ചെറുതോണി: വ്യാപാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണിക്കടയിലെ വ്യാപാരി പൊട്ടൻപ്ലാക്കൽ മണിദാസി (61)നെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്നു വീട്ടുകാരും അയൽവാസികളും ചേർന്നു നടത്തിയ തെരച്ചിലിൽ വീട്ടിൽനിന്നു 500 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ വീടിനുള്ളിൽ തീ പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനോട് ചേർന്ന് പലചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു. തങ്കമണി പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: ഗിരീഷ് (അബുദാബി), അഡ്വ. ജയശ്രീ. മരുമകൻ: രാഹുൽ.