x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​മു​റി ത​ക​ർ​ത്ത സം​ഭ​വം: വ്യാ​പാ​രി​ക്ക് ക​ട നി​ർ​മി​ച്ചുന​ൽ​കും​

വെബ് ഡെസ്ക്
Published: July 27, 2026 10:53 PM IST | Updated: July 27, 2026 10:53 PM IST

ഇ​ടി​ച്ചു​നി​ര​ത്ത​പ്പെ​ട്ട അ​ശോ​ക് കു​മാ​റി​ന്‍റെ ശീ​ത​ള​പാ​നീ​യ ക​ട​മു​റി.

ഹരി​പ്പാ​ട്: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ശീ​ത​ള​പാ​നീ​യ​ക്ക​ട ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മ​വാ​യം. ത​ക​ർ​ന്ന ക​ട​യ്ക്കു പ​ക​രം കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ക​ട​മു​റി നി​ർ​മി​ച്ചു ന​ൽ​കാ​ൻ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ താ​ത്കാ​ലി​ക ഷെ​ഡ് ഒ​രു​ക്കും. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സി​ന്‍റെയും ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച ന​ട​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​തേസ്ഥ​ല​ത്തുത​ന്നെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ക​ട നി​ർ​മി​ച്ചു ന​ൽ​കും. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ രേ​ഖാ​മൂ​ലം കൈ​മാ​റി​യ​താ​യും അ​ശോ​ക് കു​മാ​റി​ന് ഭാ​വി​യി​ൽ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ക​ച്ച​വ​ടം തു​ട​രാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഹ​രി​പ്പാ​ട് ജം​ഗ്ഷ​നു സ​മീ​പം അ​ശോ​ക് കു​മാ​ർ ന​ട​ത്തി​യി​രു​ന്ന ശീ​ത​ള​പാ​നീ​യ ക​ട​മു​റി ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശ​മു​ള്ള ക​ട​മു​റി മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​ത്തെ ശ്രീ​വ​ത്സം സി​ൽ​ക്സ് ഉ​ട​മ​ക​ളി​ൽനി​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി കാ​ർ​ത്തി​ക​പ്പ​ള്ളി വെ​ട്ടു​വേ​ണി സ്വ​ദേ​ശി അ​ശോ​ക് കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

അ​ശോ​ക് കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ ശ്രീ​വ​ത്സം സി​ൽ​ക്സ് ഉ​ട​മ രാ​ജേ​ന്ദ്ര​ൻ പി​ള്ള ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന ഏ​ഴു പേ​ർ​ക്കെ​തി​രേ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ട​മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്.

സം​ഭ​വ​സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്പാ​ത്തി​ലെ കൈ​വ​രി ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഈ ​കേ​സി​ൽ ചെ​റാ​യി ഷാ​ജി എ​ന്ന ഷാ​ഹു​ൽ ഹ​മീ​ദി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ്ര​ദേ​ശ​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​റ്റൊ​രു കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews merchant

Recent News

Corehub Up