Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merchant

ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; വെള്ളി ആഭരണം കവര്‍ന്നു

കൊച്ചി: ഗൂഗിള്‍ പേ വഴി പണം നല്‍കിയെന്ന് വിശ്വസിപ്പിച്ച് 16,000 രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്തു. മൂവാറ്റുപുഴയിലെ ലിപ്‌സി സില്‍വര്‍ പാലസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവ് 16,000 രൂപ വില വരുന്ന കൈച്ചെയിന്‍ വാങ്ങിയ ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതായി അവകാശപ്പെടുകയായിരുന്നു.

തുക അയച്ചതിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഉടമയെ കാണിച്ച ശേഷം കടന്നു കളയുകയും ചെയ്തു. പിന്നീട് ഉടമ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചില്ലെന്നത് മനസിലായത്. ഇതോടെ മൂവാറ്റുപുഴ പോലീസിലും വ്യാപാരി വ്യവസായ സംഘടനയിലും പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

Kerala

സ്വർണവ്യാപാരിയിൽ നിന്ന് 55 ലക്ഷവും സ്വർണവും തട്ടിയെടുത്തു; പ്രതി പിടിയിൽ

പിലാത്തറ: കണ്ണൂർ പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷവും സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാൾ‌ അറസ്റ്റിൽ. കണ്ണൂർ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42)ആണ് പിടിയിലായത്.

റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി ബിജെപി പ്രാദേശിക നേതാവ് ആണ്. കാസർഗോഡ് അതിർത്തിയായ ഉപ്പളയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Latest News

Corehub Up