​​രി​​​​​ഹാ​​​​​സ്യ​​​​​വും വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​ൻ പ്ര​​​​​യാ​​​​​സ​​​​​വു​​​​​മാ​​​​​ണ്.

അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു അ​​​​​സ്വ​​​​​സ്ഥ​​​​​ത സം​​​​​സ്ഥാ​​​​​നം സ്പോ​​​​​ൺ​​​​​സ​​​​​ർ ചെ​​​​​യ്താ​​​​​ൽ മാ​​​​​ത്ര​​​​​മേ സം​​​​​ഭ​​​​​വി​​​​​ക്കൂ. ഒ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​വും അ​​​​​വ​​​​​രു​​​​​ടെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ അ​​​​​ജ​​​​​ൻ​​​​ഡ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ ആ ​​​​​നി​​​​​ല​​​​​യി​​​​​ലേ​​​​​ക്കു താ​​​​​ഴ​​​​​രു​​​​​തെ​​​​​ന്നും കോ​​​​​ട​​​​​തി പ​​​റ​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ വി​​​​​ധി​​​​​ക്കെ​​​​​തി​​​​​രേ സു​​​​​പ്രീം​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ അ​​​​​പ്പീ​​​​​ൽ പോ​​​​​കു​​​​​മെ​​​​​ന്ന് ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​ർ സൂ​​​​​ചി​​​​​പ്പി​​​​​ച്ചു.

തി​​​​​രു​​​​പ്പ​​​​റം​​​കു​​​​​ണ്ഡ്രം കു​​​​​ന്നി​​​​​ൻ​​​​​മു​​​​​ക​​​​​ളി​​​​​ലെ ദീ​​​​​പ​​​​​ത്തൂ​​​​​ണി​​​​​ൽ കാ​​​​​ർ​​​​​ത്തി​​​​​ക ദീ​​​​​പം തെ​​​​​ളി​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ഹി​​​​​ന്ദു ത​​​​​മി​​​​​ഴ് പാ​​​​​ർ​​​​​ട്ടി നേ​​​​​താ​​​​​വ് രാ​​​​​മ ര​​​​​വി​​​​​കു​​​​​മാ​​​​​റാ​​​​ണ് കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത്. കോ​​​​​ട​​​​​തി അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​കാ​​​​​മെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ല്ല.

National

എസ്ഒപി രൂപവത്കരിക്കാൻ സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെ​​​ന്നൈ: രാ​​​ഷ്‌​​ട്രീ​​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ റോ​​​ഡ്ഷോ​​​ക​​​ളും റാ​​​ലി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട പൊ​​​തു​​​ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്പോ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രൊ​​​സീ​​ജി​​​യ​​​ർ (എ​​​സ്ഒ​​​പി) പ​​​ത്തി ദി​​​വ​​​സ​​​ത്തി​​​ന​​​കം രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

41 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ സെ​​​പ്റ്റം​​​ബ​​​ർ 27ലെ ​​​ക​​​രൂ​​​ർ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ.

 

National

ക​രൂ​ർ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി, ടി​വി​കെ​യ്ക്കും സ​ർ​ക്കാ​രി​നും ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ട് ഹ​ർ​ജി​ക​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​ശീ​യ മ​ക്ക​ൾ ശ​ക്തി ക​ക്ഷി​യും ബി​ജെ​പി അ​ഭി​ഭാ​ഷ​ക​നും ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ത​ള്ളി​യ​ത്.

ക​രൂ​ര്‍ ദു​ര​ന്തം ദേ​ശീ​യ മ​ക്ക​ള്‍ ശ​ക്തി ക​ക്ഷി​യെ ബാ​ധി​ച്ചി​ട്ടി​ല്ല​ല്ലോ​യെ​ന്നാ​യി​രു​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം എ​ങ്ങ​നെ സി​ബി​ഐ​ക്ക് വി​ടാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​രാ​തി രാ​ഷ്ട്രീ​യ താ​ല്‍​പ്പ​ര്യം വെ​ച്ചു​ള്ള​താ​ണെ​ന്നും, ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ഷ്ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ എം. ​ദ​ണ്ഡ​പാ​ണി, എം. ​ജോ​തി​രാ​മ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്തു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ നേ​താ​വ് ആ​ധ​വ് അ​ർ​ജു​ന ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചി​ല്ല. ടി​വി​കെ അ​ഭി​ഭാ​ഷ​ക​ർ എ​ത്തി​യ​ത് മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ്ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ്.

കൂ​ടാ​തെ, ധ​ന​സ​ഹാ​യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ര​ന്ത​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

ടി​വി​കെ പാ​ർ​ട്ടി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. ആ​ള്‍​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ടേ?. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ള്ള​വും ശു​ചി​മു​റി​ക​ളും, പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​ക​ളാ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ​യും വി​മ​ർ​ശി​ച്ച കോ​ട​തി ഏ​തു പാ​ര്‍​ട്ടി​ക്കാ​രാ​ണെ​ങ്കി​ലും പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നോ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ക​രൂ​ര്‍ റാ​ലി​ക്ക് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് സം​സ്ഥാ​ന ഹൈ​വേ വ​കു​പ്പാ​ണോ അ​തോ നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി​യാ​ണോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പൊ​തു​യോ​ഗ​ങ്ങ​ളോ റാ​ലി​ക​ളോ ന​ട​ത്തു​ന്ന​തി​ന്, പൊ​തു മാ​ര്‍​ഗ​നി​ര്‍​ദേ​ശം രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ, ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കും അ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് തീ​ര്‍​പ്പാ​ക്കി.

Kerala

ക​രൂ​ർ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ, ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 41 പേ​ർ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്ന ടി​വി​കെ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബ​ഞ്ച് പ​രി​ഗ​ണി​ക്കും.

സം​ഭ​വ​ത്തി​നു തൊ​ട്ടു​മു​ന്പ് ക​ല്ലേ​റു​ണ്ടാ​യെ​ന്നും ഇ​ട​യ്ക്ക് വൈ​ദ്യു​തി നി​ല​ച്ചെ​ന്നും ടി​വി​കെ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ടി​വി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല. ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന​തി​നു വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ക​രൂ​രി​ലെ ഡി​എം​കെ ഭാ​ര​വാ​ഹി​ക​ള്‍​ക്കു ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും ടി​വി​കെ അ​ഭി​ഭാ​ഷ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്തം അ​ന്വേ​ഷി​ച്ച് ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ വി​ജ​യ്‌​യു​ടെ റാ​ലി​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച പ​രി​ഗ​ണി​ച്ചി​ല്ല. ക​രൂ​രി​ൽ പ​രി​ക്കേ​റ്റ സെ​ന്തി​ൽ ക​ണ്ണ​ൻ എ​ന്ന​യാ​ളാ​ണ് ഹ​ർ​ജി ന​ല്കി​യ​ത്. ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും

Latest News

Corehub Up