Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannar

വാ​ർ​ഡ് മെ​മ്പ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സ്; പ്ര​തി​ക​ൾ​ക്ക് ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മാ​ന്നാ​ർ: ക​നാ​ലി​ലെ വെ​ള്ളം തു​റ​ന്നു​വി​ടാ​തി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത വാ​ർ​ഡ് മെ​മ്പ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​ര​മ​ത്തൂ​ർ പ​രു​വ​ത്ത​റ​യി​ൽ മ​ഞ്ഞ എ​ന്ന് വി​ളി​ക്കു​ന്ന ര​മ​ണ​ൻ (53), കു​മ​രേ​ത്ത് ജ​യ​ച​ന്ദ്ര​ൻ (42), തോ​പ്പി​ൽ രാ​ജീ​വ് (39), കു​ട്ട​നാ​ട് വെ​ളി​യ​നാ​ട് സ്വ​ദേ​ശി ഷി​ന്‍റോ ബാ​ബു (42) എ​ന്നി​വ​ർ​ക്കാ​ണ് ഏ​ഴ് വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വും 25,000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി. 2019 മാ​ർ​ച്ച് 17ന് ​ആ‍​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചെ​ന്നി​ത്ത​ല മു​ണ്ടോ​ലി​ക്ക​ട​വി​ന് സ​മീ​പം പ​മ്പാ ഇ​റി​ഗേ​ഷ​ൻ പ്രൊ​ജ​ക്ടി​ന്‍റെ സ​ബ് ക​നാ​ൽ ചീ​പ്പ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം.

ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം അ​വ​ഗ​ണി​ച്ച് ക​നാ​ലി​ലെ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന ചീ​പ്പ് പ്ര​തി​ക​ൾ അ​ട​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ത് തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​റാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഗോ​പാ​ല​കൃ​ഷ്ണ​നെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​ക്കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​കാ​ലി​ൽ വെ​ട്ടു​ക​യും ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ക​ണ​ങ്കാ​ൽ അ​റ്റും അ​സ്ഥി ഒ​ടി​ഞ്ഞും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

 

 

 

 

 

 

 

Kerala

സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ്ലം​ബിം​ഗ് ഇ​ല​ക്ട്രി​ക്ക​ൽ തൊ​ഴി​ലാ​ളി​യാ​യ ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പൈ​നും​ത​റ​യി​ൽ പ്ര​സാ​ദ് (72) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്ത​ര​യോ​ടെ മാ​ന്നാ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി ജം​ഗ്ഷ​ന് പ​ടി​ഞ്ഞാ​റു​വ​ശ​ത്താ​ണ് സം​ഭ​വം.

സൈ​ക്കി​ളി​ൽ വ​രി​ക​യാ​യി​രു​ന്ന പ്ര​സാ​ദ് റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത മാ​ന്നാ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​ത് മൂ​ലം മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ൻ ആ​റു മ​ണി​ക്കൂ​റി​ല​ധി​കം കാ​ല​താ​മ​സം നേ​രി​ട്ട​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു. വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ പോ​ലീ​സി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് വൈ​കി​യ​തും ബ​ന്ധു​ക്ക​ൾ ആ​ദ്യം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ അ​വ്യ​ക്ത​ത​യു​മാ​ണ് കാ​ല​താ​മ​സ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത് സാ​ധ്യ​മ​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രേ​ത​യാ​യ പ്രീ​ത​യാ​ണ് പ്ര​സാ​ദി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: പ്രി​യ​ങ്ക, പ്ര​തി​ഭ. മ​രു​മ​ക്ക​ൾ: രാ​ജീ​വ്, രാ​ജീ​വ്.

 

Kerala

മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശി​വ ​ന​ന്ദ​ന (12) ആ​ണ് മ​രി​ച്ച​ത്. ഇ​ള​യ മ​ക​ൾ ശി​വ കീ​ർ​ത്ത​ന ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ശി​വ​ നന്ദന ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് മ​നോ​ജ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് കാ​റി​ൽ​വ​ച്ച് ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​നോ​ജി​ന്‍റെ മ​ര​ണം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Kerala

നെ​ല്ലി​ന് വ​ളം വി​ത​റു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

ആ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്ലി​ന് വ​ളം വി​ത​റു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് തൃ​പ്പെ​രു​ന്തു​റ ന​മ്പൂ​ണാ​രി​ൽ പു​തു​വ​ൽ ബി​നു (അ​ച്ചു - 49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ മൂ​ന്നി​ന് ഒ​ന്നാം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്ലി​ന് വ​ളം ഇ​ടു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

District News

മാ​ന്നാ​ര്‍ കോ​ട്ട​മു​റി-​മൂ​ലേ​കു​ന്നം റോ​ഡ് ഇ​നി അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് റോ​ഡ്

ക​ടു​ത്തു​രു​ത്തി: പ​ഞ്ചാ​യ​ത്തി​ലെ മാ​ന്നാ​ര്‍ കോ​ട്ട​മു​റി-​മൂ​ലേ​കു​ന്നം റോ​ഡ് ഇ​നി​മു​ത​ല്‍ അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് റോ​ഡ് എ​ന്നറി​യ​പ്പെ​ടും.
1980ല്‍ ​നാ​ഗാ​ലാ​ന്‍​ഡി​ലെ സൈ​നി​ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ​യു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​ദ്ദേഹ​ത്തി​ന്‍റെ പേ​രി​ടു​ന്ന​ത്.

ക്യാ​പ്റ്റ​ന്‍​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ആ​വ​ശ്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗം നോ​ബി മു​ണ്ട​യ്ക്ക​ന്‍ മു​ഖേ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ക​യും 2025 ഒ​ക്‌ടോ​ബ​ര്‍ 17 ലെ ​ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം മാ​ന്നാ​ര്‍-​കോ​ട്ട​മു​റി മൂ​ലേ​കു​ന്നം റോ​ഡ് അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് മെ​മ്മോ​റി​യ​ല്‍ റോ​ഡാ​യി പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നാ​മ​ക​ര​ണം നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​ത്ത​ന്‍​കാ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നോ​ബി മു​ണ്ട​യ്ക്ക​ന്‍, നി​ഷാ കു​ര്യ​ന്‍, സ്റ്റീ​ഫ​ന്‍ പാ​റ​വേ​ലി, കേ​ര​ള എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ​ഫ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി​ജി, സെ​ക്ര​ട്ട​റി അ​തു​ല്‍ ഗി​രി​ജ​ന്‍, അ​മ​ര്‍​ജ​വാ​ന്‍റെ സ​ഹോ​ദ​ര​ന്‍ ജോ​ണ്‍ പാ​റേ​പ​റ​മ്പി​ല്‍, മു​ന്‍ സേ​നാം​ഗ​ങ്ങ​ള്‍, വി​വി​ധ സ​മു​ദാ​യ, രാ​ഷ്‌ട്രീ​യ നേ​താ​ക്കൾ, കു​ടും​ബാം​ഗ​ങ്ങ​ള്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​മ​ര്‍ ജ​വാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൊ​മെ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​നയും ന​ട​ത്തി.

Latest News

Corehub Up