കോലഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ വ്യാപാരി മരിച്ചു. മേയ്ക്കാടമ്പ് ഓണംതുരുത്തിൽ വീട്ടിൽ രാജു വർഗീസാണ് (കോലഞ്ചേരി, ഓണംതുരുത്തിൽ ട്രേഡേഴ്സ് ഉടമ) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടക്കും.
തിങ്കളാഴ്ച രാവിലെ കോലഞ്ചേരിയിലെ സ്വന്തം സ്ഥാപനത്തിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു വർഗീസിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ എട്ടോടെ മരിച്ചു. പരേതൻ റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നേർച്ചപ്പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും കോലഞ്ചേരി മർച്ചന്റ് അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റുമായിരുന്നു.
പിതാവ്: വർക്കി വർഗീസ്. മാതാവ്: അന്നമ്മ വർഗീസ്. ഭാര്യ: ബിജി രാജു (കടക്കനാട് വാഴക്കുഴി തടത്തിൽ കുടുംബാംഗം). മക്കൾ: അനുമോൾ, മിനു മോൾ, മരുമക്കൾ: എൽദോ മരയ്ക്കൽ (ആലത്തൂർ), ജെറി ജേക്കബ് (ഹൊസൂർ). ഇരുകുടുംബങ്ങളും നിലവിൽ അയർലൻഡിൽ സ്ഥിരതാമസക്കാരാണ്.
Tags : Merchant injured in road